Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajya Sabha

എ​ന്നെ രാ​ജ്യ​ദ്രോ​ഹി​യെ​ന്ന് വി​ളി​ക്കു​ന്ന​വ​ർ പ​റ​യൂ, എ​ത്ര കോ​ടി​ക്കാ​ണ് സീ​റ്റ് വി​റ്റ​ത്?'; ആം ​ആ​ദ്മി​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് ഹ​ർ​ഭ​ജ​ൻ സിം​ഗ്

ച​ണ്ഡീ​ഗ​ഢ്: ആം ​ആ​ദ്മി പാ​ർ​ട്ടി വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​തി​ന് പി​ന്നാ​ലെ ത​നി​ക്കെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് ക​ടു​ത്ത ഭാ​ഷ​യി​ൽ മ​റു​പ​ടി ന​ൽ​കി മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​ര​വും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ ഹ​ർ​ഭ​ജ​ൻ സിം​ഗ്. പ​ഞ്ചാ​ബി​ൽ നി​ന്നു​ള്ള രാ​ജ്യ​സ​ഭാ സീ​റ്റു​ക​ൾ കോ​ടി​ക​ൾ വാ​ങ്ങി ആം ​ആ​ദ്മി പാ​ർ​ട്ടി വി​റ്റ​ഴി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് ഹ​ർ​ഭ​ജ​ൻ പ​ര​സ്യ​മാ​യി ആ​രോ​പി​ച്ചു.

രാ​ഘ​വ് ഛദ്ദ ​ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​റ് എ​എ​പി എം​പി​മാ​ർ​ക്കൊ​പ്പം ക​ഴി​ഞ്ഞ മാ​സ​മാ​ണ് ഹ​ർ​ഭ​ജ​ൻ സിം​ഗ് ബി​ജെ​പി​യി​ലേ​ക്ക് മാ​റി​യ​ത്. ഇ​തി​ന് പി​ന്നാ​ലെ എ​എ​പി പ്ര​വ​ർ​ത്ത​ക​ർ അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ടി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ക്കു​ക​യും ഭി​ത്തി​ക​ളി​ൽ 'ഗ​ദ്ദാ​ർ' എ​ന്ന് എ​ഴു​തി​വെ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ഹ​ർ​ഭ​ജ​ൻ രാ​ജ്യ​സ​ഭാ എം​പി സ്ഥാ​നം രാ​ജി​വെ​ക്ക​ണ​മെ​ന്ന് എ​എ​പി ആ​വ​ശ്യ​പ്പെ​ട്ട​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ഈ ​പു​തി​യ വെ​ളി​പ്പെ​ടു​ത്ത​ൽ.

"എ​ന്നെ രാ​ജ്യ​ദ്രോ​ഹി​യെ​ന്നും വ​ഞ്ച​ക​നെ​ന്നും വി​ളി​ക്കു​ന്ന​വ​ർ ആ​ദ്യം സ്വ​ന്തം നേ​തൃ​ത്വ​ത്തോ​ട് ചോ​ദി​ക്കൂ, പ​ഞ്ചാ​ബി​ലെ രാ​ജ്യ​സ​ഭാ സീ​റ്റു​ക​ൾ എ​ത്ര രൂ​പ​യ്ക്കാ​ണ് വി​റ്റ​തെ​ന്ന്. അ​വ​ർ പ​റ​ഞ്ഞു​ത​രി​ല്ലെ​ങ്കി​ൽ ആ​രാ​ണ് എ​ത്ര കൈ​ക്കൂ​ലി വാ​ങ്ങി​യ​തെ​ന്നും ആ​ർ​ക്കൊ​ക്കെ​യാ​ണ് പ​ണം ന​ൽ​കി​യ​തെ​ന്നും ഞാ​ൻ കൃ​ത്യ​മാ​യി പ​റ​ഞ്ഞു​ത​രാം," ഹ​ർ​ഭ​ജ​ൻ എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ കു​റി​ച്ചു.

പ​ഞ്ചാ​ബി​ൽ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ന് ഒ​രു വ​ർ​ഷം മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ, പാ​ർ​ട്ടി​യു​ടെ പ്ര​മു​ഖ മു​ഖ​മാ​യി​രു​ന്ന ഹ​ർ​ഭ​ജ​ന്‍റെ ഈ ​അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ ആം ​ആ​ദ്മി പാ​ർ​ട്ടി​ക്ക് വ​ലി​യ രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​യാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

 

National

ഹരിവംശ് നാരായണ്‍ സിംഗ് രാജ്യസഭാ ഉപാധ്യക്ഷൻ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ ഉ​പാ​ധ്യ​ക്ഷ​നാ​യി ഹ​രി​വം​ശ് നാ​രാ​യ​ണ്‍ സിം​ഗി​നെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. ഇ​ന്ന​ലെ രാ​ജ്യ​സ​ഭ​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​തി​രി​ല്ലാ​തെ​യാ​ണ് ഹ​രി​വം​ശ് മൂ​ന്നാം ത​വ​ണ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

സ​ഭാ​നേ​താ​വും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ജെ.​പി. ന​ഡ്ഡ ഹ​രി​വം​ശി​ന്‍റെ പേ​ര് നി​ർ​ദേ​ശി​ച്ചു​കൊ​ണ്ടു​ള്ള പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തോ​ടെ മ​ത്സ​രം ഒ​ഴി​വാ​യി. തു​ട​ർ​ന്ന് ഹ​രി​വം​ശി​നെ ഏ​ക​പ​ക്ഷീ​യ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത​താ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

രാ​ജ്യ​സ​ഭ ഡെ​പ്യൂ​ട്ടി ചെ​യ​ർ​മാ​നാ​യി ഹ​രി​വം​ശി​നെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി അ​ഭി​ന​ന്ദ​നം അ​റി​യി​ച്ചു. ഉ​പ​രി​സ​ഭ​യു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​ഭ​വ​സ​ന്പ​ത്തും സം​ഭാ​വ​ന​ക​ളും വ​ലി​യ ക​രു​ത്താ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ​നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും അ​ദ്ദേ​ഹ​ത്തി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു. രാ​ജ്യ​സ​ഭാ ഉ​പാ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷം നേ​ര​ത്തേ അ​റി​യി​ച്ചെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല.

രാ​ജ്യ​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണു നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട ഒ​രം​ഗം ഉ​പാ​ധ്യ​ക്ഷ​പ​ദ​വി​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് ഹ​രി​വം​ശി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണു അ​ദ്ദേ​ഹ​ത്തെ രാ​ഷ്‌​ട്ര​പ​തി ദ്രൗപദി മുർമു രാ​ജ്യ​സ​ഭ​യി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശം ചെ​യ്ത​ത്.

National

രാ​ജ്യ​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​തി​പ​ക്ഷം ബ​ഹി​ഷ്ക​രി​ക്കും

ന്യൂ​ഡ​ൽ​ഹി: ഇ​ന്നു ന​ട​ക്കു​ന്ന രാ​ജ്യ​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ​നി​ന്ന് പ്ര​തി​പ​ക്ഷം വി​ട്ടു​നി​ൽ​ക്കും. പ്ര​തി​പ​ക്ഷ​വു​മാ​യി യാ​തൊ​രു ച​ർ​ച്ച​യും ന​ട​ത്താ​തെ സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്കേ​ണ്ട​തി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യാ​ണ് തീ​രു​മാ​നം.
പ്ര​തി​പ​ക്ഷ​വു​മാ​യി കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്താ​തെ ബി​ജെ​പി ഏ​ക​പ​ക്ഷീ​യ​മാ​യാ​ണു നീ​ങ്ങു​ന്ന​തെ​ന്ന് രാ​ജ്യ​സ​ഭ എം​പി​യും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ജ​യ്റാം ര​മേ​ശ് പ​റ​ഞ്ഞു.

രാ​ഷ്‌​ട്ര​പ​തി നാ​മ​നി​ർ​ദേ​ശം ചെ​യ്തു രാ​ജ്യ​സ​ഭ​യി​ലെ​ത്തി​യ ഹ​രി​വം​ശ് നാ​രാ​യ​ണ്‍ സിം​ഗ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി രാ​ജ്യ​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തെ രാ​ജ്യ​സ​ഭ ഉ​പാ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്ക് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്കും. ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് ഹ​രി​വം​ശ് നാ​രാ​യ​ണ്‍ സിം​ഗി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് രാ​ഷ്‌​ട്ര​പ​തി നാ​മ​നി​ർ​ദേ​ശം ചെ​യ്തു വീ​ണ്ടും രാ​ജ്യ​സ​ഭ​യി​ലെ​ത്തി​യ​ത്.

എ​ന്നാ​ൽ രാ​ഷ്‌​ട്ര​പ​തി നാ​മ​നി​ർ​ദേ​ശം ചെ​യ്ത വ്യ​ക്തി​യെ രാ​ജ്യ​സ​ഭ ഉ​പാ​ധ്യ​ക്ഷ​പ​ദ​വി​യി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​ത് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​ണെ​ന്ന് ജ​യ​റാം ര​മേ​ശ് ചൂ​ണ്ടി​ക്കാ​ട്ടി. മൂ​ന്നാം ത​വ​ണ​യാ​ണു ഹ​രി​വം​ശ് ഉ​പാ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്ക് എ​ത്തു​ന്ന​ത്.

National

നി​തീ​ഷ്കു​മാ​ർ രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

ന്യൂ​ഡ​ൽ​ഹി: ജെ​ഡി​യു നേ​താ​വും ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യു​മാ​യ നി​തീ​ഷ്കു​മാ​ർ രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു. രാ​ജ്യ​സ​ഭാ ചെ​യ​ർ​മാ​ൻ സി.​പി.​രാ​ധാ​കൃ​ഷ്ണ​ന്‍റെ ചേം​ബ​റി​ലാ​യി​രു​ന്നു സ​ത്യ​പ്ര​തി​ജ്ഞ. ലെ​ജി​സ്ലേ​റ്റീ​വ് കൗ​ൺ​സി​ലി​ൽ അം​ഗ​ത്വം അ​ദ്ദേ​ഹം രാ​ജി​വ​ച്ചി​രു​ന്നു.

വൈ​കാ​തെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​വും നി​തീ​ഷ് രാ​ജി​വ​യ്ക്കും. പ​തി​നാ​ലി​ന് ബി​ഹാ​റി​ൽ എ​ൻ​ഡി​എ സ​ർ​ക്കാ​ർ പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഉ​പ​മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ സാ​മ്രാ​ട്ട് ചൗ​ധ​രി മു​ഖ്യ​മ​ന്ത്രി ആ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

ബി​ഹാ​റി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ബി​ജെ​പി മു​ഖ്യ​മ​ന്ത്രി എ​ത്തു​ന്ന​ത്. നി​തീ​ഷ് രാ​ജ്യ​സ​ഭ​യി​ലേ​ക്ക് പോ​കാ​ൻ ആ​ഗ്ര​ഹ​മി​ല്ലെ​ന്നും ബി​ജെ​പി​യു​ടെ നി​ർ​ബ​ന്ധ​പ്ര​കാ​ര​മാ​ണ് അ​ദ്ദേ​ഹം രാ​ജ്യ​സ​ഭ​യി​ലേ​ക്ക് പോ​കു​ന്ന​തെ​ന്നും ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വ് പ​റ​ഞ്ഞു.

National

നി​തീ​ഷ് കു​മാ​ർ ഇ​ന്ന് രാ​ജ്യ​സ​ഭാം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും

ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ ഇ​ന്ന് രാ​ജ്യ​സ​ഭ അം​ഗ​മാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. ബി​ഹാ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യ വി​ജ​യ് കു​മാ​ർ സി​ൻ​ഹ​യും സാ​മ്രാ​ട്ട് ചൗ​ധ​രി​യും ഡ​ൽ​ഹി​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ ഇ​രു​വ​രും പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന്, മാ​ർ​ച്ച് 30 ന് ​നി​തീ​ഷ് കു​മാ​ർ ബി​ഹാ​ർ ലെ​ജി​സ്ലേ​റ്റീ​വ് കൗ​ൺ​സി​ലി​ൽ (എം‌​എ​ൽ‌​സി) നി​ന്ന് രാ​ജി​വ​ച്ചി​രു​ന്നു.

നി​തീ​ഷ് കു​മാ​ർ രാ​ജ്യ​സ​ഭാ എം​പി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​ന്ന​തി​നാ​ൽ, ബീ​ഹാ​റി​ൽ പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ നി​യ​മി​ക്കു​ന്ന കാ​ര്യ​ത്തി​ൽ നാ​ഷ​ണ​ൽ ഡെ​മോ​ക്രാ​റ്റി​ക് അ​ല​യ​ൻ​സി​ൽ (എ​ൻ‌​ഡി‌​എ) യാ​തൊ​രു അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​വു​മി​ല്ലെ​ന്ന് ബി​ജെ​പി അ​ധ്യ​ക്ഷ​ൻ നി​തി​ൻ ന​ബി​ൻ പ​റ​ഞ്ഞു.

National

രാജ്യസഭാ തെരഞ്ഞെടുപ്പ്: ഒ​​​ഡീ​​​ഷ​​​യി​​​ല്‍ ബി​​​ജെ​​​പി​​​ക്കു മൂ​​​ന്നു സീ​​​റ്റ്, പ്ര​​​തി​​​പ​​​ക്ഷ വോ​​​ട്ട് ചോ​​​ർ​​​ന്നു

ന്യൂ​​​ഡ​​​ല്‍ഹി: ഒ​​​ഡീഷ​​​യി​​​ല്‍ ബി​​​ജെ​​​പി പി​​​ന്തു​​​ണ​​​യോ​​​ടെ സ്വ​​​ത​​​ന്ത്ര​​​നാ​​​യി രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലേ​​​ക്കു മ​​​ത്സ​​​രി​​​ച്ച മു​​​ന്‍ കേ​​​ന്ദ്ര​​​മ​​​ന്ത്രി ദി​​​ലീ​​​പ് റേ ​​​വി​​​ജ​​​യി​​​ച്ചു. ബി​​​ജു ജ​​​ന​​​താ​​​ദ​​​ള്‍ (ബി​​​ജെ​​​ഡി), കോ​​​ണ്‍ഗ്ര​​​സ്, സി​​​പി​​​എം പി​​​ന്തു​​​ണ​​​യോ​​​ടെ മ​​​ത്സ​​​രി​​​ച്ച ദ​​​ത്തേ​​​ശ്വ​​​ര്‍ ഹോ​​​ത​​​യെ ആ​​​ണ് ദി​​​ലീ​​​പ് റേ ​​​പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. പ്ര​​​തി​​​പ​​​ക്ഷ വോ​​​ട്ടു​​​ക​​​ൾ ഔ​​​ദ്യോ​​​ഗി​​​ക സ്ഥാ​​​നാ​​​ര്‍ഥി​​​ക്കു ല​​​ഭി​​​ച്ചി​​​ല്ലെ​​​ന്നാ​​​ണു പ്രാ​​​ഥ​​​മി​​​ക ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

ബി​​​ജെ​​​ഡി​​​യു​​​ടെ ദേ​​​ബി ര​​​ഞ്ജ​​​ന്‍ ത്രി​​​പാ​​​ഠി, സൗ​​​വി​​​ക് ബി​​​സ്വാ​​​ള്‍, ച​​​ക്ര​​​മ​​​ണി ക​​​ന്‍ഹാ​​​ര്‍, സു​​​ബാ​​​സി​​​നി ജെ​​​ന, ന​​​ബ കി​​​ഷോ​​​ര്‍ മ​​​ല്ലി​​​ക്, ര​​​മാ​​​കാ​​​ന്ത് ഭോ​​​യ് എ​​​ന്നി​​​വ​​​ര്‍ക്കു​​​പു​​​റ​​​മേ സ​​​സ്‌​​​പെ​​​ന്‍ഡ് ചെ​​​യ്യ​​​പ്പെ​​​ട്ട എം​​​എ​​​ല്‍എ​​​മാ​​​രാ​​​യ അ​​​ര​​​ബി​​​ന്ദ മൊ​​​ഹ​​​പ​​​ത്ര, സ​​​നാ​​​ത​​​ന്‍ മ​​​ഹാ​​​കു​​​ദ് എ​​​ന്നി​​​വ​​​രും കോ​​​ണ്‍ഗ്ര​​​സ് എം​​​എ​​​ല്‍എ​​​മാ​​​രാ​​​യ സോ​​​ഫി​​​യ ഫി​​​ര്‍ദൗ​​​സ്, ദ​​​ശ​​​ര​​​ഥി ഗ​​​മാം​​​ഗ്, ര​​​മേ​​​ഷ് ച​​​ന്ദ്ര ജെ​​​ന എ​​​ന്നി​​​വ​​​രും ക്രോ​​​സ് വോ​​​ട്ട് ചെ​​​യ്ത​​​താ​​​യി അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ളു​​​ണ്ട്.

ബി​​​ജെ​​​പി​​​യു​​​ടെ കു​​​തി​​​ര​​​ക്ക​​​ച്ച​​​വ​​​ടം ഭ​​​യ​​​ന്ന് ഏ​​​താ​​​നും കോ​​​ണ്‍ഗ്ര​​​സ് എം​​​എ​​​ല്‍എ​​​മാ​​​രെ ബം​​​ഗ​​​ളു​​​രു​​​വി​​​ല്‍ താ​​​മ​​​സി​​​പ്പി​​​ച്ചി​​​രു​​​ന്നു. ഇ​​​വ​​​ര്‍ക്കു കോ​​​ഴ​​​പ്പ​​​ണം കൈ​​​മാ​​​റാ​​​ന്‍ ശ്ര​​​മി​​​ച്ച ര​​​ണ്ടു​​​പേ​​​രെ കോ​​​ണ്‍ഗ്ര​​​സ് പ്ര​​​വ​​​ര്‍ത്ത​​​ക​​​ര്‍ പി​​​ടി​​​കൂ​​​ടി പോ​​​ലീ​​​സി​​​ല്‍ ഏ​​​ല്‍പ്പി​​​ക്കു​​​ക​​​യും ചെ​​​യ്തു. എ​​​ന്നി​​​ട്ടും ബി​​​ജെ​​​പി വി​​​ജ​​​യം സ്വ​​​ന്ത​​​മാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

National

രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: ഒ​ഡീ​ഷ​യി​ലും ബീ​ഹാ​റി​ലും അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ങ്ങ​ൾ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ പ​ത്ത് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ഒ​ഴി​വ് വ​ന്ന 37 രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ൽ 26 സീ​റ്റു​ക​ളി​ലേ​ക്ക് സ്ഥാ​നാ​ർ​ഥി​ക​ൾ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ബാ​ക്കി​യു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് വൈ​കു​ന്നേ​രം നാ​ല് മ​ണി വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. അ​ഞ്ച് മ​ണി​യോ‌​ടെ വോ‌​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ക്കും.
എ​ൻ​സി​പി നേ​താ​വ് ശ​ര​ദ് പ​വാ​റ​ട​ക്കം 26 പേ​രാ​ണ് എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. ബി​ജെ​പി​യു​ടെ ഏ​ഴ് എം​പി​മാ​രും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മ​ഹാ​രാ​ഷ്‌​ട്രി​യി​ല്‍ ഏ​ഴും, ത​മി​ഴ്‌​നാ​ട്ടി​ല്‍ ആ​റും, ബി​ഹാ​ർ, പ​ശ്ചി​മ ബം​ഗാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് അ​ഞ്ച് വീ​ത​വും, ഒ​ഡീ​ഷ​യി​ൽ നാ​ലും, അ​സ​മി​ൽ മൂ​ന്നും, തെ​ല​ങ്കാ​ന, ഛത്തീ​സ്‌​ഗ​ഡ്, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് ര​ണ്ട് വീ​തം, ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ നി​ന്ന് ഒ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് 37 സീ​റ്റു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ്. ഒ​ഡീ​ഷ​യി​ലെ നാ​ല് സീ​റ്റു​ക​ളി​ലേ​ക്ക് അ​ഞ്ച് സ്ഥാ​നാ​ർ​ത്ഥി​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ‌​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ബി​ജെ​പി ത​ങ്ങ​ളു​ടെ എം​എ​ൽ​എ​മാ​രെ ഹോ​ട്ട​ലി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​മാ​രെ പ​ണം ന​ൽ​കി വ​ശ​ത്താ​ക്കാ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ന്നു​വെ​ന്ന് ഒ​ഡീ​ഷ മു​ൻ മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്നാ​യി​ക് ആ​രോ​പി​ച്ചു.

ബി​ജെ​ഡി എം​എ​ൽ​എ​മാ​രി​ൽ ചി​ല​ർ വോ​ട്ട് മാ​റി ചെ​യ്ത​താ​യും സൂ​ച​ന​യു​ണ്ട്.​ബീ​ഹാ​റി​ൽ വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്ക​വെ ഇ​ന്ത്യ സ​ഖ്യ​ത്തി​ലെ മൂ​ന്ന് എം​എ​ൽ​എ​മാ​രെ കാ​ണാ​നി​ല്ലെ​ന്ന വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ബി​ഹാ​റി​ൽ ജെ​ഡി​യു നേ​താ​വ് നി​തീ​ഷ് കു​മാ​റും, രാം​നാ​ഥ് താ​ക്കൂ​റും വി​ജ​യം ഉ​റ​പ്പാ​ക്കി. ബി​ജെ​പി​യു​ടെ നി​തി​ൻ ന​ബി​ൻ, ശി​വം കു​മാ​ർ എ​ന്നി​വ​രും വി​ജ​യം ഉ​റ​പ്പാ​ക്കി. ഹ​രി​യാ​ന​യി​ലെ ര​ണ്ട് സീ​റ്റു​ക​ളി​ലേ​ക്ക് മൂ​ന്ന് സ്ഥാ​നാ​ർ​ത്ഥി​ക​ളാ​ണ് മ​ത്സ​ര രം​ഗ​ത്ത്.

 

National

രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്; ഫ​ല​പ്ര​ഖ്യാ​പ​നം രാ​ത്രി​യോ​ടെ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്. 37 രാ​ജ്യ​സ​ഭ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഇ​ന്ന് ന​ട​ക്കു​ക. രാ​വി​ലെ ഒ​ന്‍​പ​ത് മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ ആ​ണ് വെ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക. വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ വോ​ട്ടെ​ണ്ണ​ൽ ആ​രം​ഭി​ച്ച് രാ​ത്രി​യോ​ടെ ഫ​ല​ങ്ങ​ൾ പു​റ​ത്തു​വ​രും.

എ​ന്‍​സി​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ് പ​വാ​ര്‍ ഉ​ൾ​പ്പെ​ടെ 26 പേ​ര്‍ എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തോ​ടെ 11 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ബി​ഹാ​റി​ലെ അ​ഞ്ചും ഒ​ഡീ​ഷ​യി​ലെ നാ​ലും ഹ​രി​യാ​ന​യി​ലെ ര​ണ്ടും സീ​റ്റു​ക​ളി​ലേ​ക്കാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ക.

ബി​ഹാ​റി​ലെ നാ​ല് സീ​റ്റു​ക​ളി​ൽ എ​ൻ​ഡി​എ വി​ജ​യം ഉ​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ര്‍, ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ നി​തി​ന്‍ ന​വീ​ന്‍ എ​ന്നി​വ​ര്‍ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടും.
എ​ന്നാ​ൽ ഒ​രു സീ​റ്റി​ല്‍ ഇ​ന്ത്യ മു​ന്ന​ണി​യും എ​ന്‍​ഡി​എ​യും ത​മ്മി​ല്‍ ക​ന​ത്ത മ​ത്സ​ര​മു​ണ്ടാ​കും.

ഒ​ഡീ​ഷ​യി​ലെ ര​ണ്ടു സീ​റ്റി​ലും ഹ​രി​യാ​ന​യി​ലെ ഒ​രു സീ​റ്റി​ലും മ​ത്സ​രം ന​ട​ക്കും. ഹ​രി​യാ​ന​യി​ലെ നി​യ​മ​സ​ഭ​യി​ലെ അം​ഗ​ബ​ല​മ​നു​സ​രി​ച്ച് ബി​ജെ​പി​ക്ക് വി​ജ​യം ഉ​റ​പ്പാ​ണെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

National

കേരളത്തിന്‍റെ റെയിൽ പദ്ധതി; മൂന്ന് ഓപ്ഷനുകൾ പരിഗണന​​​യി​​​ൽ

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ളം മെ​​​ച്ച​​​പ്പെ​​​ട്ട റെ​​​യി​​​ൽ ക​​​ണ​​​ക്‌​​​ടി​​​വി​​​റ്റി ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ മൂ​​​ന്ന് ഓ​​​പ്ഷ​​​നു​​​ക​​​ളാ​​​ണു പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലെ​​​ന്ന് കേ​​​ന്ദ്ര റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി അ​​​ശ്വി​​​നി വൈ​​​ഷ്ണ​​​വ് രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ. ക​​​ണ്ണൂ​​​രി​​​നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തി​​​നു​​​മി​​​ട​​​യി​​​ലു​​​ള്ള അ​​​തി​​​വേ​​​ഗ റെ​​​യി​​​ൽ​​​വേ കോ​​​റി​​​ഡോ​​​റി​​​നെ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ജോ​​​ണ്‍ ബ്രി​​​ട്ടാ​​​സ് എം​​​പി​​​യു​​​ടെ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ്വ​​​പ്ന​​​ പ​​​ദ്ധ​​​തി​​​യാ​​​യ സി​​​ൽ​​​വ​​​ർ ലൈ​ന്‍ എ​ന്ന കെ ​​​റെ​​​യി​​​ലാ​​​ണു കേ​​​ന്ദ്രം പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന ഓ​​​പ്ഷ​​​നു​​​ക​​​ളി​​​ലൊ​​​ന്ന്. സം​​​സ്ഥാ​​​ന​​​ സ​​​ർ​​​ക്കാ​​​ർ സി​​​ൽ​​​വ​​​ർ​​​ ലൈ​​​ൻ പ​​​ദ്ധ​​​തി​​​ക്കു ബ​​​ദ​​​ലാ​​​യി ആ​​​ർ​​​ആ​​​ർ​​​ടി​​​എ​​​സ് പ​​​ദ്ധ​​​തി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നി​​​രു​​​ന്നെ​​​ങ്കി​​​ലും കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ സി​​​ൽ​​​വ​​​ർ ലൈ​​​ൻ പ​​​ദ്ധ​​​തി ഉ​​​പേ​​​ക്ഷി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നാ​​​ണ് കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​യു​​​ടെ വാ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

റെ​​​യി​​​ൽ ​​​ലൈ​​​ൻ ക​​​ണ​​​ക്‌​​​ടി​​​വി​​​റ്റി മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​നാ​​​യി കേ​​​ന്ദ്രം പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന ര​​​ണ്ടാ​​​മ​​​ത്തെ ഓ​​​പ്ഷ​​​ൻ കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​ഴ് റെ​​​യി​​​ൽ റൂ​​​ട്ടു​​​ക​​​ളു​​​ടെ വി​​​ക​​​സ​​​നം സം​​​ബ​​​ന്ധി​​​ച്ച പ​​​ദ്ധ​​​തി​​​യാ​​​ണ്. ഷൊ​​​ർ​​​ണൂ​​​ർ-​​​മം​​​ഗ​​​ളൂ​​​രു (3, 4 ലൈ​​​ൻ), കോ​​​യ​​​ന്പ​​​ത്തൂ​​​ർ-​​​ഷൊ​​​ർ​​​ണൂ​​​ർ (3, 4 ലൈ​​​ൻ), ഷൊ​​​ർ​​​ണൂ​​​ർ-​​​എ​​​റ​​​ണാ​​​കു​​​ളം (മൂ​​​ന്നാ​​​മ​​​ത്തെ ലൈ​​​ൻ), എ​​​റ​​​ണാ​​​കു​​​ളം-​​​കാ​​​യം​​​കു​​​ളം (മൂ​​​ന്നാ​​​മ​​​ത്തെ ലൈ​​​ൻ (കോ​​​ട്ട​​​യം വ​​​ഴി), കാ​​​യം​​​കു​​​ളം-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം (മൂ​​​ന്നാ​​​മ​​​ത്തെ ലൈ​​​ൻ), തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ (മൂ​​​ന്നാ​​​മ​​​ത്തെ ലൈ​​​ൻ), മാ​​​രാ​​​രി​​​ക്കു​​​ളം-​​​ആ​​​ല​​​പ്പു​​​ഴ പാ​​​ത​​​യി​​​ര​​​ട്ടി​​​പ്പി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​യാ​​​ണ് ഈ ​​​ഏ​​​ഴ് റെ​​​യി​​​ൽ​​​ റൂ​​​ട്ടു​​​ക​​​ൾ. ഈ ​​​റൂ​​​ട്ടു​​​ക​​​ളു​​​ടെ ഡി​​​പി​​​ആ​​​ർ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള അ​​​നു​​​മ​​​തി റെ​​​യി​​​ൽ​​​വേ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ശ്വി​​​നി വൈ​​​ഷ്ണ​​​വ് ജോ​​​ണ്‍ ബ്രി​​​ട്ടാ​​​സി​​​നെ രേ​​​ഖാ​​​മൂ​​​ലം അ​​​റി​​​യി​​​ച്ചു.

മൂ​​​ന്നാ​​​മ​​​ത്തെ ഓ​​​പ്ഷ​​​നാ​​​ക​​​ട്ടെ മെ​​​ട്രോ​​​മാ​​​ൻ ഇ. ​​​ശ്രീ​​​ധ​​​ര​​​ൻ മു​​​ന്നോ​​​ട്ടു​​​ വ​​​ച്ച ക​​​ണ്ണൂ​​​ർ മു​​​ത​​​ൽ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​രെ​​​യു​​​ള്ള അ​​​തി​​​വേ​​​ഗ റെ​​​യി​​​ൽ കോ​​​റി​​​ഡോ​​​ർ പ​​​ദ്ധ​​​തി​​​യാ​​​ണ്. ഇ​​​തി​​​ന്‍റെ ഡി​​​പി​​​ആ​​​ർ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​ന് നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന ക​​​ത്ത് ശ്രീ​​​ധ​​​ര​​​നി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ക​​​ത്ത് വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​യി ബോ​​​ർ​​​ഡി​​​ന് കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. മ​​​ണി​​​ക്കൂ​​​റി​​​ൽ 180 കി​​​ലോ​​​മീ​​​റ്റ​​​ർ വേ​​​ഗം കൈ​​​വ​​​രി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ് ഗേ​​​ജി​​​ലു​​​ള്ള റെ​​​യി​​​ൽ​​​വേ ലൈ​​​നാ​​​ണു ശ്രീ​​​ധ​​​ര​​​ന്‍റെ പ​​​ദ്ധ​​​തി.

54,000 കോ​​​ടി രൂ​​​പ ചെ​​​ല​​​വാ​​​കു​​​മെ​​​ന്ന് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി വി​​​ശ​​​ദ​​​മാ​​​യി വി​​​ല​​​യി​​​രു​​​ത്തി​​​യെ​​​ന്നും ശ്രീ​​​ധ​​​ര​​​നെ ഉ​​​ട​​​ൻ ച​​​ർ​​​ച്ച​​​യ്ക്കാ​​​യി വി​​​ളി​​​പ്പി​​​ക്കു​​​മെ​​​ന്നും അ​​​ശ്വി​​​നി വൈ​​​ഷ്ണ​​​വ് സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

കെ ​​​റെ​​​യി​​​ൽ പ​​​ദ്ധ​​​തി എം​​​ബാ​​​ങ്ക്മെ​​​ന്‍റി​​​ലാ​​​ണെ​​​ങ്കി​​​ൽ ഏ​​​ഴു റൂ​​​ട്ടു​​​ക​​​ളു​​​ടെ പ​​​ദ്ധ​​​തി പ്ര​​​ധാ​​​ന​​​മാ​​​യും പ്ര​​​ത​​​ല​​​ത്തി​​​ലാ​​​ണെ​​​ന്നും ശ്രീ​​​ധ​​​ര​​​ന്‍റെ പ​​​ദ്ധ​​​തി എ​​​ല​​​വേ​​​റ്റ​​​ഡ് ലൈ​​​നി​​​ലാ​​​ണെ​​​ന്നും ഇ​​​വ മൂ​​​ന്നി​​​ലും​​​വ​​​ച്ച് ഏ​​​റ്റ​​​വും സാ​​​ന്പ​​​ത്തി​​​ക​​​ലാ​​​ഭ​​​വും മി​​​ക​​​ച്ച​​​തു​​​മാ​​​യ ഓ​​​പ്ഷ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​മെ​​​ന്നും അ​​​ശ്വി​​​നി വൈ​​​ഷ്ണ​​​വ് അ​​​റി​​​യി​​​ച്ചു.

മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ൽ രാ​​​ജ്യ​​​സ​​​ഭ​​​യു​​​ടെ ചെ​​​യ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന ഉ​​​പ​​​രാ​​​ഷ്‌​​​ട്ര​​​പ​​​തി സി.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ ഈ ​​​മൂ​​​ന്ന് ഓ​​​പ്ഷ​​​നു​​​ക​​​ളി​​​ൽ ഏ​​​തെ​​​ങ്കി​​​ലു​​​മൊ​​​ന്ന് കേ​​​ര​​​ള​​​ത്തി​​​നു ഉ​​​റ​​​പ്പാ​​​യും ന​​​ൽ​​​കി​​​ല്ലേ​​​യെ​​​ന്നു ചോ​​​ദി​​​ച്ച​​​പ്പോ​​​ൾ, റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​യ ഉ​​​ത്ത​​​രം ന​​​ൽ​​​കി​​​യി​​​ല്ല.

ത​​​ങ്ങ​​​ൾ ഏ​​​റ്റെ​​​ടു​​​ത്ത പ​​​ദ്ധ​​​തി​​​ക​​​ളെ​​​ല്ലാം പൂ​​​ർ​​​ണ ആ​​​ത്മാ​​​ർ​​​ഥ​​​ത​​​യോ​​​ടെ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നു മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു ചോ​​​ദ്യ​​​ത്തി​​​നു കൃ​​​ത്യ​​​മാ​​​യ ഉ​​​ത്ത​​​രം ന​​​ൽ​​​കാ​​​തെ​​​യു​​​ള്ള മ​​​ന്ത്രി​​​യു​​​ടെ മ​​​റു​​​പ​​​ടി.

National

ശരദ് പവാർ ഉൾപ്പെടെ 26 പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ൻ​​​സി​​​പി (എ​​​സ്പി) ത​​​ല​​​വ​​​ൻ ശ​​​ര​​​ദ് പ​​​വാ​​​ർ, കേ​​​ന്ദ്ര​​​മ​​​ന്ത്രി രാം​​​ദാ​​​സ് അ​​​ത്താ​​​വാ​​​ലെ, കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് അ​​​ഭി​​​ഷേ​​​ക് മ​​​നു സിം​​​ഗ്വി തു​​​ട​​​ങ്ങി​​​യ 26 പേ​​​ർ രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് എ​​​തി​​​രി​​​ല്ലാ​​​തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

ഈ ​​​മാ​​​സം 16ന് ​​​ന​​​ട​​​ക്കു​​​ന്ന രാ​​​ജ്യ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ സ്ഥാ​​​നാ​​​ർ​​​ഥി​​​ത്വം പി​​​ൻ​​​വ​​​ലി​​​ക്കാ​​​നു​​​ള്ള അ​​​ന്തി​​​മ തീ​​​യ​​​തി അ​​​വ​​​സാ​​​നി​​​ച്ച​​​തി​​​നു ശേ​​​ഷ​​​മാ​​​ണ് 26 സീ​​​റ്റു​​​ക​​​ളി​​​ലെ ഫ​​​ലം തെ​​​ളി​​​ഞ്ഞ​​​ത്.

പ​​​ത്തു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ 37 സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു ന​​​ട​​​ക്കു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 40 ഓ​​​ളം സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​യി​​​രു​​​ന്നു നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക ന​​​ൽ​​​കി​​​യി​​​രു​​​ന്ന​​​ത്. ഇ​​​തി​​​ൽ 26 സീ​​​റ്റി​​​ലും എ​​​തി​​​രി​​​ല്ലാ​​​തെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​പ്പോ​​​ൾ ശേ​​​ഷി​​​ക്കു​​​ന്ന 11 സീ​​​റ്റി​​​ൽ മ​​​ത്സ​​​ര​​​മു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​ത്.

National

ച​രി​ത്രം കു​റി​ച്ച് മേ​ന​ക ഗു​രു​സ്വാ​മി; രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ എ​ൽ​ജി​ബി​ടി പ്ര​തി​നി​ധി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റി​ന്‍റെ ച​രി​ത്ര​ത്തി​ൽ പു​തി​യ അ​ധ്യാ​യം കു​റി​ച്ചു​കൊ​ണ്ട് മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക മേ​ന​ക ഗു​രു​സ്വാ​മി രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ന്ത്യ​യി​ൽ പാ​ർ​ല​മെ​ന്‍റ് അം​ഗ​മാ​കു​ന്ന എ​ൽ​ജി​ബി​ടി സ​മൂ​ഹ​ത്തി​ൽ നി​ന്നു​ള്ള ആ​ദ്യ വ്യ​ക്തി​യാ​ണ് ഇ​വ​ർ. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ത്ഥി​യാ​യാ​ണ് ഇ​വ​ർ രാ​ജ്യ​സ​ഭ​യി​ലെ​ത്തു​ന്ന​ത്.

സ്വ​വ​ർ​ഗാ​നു​രാ​ഗം ക്രി​മി​ന​ൽ കു​റ്റ​മ​ല്ലാ​താ​ക്കി​യ സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ണാ​യ​ക​മാ​യ 'ന​വ്തേ​ജ് സിം​ഗ് ജോ​ഹ​ർ' കേ​സി​ൽ ഹാ​ജ​രാ​യ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​യാ​ണ് മേ​ന​ക ഗു​രു​സ്വാ​മി. നി​യ​മ​രം​ഗ​ത്തെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ത്തി​ന് പി​ന്നാ​ലെ​യാ​ണ് അ​വ​ർ നി​യ​മ​നി​ർ​മാ​ണ സ​ഭ​യി​ലേ​ക്കും എ​ത്തു​ന്ന​ത്.

ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള രാ​ജ്യ​സ​ഭാ ഒ​ഴി​വി​ലേ​ക്കാ​ണ് മേ​ന​ക എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് ഓ​ക്‌​സ്‌​ഫോ​ർ​ഡ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ൽ നി​ന്ന് റോ​ഡ്‌​സ് സ്കോ​ള​ർ​ഷി​പ്പോ​ടെ നി​യ​മ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ഇ​വ​ർ, ഹാ​ർ​വാ​ർ​ഡ് ലോ ​സ്കൂ​ളി​ലും പ​ഠ​നം ന​ട​ത്തി​യി​ട്ടു​ണ്ട്. സു​പ്രീം​കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക പ​ദ​വി വ​ഹി​ക്കു​ന്ന ചു​രു​ക്കം സ്ത്രീ​ക​ളി​ൽ ഒ​രാ​ൾ കൂ​ടി​യാ​ണ് ഇ​വ​ർ.

 

 

 

National

ഊ​ർ​ജ സു​ര​ക്ഷ​യി​ൽ ച​ർ​ച്ച വേ​ണം: രാ​ജ്യ​സ​ഭ​യി​ൽ നോ​ട്ടീ​സ് ന​ൽ​കി മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​യു​ടെ ഊ​ർ​ജ സു​ര​ക്ഷ​യെ​ക്കു​റി​ച്ച് അ​ടി​യ​ന്ത​ര ച​ർ​ച്ച ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ർ​ജു​ൻ ഖ​ർ​ഗെ നോ​ട്ടീ​സ് ന​ൽ​കി. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഡോ. ​എ​സ്. ജ​യ​ശ​ങ്ക​ർ സ​ഭ​യി​ൽ പ്ര​സ്താ​വ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​പ​ക്ഷം ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യം ക്രൂ​ഡ് ഓ​യി​ൽ വി​ല​യെ​യും ഇ​ന്ത്യ​യു​ടെ ഇ​ന്ധ​ന ല​ഭ്യ​ത​യെ​യും എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ വി​ശ​ദ​മാ​യ ച​ർ​ച്ച വേ​ണ​മെ​ന്ന് ഖ​ർ​ഗെ ആ​വ​ശ്യ​പ്പെ​ട്ടു. ച​ർ​ച്ച​യ്ക്കാ​യി സ​ഭ​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഖ​ർ​ഗെ നോ​ട്ടീ​സ് സ​മ​ർ​പ്പി​ച്ച​ത്.

വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന അ​പൂ​ർ​ണ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​പ​ക്ഷ എം​പി​മാ​ർ സ​ഭ​യി​ൽ മു​ദ്രാ​വാ​ക്യം വി​ളി​ച്ചു. കേ​വ​ലം ഒ​രു പ്ര​സ്താ​വ​ന​യി​ലൊ​തു​ക്കാ​തെ വി​ഷ​യം സ​ഭ​യി​ൽ വി​ശ​ദ​മാ​യി ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പാ​ർ​ട്ടി​ക​ളു​ടെ നി​ല​പാ​ട്. പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം ഇ​ന്ത്യ​യു​ടെ ഇ​റ​ക്കു​മ​തി​യെ​യും സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യെ​യും ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നോ​ട്ടീ​സ്

National

രാജ്യസഭയിലേക്ക് പോകുന്നത് തന്‍റെ ആഗ്രഹപ്രകാരം: നി​തീ​ഷ് കു​മാ​ർ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​തി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ. ത​ന്‍റെ മ​ന​സി​ൽ ഒ​രു ആ​ഹ്ര​മു​ണ്ടാ​യി​രു​ന്നു. ആ ​അ​ഭി​ലാ​ഷം നി​റ​വേ​റ്റു​ന്ന​തി​നാ​യി​ട്ടാ​ണ് പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ലോ​ക്സ​ഭാ എം​പി, എം​എ​ൽ​എ, എം​എ​ൽ​സി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം എ​ക്‌​സി​ൽ കു​റി​ച്ചു. രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​ൻ നി​തീ​ഷ് ഇ​ന്ന് പ​ത്രി​ക സ​മ​ർ​പ്പി​ക്കും. നി​തീ​ഷ് മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം ഒ​ഴി​യു​മ്പോ​ൾ മ​ക​ൻ നി​ഷാ​ന്തി​നെ ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​ക്കു​മെ​ന്നു​മാ​ണ് സൂ​ച​ന.

ബി​ഹാ​റി​ന് വി​ക​സ​ന​ത്തി​ന്‍റെ​യും അ​ന്ത​സി​ന്‍റെ​യും ഒ​രു പു​തി​യ മാ​നം അ​വ​ത​രി​പ്പി​ക്കാ​ൻ സാ​ധി​ച്ചു. പു​തി​യ മു​ഖ്യ​മ​ന്ത്രി​ക്ക് ത​ന്‍റെ പൂ​ർ​ണ സ​ഹ​ക​ര​ണം ഉ​ണ്ടാ​വു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

National

ശരദ് പവാർ വീണ്ടും രാജ്യസഭയിലേക്ക്

മും​​​ബൈ: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര രാ​​​ജ്യ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ട‌ു​​​പ്പി​​​ൽ എ​​​ൻ​​​സി​​​പി അ​​​ധ്യ​​​ക്ഷ​​​ൻ ശ​​​ര​​​ദ് പ​​​വാ​​​റി​​​നു പി​​​ന്തു​​​ണ ന​​​ല്കാ​​​ൻ കോ​​​ൺ​​​ഗ്ര​​​സ് തീ​​​രു​​​മാ​​​നി​​​ച്ചു.

മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യു​​​ടെ ചു​​​മ​​​ത​​​ല​​​യു​​​ള്ള എ​​​ഐ​​​സി​​​സി നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

മ​​​ഹാ വി​​​കാ​​​സ് അ​​​ഗാ​​​ഡി​​​ക്കു ല​​​ഭി​​​ക്കാ​​​വു​​​ന്ന ഏ​​​ക സീ​​​റ്റി​​​ന് കോ​​​ൺ​​​ഗ്ര​​​സ്, ശി​​​വ​​​സേ​​​ന (ഉ​​​ദ്ധ​​​വ്), എ​​​ൻ​​​സി​​​പി പാ​​​ർ​​​ട്ടി​​​ക​​​ൾ അ​​​വ​​​കാ​​​ശ​​​മു​​​ന്ന​​​യി​​​ച്ചി​​​രു​​​ന്നു. ഇ​​​ന്നാ​​​ണ് നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി. 36 വോ​​​ട്ടാ​​​ണ് ഒ​​​രു സ്ഥാ​​​നാ​​​ർ​​​ഥി​​​ക്കു വി​​​ജ​​​യി​​​ക്കാ​​​ൻ വേ​​​ണ്ട​​​ത്. എം​​​വി​​​എ സ​​​ഖ്യ​​​ത്തി​​​ന് 46 എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ണ്ട്.

National

നിതീഷ് കുമാർ രാജ്യസഭയിലേക്ക്; മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും

പാറ്റ്ന: നിതീഷ് കുമാർ വീണ്ടും കളംമാറ്റി ചവിട്ടുന്നു. ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് നിതീഷ് രാജ്യസഭയിലേക്ക് മത്സരിച്ചേക്കുമെന്നാണ് പുതിയ വിവരം.

രാജ്യസഭയിലേക്ക് നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയാണ്. ഇതോടെയാണ് നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് രാജ്യസഭയിലേക്ക് മത്സരിക്കുമെന്ന സൂചനകൾ പുറത്തുവന്നിരിക്കുന്നത്.

ഇതോടെ ജെഡിയുവിൽനിന്നും ബിജെപി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. നിതീഷിന്‍റെ മകൻ നിഷാന്ത് ഉപമുഖ്യമന്ത്രിയായേക്കും. ജെഡിയു-ബിജെപി സഖ്യസർക്കാരാണ് ബിഹാർ ഭരിക്കുന്നത്.

നിഷാന്ത് കുമാര്‍ സജീവരാഷ്ട്രീയത്തിലുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം ബിഹാര്‍ ഗതാഗത മന്ത്രി ശ്രാവണ്‍ കുമാര്‍ പറഞ്ഞിരുന്നു.

National

പാർലമെന്‍ററി സൗഹൃദ ഗ്രൂപ്പുകളായി; എംപിമാർ വിദേശത്തേക്ക്

ന്യൂ​​​ഡ​​​ൽ​​​ഹി: വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യു​​​ള്ള പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി ബ​​​ന്ധം ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ൻ ല​​​ക്ഷ്യ​​​മി​​​ട്ടു പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സൗ​​​ഹൃ​​​ദ ഗ്രൂ​​​പ്പു​​​ക​​​ൾ​​​ക്ക് രൂ​​​പം ന​​​ൽ​​​കി ലോ​​​ക്സ​​​ഭ സ്പീ​​​ക്ക​​​ർ ഓം ​​​ബി​​​ർ​​​ള. ലോ​​​ക്സ​​​ഭ​​​യി​​​ലെ​​​യും രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലെ​​​യും എം​​​പി​​​മാ​​​രു​​​ൾ​​​പ്പെ​​​ട്ട 64 പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സൗ​​​ഹൃ​​​ദ ഗ്രൂ​​​പ്പു​​​ക​​​ളാ​​​ണു രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ച​​​ത്.

വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ പാ​​​ർ​​​ല​​​മെ​​​ന്‍റു​​​ക​​​ളു​​​മാ​​​യു​​​ള്ള ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​വും രാ​​​ജ്യ​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള ന​​​യ​​​ത​​​ന്ത്ര​​​ബ​​​ന്ധ​​​വും ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ക തു​​​ട​​​ങ്ങി​​​യ ല​​​ക്ഷ്യ​​​ങ്ങ​​​ളോ​​​ടെ ഈ ​​​പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സൗ​​​ഹൃ​​​ദ ഗ്രൂ​​​പ്പു​​​ക​​​ൾ വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കും.

മ​​​ല​​​യാ​​​ളി എം​​​പി​​​മാ​​​രാ​​​യ കെ.​​​സി. വേ​​​ണു​​​ഗോ​​​പാ​​​ലി​​​നെ പോ​​​ർ​​​ച്ചു​​​ഗ​​​ലി​​​ന്‍റെ​​​യും കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷി​​​നെ ഖ​​​ത്ത​​​റി​​​ന്‍റെ​​​യും ശ​​​ശി ത​​​രൂ​​​രി​​​നെ ഫ്രാ​​​ൻ​​​സി​​​ന്‍റെ​​​യും എ​​​ൻ.​​​കെ. പ്രേ​​​മ​​​ച​​​ന്ദ്ര​​​നെ മ​​​ഡ​​​ഗാ​​​സ്ക​​​റി​​​ന്‍റെ​​​യും ഗ്രൂ​​​പ്പ് ലീ​​​ഡ​​​ർ​​​മാ​​​രാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ജോ​​​സ് കെ.​​​മാ​​​ണി (ഇ​​​റാ​​​ൻ), ജോ​​​ണ്‍ ബ്രി​​​ട്ടാ​​​സ് (വി​​​യ​​​റ്റ്നാം), പി.​​​ടി. ഉ​​​ഷ (ജ​​​ർ​​​മ​​​നി), ഫ്രാ​​​ൻ​​​സി​​​സ് ജോ​​​ർ​​​ജ് (അ​​​ർ​​​ജ​​​ന്‍റീ​​​ന), വി. ​​​ശി​​​വ​​​ദാ​​​സ​​​ൻ, ബെ​​​ന്നി ബെ​​​ഹ​​​നാ​​​ൻ (ബ്ര​​​സീ​​​ൽ), ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ് (സൗ​​​ദി), ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ (ഇ​​​സ്ര​​​യേ​​​ൽ), എ.​​​എ.​​​ റ​​​ഹീം (ഇ​​​ന്തോ​​​നേ​​​ഷ്യ), ആ​​​ന്‍റോ ആ​​​ന്‍റ​​​ണി, ഹൈ​​​ബി ഈ​​​ഡ​​​ൻ (സിം​​​ഗ​​​പ്പു​​​ർ), അ​​​ടൂ​​​ർ പ്ര​​​കാ​​​ശ് (കു​​​വൈ​​​റ്റ്), എം.​​​കെ. രാ​​​ഘ​​​വ​​​ൻ (എ​​​ത്യോ​​​പ്യ), പി.​​​പി. സു​​​നീ​​​ർ (ഗ്രീ​​​സ്), കെ. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ (മ​​​ലേ​​​ഷ്യ), ഹാ​​​രി​​​സ് ബീ​​​രാ​​​ൻ (ചെ​​​ക്ക് റി​​​പ്പ​​​ബ്ലി​​​ക്), വി.​​​കെ. ശ്രീ​​​ക​​​ണ്ഠ​​​ൻ (ഓ​​​സ്ട്രി​​​യ), ജെ​​​ബി മേ​​​ത്ത​​​ർ (ഈ​​​ജി​​​പ്ത്), അ​​​ബ്‌​​​ദു​​​സ​​​മ​​​ദ് സ​​​മ​​​ദാ​​​നി (അ​​​ൾ​​​ജീ​​​രി​​​യ), കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ (ഖ​​​ത്ത​​​ർ), രാ​​​ജ്മോ​​​ഹ​​​ൻ ഉ​​​ണ്ണി​​​ത്താ​​​ൻ, ഇ.​​​ടി. മു​​​ഹ​​​മ്മ​​​ദ് ബ​​​ഷീ​​​ർ (മ​​​ഡ​​​ഗാ​​​സ്ക​​​ർ) എ​​​ന്നി​​​വ​​​ർ വി​​​വി​​​ധ സം​​​ഘാം​​​ഗ​​​ങ്ങ​​​ളാ​​​ണ്.

National

രാ​ജ്യ​സ​ഭ: 37 സീ​റ്റു​ക​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് മാ​ര്‍​ച്ച് 16ന്

ന്യൂ​​ഡ​​ല്‍​ഹി: മ​​ഹാ​​രാ​ഷ്‌​ട്ര, ത​​മി​​ഴ്‌​​നാ​​ട്, പ​​ശ്ചി​​മബം​​ഗാ​​ള്‍, ബി​​ഹാ​​ര്‍ അ​​ട​​ക്കം 10 സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ ഒ​​ഴി​​വു​​ വ​​രു​​ന്ന 37 രാ​​ജ്യ​​സ​​ഭാ സീ​​റ്റു​​ക​​ളി​​ലേ​​ക്കു​​ള്ള തെ​​ര​​ഞ്ഞെ​​ടു​​പ്പ് മാ​​ര്‍​ച്ച് 16ന് നടക്കും. ​​

മു​​തി​​ര്‍​ന്ന എ​​ന്‍​സി​​പി നേ​​താ​​വ് ശ​​ര​​ദ് പ​​വാ​​ര്‍ ഉ​​ള്‍​പ്പെ​​ടെ ഏ​​പ്രി​​ലി​​ല്‍ കാ​​ലാ​​വ​​ധി അ​​വ​​സാ​​നി​​ക്കു​​ന്ന​​വ​​രു​​ടെ ഒ​​ഴി​​വു​​ക​​ളാ​​ണ് നി​​ക​​ത്തു​​ന്ന​​ത്. പി.​​വി. അ​​ബ്ദു​​ള്‍ വ​​ഹാ​​ബ്, ഡോ. ​​ജോ​​ണ്‍ ബ്രി​​ട്ടാ​​സ്, ഡോ. ​​വി. ശി​​വ​​ദാ​​സ് എ​​ന്നി​​വ​​രു​​ടെ 2027 ഏ​​പ്രി​​ല്‍ 23 വ​​രെ​​യു​​ള്ള കാ​​ലാ​​വ​​ധി അ​​വ​സാ​നി​​ക്കു​​മ്പോ​​ഴാ​​കും കേ​​ര​​ള​​ത്തി​​ല്‍നി​​ന്ന് രാ​​ജ്യ​​സ​​ഭ​​യി​​ലേ​​ക്കു​​ള്ള അ​​ടു​​ത്ത തെ​​ര​​ഞ്ഞെ​​ടു​​പ്പ്.

മ​​ഹാ​​രാ​​ഷ്‌​ട്ര (ഏ​ഴ്), ത​​മി​​ഴ്നാ​​ട് (ആ​റ്), പ​​ശ്ചി​​മബം​​ഗാ​​ള്‍, ബി​​ഹാ​​ര്‍ (അ​ഞ്ചു വീ​​തം), ഒ​​ഡീ​​ഷ (നാ​ല്), ആ​​സാം (മൂ​ന്ന്), തെ​​ലു​​ങ്കാ​​ന, ഛത്തീ​​സ്ഗ​​ഡ്, ഹ​​രി​​യാ​​ന (ര​ണ്ടു വീ​​തം), ഹി​​മാ​​ച​​ല്‍ പ്ര​​ദേ​​ശ് (ഒ​ന്ന്) എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ഒ​​ഴി​​വു​​ക​​ള്‍. മ​​ഹാ​​രാ​​ഷ്‌​ട്ര​യി​​ലെ ഏ​​ഴി​​ല്‍ ആ​​റു സീ​​റ്റും ഭ​​ര​​ണ​​ക​​ക്ഷി​​യാ​​യ ബി​​ജെ​​പി, ശി​​വ​​സേ​​ന, എ​​ന്‍​സി​​പി മ​​ഹാ​​യു​​തി സ​​ഖ്യ​​ത്തി​​നു ല​​ഭി​​ക്കും.

പ്ര​​തി​​പ​​ക്ഷ​​ത്തി​​നു കി​​ട്ടു​​ന്ന ഏ​​ക സീ​​റ്റി​​ല്‍ പ്രാ​​യ​​വും രോ​​ഗ​​വും അ​​വ​​ഗ​​ണി​​ച്ച് ശ​​ര​ദ് പ​​വാ​​ര്‍ വീ​​ണ്ടും മ​​ത്സ​​രി​​ക്കാ​​ന്‍ താ​​ത്പ​​ര്യ​​പ്പെ​​ടു​​ന്ന​​താ​​യി റി​​പ്പോ​​ര്‍​ട്ടു​​ണ്ട്.

രാ​​ജ്യ​​സ​​ഭാ ഡെ​​പ്യൂ​​ട്ടി ചെ​​യ​​ര്‍​മാ​​ന്‍ ഹ​​രി​​വം​​ശ് നാ​​രാ​​യ​​ണ്‍ സിം​​ഗ്, ശ​​ര​​ദ് പ​​വാ​​ര്‍, കേ​​ന്ദ്ര​​മ​​ന്ത്രി രാം​​ദാ​​സ് അ​​ത്താ​​വ​​ലെ, കോ​​ണ്‍​ഗ്ര​​സി​ന്‍റെ അ​​ഭി​​ഷേ​​ക് മ​​നു സിം​​ഘ്‌​​വി, ഡി​​എം​​കെ​​യു​​ടെ തി​​രു​​ച്ചി ശി​​വ, ശി​​വ​​സേ​​ന​​യു​​ടെ (യു​​ബി​​ടി) പ്രി​​യ​​ങ്ക ച​​തു​​ര്‍​വേ​​ദി, ബി​​ഹാ​​റി​​ലെ ലോ​​ക്‌​​സ​​മ​​ത പാ​​ര്‍​ട്ടി​​യു​​ടെ ഉ​​പേ​​ന്ദ്ര കു​​ഷ്‌​​വാ​​ഹ, തൃ​​ണ​​മൂ​​ല്‍ കോ​​ണ്‍​ഗ്ര​​സി​​ന്‍റെ സാ​​കേ​​ത് ഗോ​​ഖ​​ലെ തു​​ട​​ങ്ങി​​യ​​വ​​ര്‍ വി​​ര​​മി​​ക്കു​​ന്ന പ്ര​​മു​​ഖ​​രി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ന്നു.

അ​​ടു​​ത്ത മാ​​സം 16ന് ​​രാ​​വി​​ലെ ഒ​​മ്പ​​തു മു​​ത​​ല്‍ വൈ​​കു​​ന്നേ​​രം നാ​​ലു വ​​രെ​​യാ​​ണു വോ​​ട്ടെ​​ടു​​പ്പ്. അ​​തേ ദി​​വ​​സം വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു വോ​​ട്ടെ​​ണ്ണ​​ല്‍ ന​​ട​​ത്തി ഫ​​ലം പ്ര​​ഖ്യാ​​പി​​ക്കും. പു​​തി​​യ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു​​ള്ള വി​​ജ്ഞാ​​പ​​നം കേ​​ന്ദ്ര തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന്‍ ഇ​​ന്ന​​ലെ പു​​റ​​ത്തി​​റ​​ക്കി. പ​​ത്രി​​ക സ​​മ​​ര്‍​പ്പി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി മാ​​ര്‍​ച്ച് അ​​ഞ്ചി​​നാ​​ണ്.

National

രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്; ശ​ര​ദ് പ​വാ​ർ മ​ത്സ​രി​ക്കാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​താ​യി ശി​വ​സേ​ന

മും​ബൈ: ഏ​പ്രി​ലി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​സി​പി നേ​താ​വ് ശ​ര​ദ് പ​വാ​ർ മ​ത്സ​രി​ക്കാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച​താ​യി ശി​വ​സേ​ന (ഉ​ദ്ധ​വ് താ​ക്ക​റെ) വി​ഭാ​ഗം നേ​താ​വ് സ​ഞ്ജ​യ് റാ​വ​ത്ത്. ത​ന്‍റെ 85-ാം വ​യ​സി​ൽ പ്രാ​യം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ത്ത​വ​ണ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് പ​വാ​ർ നേ​ര​ത്തെ പ​റ​ഞ്ഞെ​ങ്കി​ലും സ‍​ഞ്ജ​യ് റാ​വ​ത്തി​ന്‍റെ പ്ര​സ്താ​വ​ന എ​ൻ​സി​പി ശ​ര​ദ് പ​വാ​ർ വി​ഭാ​ഗം നി​ഷേ​ധി​ച്ചി​ല്ല.

50 വ​ർ​ഷ​ത്തി​ലേ​റെ നീ​ണ്ട രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ൽ 14 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ച്ച ശ​ര​ദ് പ​വാ​ർ ഒ​ന്നി​ൽ പോ​ലും തോ​റ്റി​ട്ടി​ല്ല. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ശ​ര​ദ് പ​വാ​ർ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന​ത് വ​ലി​യ രാ​ഷ്ട്രീ​യ സൂ​ച​ന​ക​ളാ​ണ് ന​ൽ​കു​ന്ന​ത്. എ​ൻ​സി​പി​യു​ടെ ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളും ഒ​ന്നി​ക്കു​ന്നി​ല്ലെ​ങ്കി​ൽ പ​വാ​ർ സ​ജീ​വ രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്ന് മാ​റി​നി​ൽ​ക്ക​രു​തെ​ന്നാ​ണ് പ​വാ​ർ പ​ക്ഷ​ത്തെ മി​ക്ക​വ​രു​ടെ​യും അ​ഭി​പ്രാ​യം.

പ​ത്തോ​ളം എം​എ​ൽ​എ​മാ​രാ​ണ് പ​വാ​റി​ന്‍റെ പാ​ർ​ട്ടി​ക്കു​ള്ള​ത്. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഏ​ഴ് രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കാ​ണ് ഏ​പ്രി​ലി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

National

പാര്‍ലമെന്‍ററി സമിതികളിലേക്കു നാമനിര്‍ദേശം ചെയ്യുന്നതിന് രാജ്യസഭാ അംഗീകാരം

ന്യൂ​​​ഡ​​​ല്‍ഹി: മൂ​​​ന്ന് പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി​​​ക​​​ളി​​​ലേ​​​ക്ക് അം​​​ഗ​​​ങ്ങ​​​ളെ നാ​​​മ​​​നി​​​ര്‍ദേ​​​ശം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള പ്ര​​​മേ​​​യ​​​ങ്ങ​​​ള്‍ക്ക് രാ​​​ജ്യ​​​സ​​​ഭ അം​​​ഗീ​​​കാ​​​രം ന​​​ല്‍കി. 2026 മേ​​​യ് ഒ​​​ന്നു​​​മു​​​ത​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന ഒ​​​രു വ​​​ര്‍ഷം കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് നാ​​​മ​​​നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ സ​​​മ​​​ര്‍പ്പി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ക.

പ​​​ബ്ലി​​​ക് അ​​​ക്കൗ​​​ണ്ട്‌​​​സ് ക​​​മ്മി​​​റ്റി, പൊ​​​തു​​​മേ​​​ഖ​​​ലാ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ക​​​മ്മി​​​റ്റി, പ​​​ട്ടി​​​ക​​​ജാ​​​തി-​​​പ​​​ട്ടി​​​ക​​​വ​​​ര്‍ഗ ക്ഷേ​​​മ​​​ത്തി​​​നു​​​ള്ള ക​​​മ്മി​​​റ്റി എ​​​ന്നീ പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് പു​​​തി​​​യ അം​​​ഗ​​​ങ്ങ​​​ളാ​​​യി എം​​​പി​​​മാ​​​രെ നാ​​​മ​​​നി​​​ര്‍ദേ​​​ശം ചെ​​​യ്യു​​​ക.

പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ സ​​​ഹ​​​മ​​​ന്ത്രി എ​​​ല്‍.​​​മു​​​രു​​​ക​​​നാ​​​ണ് രാ​​​ജ്യ​​​സ​​​ഭാ​​​ധ്യ​​​ക്ഷ​​​ന്‍റെ അ​​​നു​​​മ​​​തി​​​യോ​​​ടെ പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി​​​ക​​​ളി​​​ലേ​​​ക്ക് അം​​​ഗ​​​ങ്ങ​​​ളെ നാ​​​മ​​​നി​​​ര്‍ദേ​​​ശം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള മൂ​​​ന്ന് വ്യ​​​ത്യ​​​സ്ത പ്ര​​​മേ​​​യ​​​ങ്ങ​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

National

രാ​ഹു​ൽ​ഗാ​ന്ധി​ക്കും കോ​ൺ​ഗ്ര​സി​നും സി​ഖു​കാ​രോ​ട് വി​ദ്വേ​ഷം: പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: രാ​ഹു​ൽ ഗാ​ന്ധി​ക്കും കോ​ൺ​ഗ്ര​സി​നും സി​ഖു​കാ​രോ​ട് വി​ദ്വേ​ഷ​മാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഒ​രു സി​ഖു​കാ​ര​നാ​യ​തി​നാ​ലാ​ണ് ബി​ജെ​പി എം​പി​യാ​യ ര​വ​നീ​ത് സിം​ഗ് ബി​ട്ടു​വി​നെ രാ​ഹു​ൽ രാ​ജ്യ​ദ്രോ​ഹി​യെ​ന്ന് വി​ളി​ച്ച​തെ​ന്നും മോ​ദി ആ​രോ​പി​ച്ചു.

രാ​ജ്യ​സ​ഭ​യി​ൽ ന​ന്ദി​പ്ര​മേ​യ ച​ർ​ച്ച​യ്ക്കു​ള്ള മ​റു​പ​ടി പ്ര​സം​ഗ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വി​മ​ർ​ശ​നം. എ​സ്‌​ഐ​ആ​റി​നെ​തി​രേ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് സു​പ്രീം​കോ​ട​തി​യി​ൽ പോ​യ​ത് അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​രെ സം​ര​ക്ഷി​ക്കാ​നാ​ണെ​ന്ന് മോ​ദി രാ​ജ്യ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​സ​ഭ​യി​ലെ​ത്തി​യ​പ്പോ​ൾ മോ​ദി, മോ​ദി​യെ​ന്ന് വി​ളി​ച്ചാ​ണ് ഭ​ര​ണ​പ​ക്ഷാം​ഗ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തെ വ​ര​വേ​റ്റ​ത്. ഇ​തേ​സ​മ​യം പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധ മു​ദ്രാ​വാ​ക്യ​ങ്ങ​ളും മു​ഴ​ക്കി. തു​ട​ർ​ന്ന് പ്ര​സം​ഗം ആ​രം​ഭി​ച്ച മോ​ദി പ്ര​തി​പ​ക്ഷ​ത്തെ​യും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യെ​യും പ​രി​ഹ​സി​ച്ചു.

83 വ​യ​സു​ള്ള ഖാ​ർ​ഗെ​യ്ക്ക് പ്രാ​യം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​രു​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ക്കാ​മെ​ന്ന് മോ​ദി പ​റ​ഞ്ഞു. പ്ര​തി​ഷേ​ധം തു​ട​ർ​ന്ന പ്ര​തി​പ​ക്ഷം പി​ന്നീ​ട് സ​ഭ​യി​ൽ​നി​ന്ന് ഇ​റ​ങ്ങി​പ്പോ​യി. ഇ​തോ​ടെ പ്ര​തി​പ​ക്ഷം ത​ള​ർ​ന്ന് ക്ഷീ​ണി​ച്ച് പു​റ​ത്തു​പോ​യെ​ന്നാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം.

National

ഇ​ന്ത്യ ലോ​ക​ത്തെ മൂ​ന്നാ​മ​ത്തെ സാ​മ്പ​ത്തി​ക ശ​ക്തി​യാ​കാ​ൻ കു​തി​ക്കു​ന്നെ​ന്ന് മോ​ദി രാ​ജ്യ​സ​ഭ​യി​ൽ, സ​ഭ ബ​ഹി​ഷ്ക​രി​ച്ച് പ്ര​തി​പ​ക്ഷം

ന്യൂ​ഡ​ൽ​ഹി: ലോ​ക​ത്തെ മൂ​ന്നാ​മ​ത്തെ സാ​മ്പ​ത്തി​ക ശ​ക്തി​യാ​കാ​ൻ ഇ​ന്ത്യ കു​തി​ക്കു​ക​യാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ജ്യ​സ​ഭ​യി​ൽ. ഇ​ന്ത്യ​യു​ടെ വേ​ഗ​ത്തി​ലു​ള്ള പു​രോ​ഗ​തി രേ​ഖ​പ്പെ​ടു​ത്തി​യ വ​ർ​ഷ​മാ​ണ് ക​ഴി​ഞ്ഞു​പോ​യ​തെ​ന്നും വി​ക​സ​ന​ത്തി​ന്‍റെ അ​ടു​ത്ത ഘ​ട്ട​മാ​ണ് വ​രു​ന്ന​തെ​ന്നും മോ​ദി രാ​ജ്യ​സ​ഭ​യി​ൽ പ​റ​ഞ്ഞു. വി​ക​സ​ന​ത്തി​ന്‍റെ ദി​ശ രാ​ഷ്ട്ര​പ​തി പ്ര​സം​ഗ​ത്തി​ൽ കാ​ണി​ച്ചു.

ഒ​ൻ​പ​ത് വ​ലി​യ രാ​ജ്യ​ങ്ങ​ളു​മാ​യി വ്യാ​പാ​ര​ക്ക​രാ​ർ ഉ​ണ്ടാ​ക്കി. അ​മേ​രി​ക്ക​യു​മാ​യും യൂ​റോ​പ്യ​ൻ യൂ​ണി​യ​നു​മാ​യു​ള്ള ക​രാ​ർ മോ​ദി പ്ര​സം​ഗ​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചു. ഇ​ന്ത്യ നി​ര​ന്ത​രം ചെ​റു​പ്പ​മാ​വു​ക​യാ​ണെ​ന്നും എ​ല്ലാ മേ​ഖ​ല​യി​ലും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ മു​ന്നോ​ട്ടു​പോ​വു​ക​യാ​ണെ​ന്നും മോ​ദി പ​റ​ഞ്ഞു.

എ​ന്നാ​ൽ മോ​ദി​യു​ടെ പ്ര​സം​ഗം ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ പ്ര​തി​പ​ക്ഷം സ​ഭ ബ​ഹി​ഷ്ക​രി​ച്ച് ഇ​റ​ങ്ങി​പ്പോ​യി. മോ​ദി പ്ര​സം​ഗി​ക്കാ​നാ​യി എ​ത്തി​യ​പ്പോ​ള്‍ മു​ത​ൽ പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധി​ച്ചു. ഏ​കാ​ധി​പ​ത്യം സ​ഭ​യി​ൽ അ​നു​വ​ദി​ക്കി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ ശ​ബ്ദം അ​ടി​ച്ച​മ​ര്‍​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ള്‍ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. നെ​ഹ്റു​വി​നെ അ​പ​മാ​നി​ക്കു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ലെ​ന്നും മു​ദ്രാ​വാ​ക്യം വി​ളി​ച്ചു.

രാ​ജ്യ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല്ലി​കാ​ര്‍​ജു​ൻ ഖ​ര്‍​ഗെ എ​ഴ​ന്നേ​റ്റ​പ്പോ​ള്‍ അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന് രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു. ഇ​തി​നി​ടെ ഖ​ര്‍​ഗെ ആ​രോ​ഗ്യം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് മോ​ദി പ​രി​ഹ​സി​ച്ചു. ഖ​ര്‍​ഗെ ഇ​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചാ​ലും മ​തി​യാ​കു​മെ​ന്നും യു​വാ​ക്ക​ള്‍ ഒ​രു​പാ​ടു​ണ്ട​ല്ലോ​യെ​ന്നും മോ​ദി പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ നേ​താ​വി​നെ പ്ര​സം​ഗി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ ശ​ബ്ദം ഉ​യ​ര്‍​ത്താ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ള്‍ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി.

National

ബജറ്റ് സമ്മേളനം: രാജ്യസഭയിൽ പ്രധാനമന്ത്രി ഇന്ന് സംസാരിക്കും, പ്രതിഷേധത്തിന് പ്രതിപക്ഷം

ന്യൂഡൽഹി: പാർലമെന്‍റ് ബജറ്റ് സമ്മേളനം തുടരവേ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യസഭയിൽ സംസാരിക്കും. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസം​ഗത്തിൻ മേലുള്ള നന്ദിപ്രമേയ ചർച്ചയിൽ വൈകുന്നേരം അഞ്ചിനാണ് പ്രധാനമന്ത്രിയുടെ അഭിസംബോധന.

‌ബുധനാഴ്ച ലോക്സഭയിൽ ചർച്ചയിൽ പങ്കെടുത്ത് മോദി സംസാരിക്കാനിരുന്നെങ്കിലും പ്രതിപക്ഷ പ്രതിഷേധം കാരണം പ്രസം​ഗം നടന്നില്ല. നന്ദി പ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിക്ക് പ്രസം​ഗിക്കാൻ അവസരം നിഷേധിച്ചതിനാൽ പ്രധാനമന്ത്രിയെയും പ്രസംഗിക്കാൻ അനുവദിക്കില്ലെന്നാണ് പ്രതിപക്ഷ നിലപാട്.

അതേസമയം, പ്രതിഷേധിച്ചതിനെ തുടർന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എട്ട് പ്രതിപക്ഷ എംപിമാർ പാർലമെന്‍റ് കവാടത്തിൽ ധർണ തുടരുകയാണ്.

ക​​​​ഴി​​​​ഞ്ഞ ര​​​​ണ്ടു ദി​​​​വ​​​​സ​​​​മാ​​​​യി ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ തു​​​​ട​​​​രു​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധം ബുധനാഴ്ച പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ ലോ​​​​ക്സ​​​​ഭ​​​​യി​​​​ലെ ഇ​​​​രി​​​​പ്പി​​​​ടം വ​​​​രെ​​​​യെ​​​​ത്തി. മോ​​​​ദി പ്ര​​​​സം​​​​ഗി​​​​ക്കാ​​​​നെ​​​​ത്തി​​​​യാ​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ മു​​​​ഖം മ​​​​റ​​​​യ്ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലാ​​​​ണ് വ​​​​നി​​​​താ എം​​​​പി​​​​മാ​​​​ർ ബാ​​​​ന​​​​റു​​​​മാ​​​​യി അ​​​​ണി​​​​നി​​​​ര​​​​ന്ന​​​​ത്. സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ നി​​​​യ​​​​ന്ത്ര​​​​ണാ​​​​തീ​​​​ത​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി സ​​​​ഭ​​​​യി​​​​ലേ​​​​ക്കെ​​​​ത്തി​​​​യി​​​​ല്ല. വ​​​​നി​​​​താ എം​​​​പി​​​​മാ​​​​രു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു​​​​ണ്ടാ​​​​യ​​​​ത് ഗു​​​​രു​​​​ത​​​​ര സു​​​​ര​​​​ക്ഷാ​​​​വീ​​​​ഴ്ച​​​​യാ​​​​ണെ​​​​ന്ന് ബി​​​​ജെ​​​​പി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

National

രാ​ജ്യ​സ​ഭ​യി​ൽ 'വി​ശ്വ​രൂ​പം' കാ​ട്ടി ക​മ​ൽ​ഹാ​സ​ൻ; ക​ന്നി പ്ര​സം​ഗ​ത്തി​ൽ കേ​ന്ദ്ര​ത്തി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ചു

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ലെ ത​ന്‍റെ അ​ര​ങ്ങേ​റ്റം അ​വി​സ്മ​ര​ണീ​യ​മാ​ക്കി മ​ക്ക​ൾ നീ​തി മ​യ്യം അ​ധ്യ​ക്ഷ​നും എം​പി​യു​മാ​യ ക​മ​ൽ​ഹാ​സ​ൻ. രാ​ജ്യ​സ​ഭ​യി​ലെ ത​ന്‍റെ ക​ന്നി പ്ര​സം​ഗ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​നെ​യും തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​യും രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലാ​ണ് അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ച​ത്. വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്കു​ന്ന​തി​നു​ള്ള 'സ്പെ​ഷ്യ​ൽ ഇ​ന്‍റ​ൻ​സീ​വ് റി​വി​ഷ​ൻ' എ​ന്ന ന​ട​പ​ടി ജ​നാ​ധി​പ​ത്യ​ത്തി​ന് ഭീ​ഷ​ണി​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​ഞ്ഞ​ടി​ച്ചു.

വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്ക​ൽ ന​ട​പ​ടി​യെ ഒ​രു മാ​ര​ക രോ​ഗ​ത്തോ​ടാ​ണ് ക​മ​ൽ​ഹാ​സ​ൻ ഉ​പ​മി​ച്ച​ത്. തീ​വ്ര​വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണം എ​ന്ന​ത് ജീ​വി​ക്കു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ളെ സൃ​ഷ്ടി​ക്കു​ന്ന ഒ​രു രോ​ഗ​മാ​ണ്. ബീ​ഹാ​റി​ൽ നാം ​അ​ത് ക​ണ്ടു. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​രെ വെ​ട്ടി​മാ​റ്റു​ന്ന​തി​ലൂ​ടെ രേ​ഖ​ക​ളി​ൽ അ​വ​രെ മ​രി​ച്ച​വ​രാ​യി പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്യു​ന്ന​ത്. ഈ ​രോ​ഗം രാ​ജ്യം മു​ഴു​വ​ൻ പ​ട​രാ​ൻ അ​നു​വ​ദി​ക്ക​രു​ത്," ക​മ​ൽ​ഹാ​സ​ൻ പ​റ​ഞ്ഞു.

ത​മി​ഴ്‌​നാ​ട്ടി​ൽ മാ​ത്രം ഏ​ക​ദേ​ശം ഒ​രു കോ​ടി​യോ​ളം വോ​ട്ട​ർ​മാ​രു​ടെ പേ​ര് പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​പ്പെ​ട്ടേ​ക്കാം എ​ന്ന ഗൗ​ര​വ​ക​ര​മാ​യ ആ​ശ​ങ്ക അ​ദ്ദേ​ഹം സ​ഭ​യി​ൽ ഉ​ന്ന​യി​ച്ചു. വോ​ട്ട​വ​കാ​ശം എ​ന്ന​ത് പൗ​ര​ന്‍റെ മൗ​ലി​കാ​വ​കാ​ശ​മാ​ണെ​ന്നും അ​ത് ക​വ​ർ​ന്നെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ഈ ​വി​ഷ​യ​ത്തി​ൽ പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ർ​ജി ന​ട​ത്തു​ന്ന പോ​രാ​ട്ട​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം ത​ന്‍റെ പ്ര​സം​ഗ​ത്തി​ലൂ​ടെ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.

 

 

National

രാജ്യസഭയിലേക്കില്ല: ദിഗ് വിജയ് സിംഗ്

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​സ​​​ഭാ​​​സീ​​​റ്റ് ഒ​​​ഴി​​​യു​​​ക​​​യാ​​​ണെ​​​ന്നും മൂ​​​ന്നാം ത​​​വ​​​ണ​​​യും ഉ​​​പ​​​രി​​​സ​​​ഭ​​​യി​​​ലേ​​​ക്കു മ​​​ത്സ​​​രി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും അ​​​റി​​​യി​​​ച്ച് കോ​​​ണ്‍ഗ്ര​​​സ് എം​​​പി​​​യും മ​​​ധ്യ​​​പ്ര​​​ദേ​​​ശ് മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ ദി​​​ഗ് വി​​​ജ​​​യ് സിം​​​ഗ്.

ഈ ​​​വ​​​ർ​​​ഷം ഏ​​​പ്രി​​​ലി​​​ൽ രാ​​​ജ്യ​​​സ​​​ഭാ കാ​​​ലാ​​​വ​​​ധി തീ​​​രാ​​​നി​​​രി​​​ക്കേയാ​​​ണു മു​​​തി​​​ർ​​​ന്ന കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​നം. ദി​​​ഗ് വി​​​ജ​​​യ് സിം​​​ഗി​​​ന്‍റെ സീ​​​റ്റ് പ​​​ട്ടി​​​ക​​​ജാ​​​തി​​​യി​​​ൽ​​​പ്പെ​​​ട്ട ഒ​​​രാ​​​ൾ​​​ക്കു ന​​​ൽ​​​ക​​​ണ​​​മെ​​​ന്ന് മ​​​ധ്യ​​​പ്ര​​​ദേ​​​ശ് കോ​​​ണ്‍ഗ്ര​​​സി​​​ന്‍റെ പ​​​ട്ടി​​​ക​​​ജാ​​​തി വ​​​കു​​​പ്പ് അ​​​ധ്യ​​​ക്ഷ​​​ൻ പ്ര​​​ദീ​​​പ് അ​​​ഹി​​​ർ​​​വാ​​​ർ അ​​​ഭ്യ​​​ർ​​​ഥി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് പി​​​ന്മാ​​​റ്റം.

പ്ര​​​വ​​​ർ​​​ത്ത​​​ക​​​സ​​​മി​​​തി യോ​​​ഗ​​​ത്തി​​​നി​​​ടെ ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ സം​​​ഘ​​​ട​​​നാ​​​സം​​​വി​​​ധാ​​​ന​​​ത്തെ പ്ര​​​കീ​​​ർ​​​ത്തി​​​ച്ചു പോ​​​സ്റ്റി​​​ട്ട ദി​​​ഗ് വി​​​ജ​​​യ് സിം​​​ഗ് അ​​​ടു​​​ത്തി​​​ടെ വി​​​വാ​​​ദ​​​ത്തി​​​ൽ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

National

രാജ്യസഭയിൽ ഈ വർഷം 72 ഒഴിവുകൾ; നേ​​​ട്ടം കൊ​​​യ്യാ​​​ൻ എ​​​ൻ​​​ഡി​​​എ; ഇ​​​ന്ത്യ സ​​​ഖ്യം ശോ​​​ഷി​​​ക്കും

ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ ഉ​​​പ​​​രി​​​സ​​​ഭ​​​യി​​​ൽ സ്വാ​​​ധീ​​​ന​​​മു​​​റ​​​പ്പി​​​ക്കാ​​​നൊ​​​രു​​​ങ്ങി എ​​​ൻ​​​ഡി​​​എ. ഈ ​​​വ​​​ർ​​​ഷം 22 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ 72 രാ​​​ജ്യ​​​സ​​​ഭ എം​​​പി​​​മാ​​​രാ​​​ണ് കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​ക്കി സീ​​​റ്റു​​​ക​​​ൾ ഒ​​​ഴി​​​യാ​​​നൊ​​​രു​​​ങ്ങു​​​ന്ന​​​ത്.

എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ന​​​നു​​​സ​​​രി​​​ച്ചാ​​​ണ് അ​​​ത​​​ത് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ രാ​​​ജ്യ​​​സ​​​ഭാ എം​​​പി​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത് എ​​​ന്ന​​​തി​​​നാ​​​ൽ മി​​​ക്ക സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​യും നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി​​​യ ഭ​​​ര​​​ണ​​​മു​​​ന്ന​​​ണി​​​യാ​​​യ എ​​​ൻ​​​ഡി​​​എ ഈ ​​​സീ​​​റ്റു​​​ക​​​ളി​​​ൽ നേ​​​ട്ടം കൊ​​​യ്യും.

ഈ ​​​വ​​​ർ​​​ഷം ഒ​​​ഴി​​​വ് വ​​​രു​​​ന്ന 72 സീ​​​റ്റു​​​ക​​​ളി​​​ൽ 40 എ​​​ണ്ണം എ​​​ൻ​​​ഡി​​​എ​​​യു​​​ടേ​​​താ​​​ണ്. 25 എ​​​ണ്ണം ഇ​​​ന്ത്യാ സ​​​ഖ്യ​​​ത്തി​​​ന്‍റേ​​​തും. ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ എം​​​എ​​​ൽ​​​എ​​​മാ​​​രു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ച്ച​​​തി​​​നാ​​​ൽ ഇ​​​തി​​​ൽ 50 സീ​​​റ്റെ​​​ങ്കി​​​ലും എ​​​ൻ​​​ഡി​​​എ​​​യ്ക്കു ല​​​ഭി​​​ക്കും. ഇ​​​ന്ത്യാ സ​​​ഖ്യ​​​ത്തി​​​നാ​​​ക​​​ട്ടെ ഇ​​​തി​​​ൽ അ​​​ഞ്ചു സീ​​​റ്റെ​​​ങ്കി​​​ലും ന​​​ഷ്‌​​​ട​​​പ്പെ​​​ടു​​​മെ​​​ന്നും ക​​​രു​​​ത​​​പ്പെ​​​ടു​​​ന്നു.

നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ അം​​​ഗ​​​ബ​​​ലം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കു​​​ന്പോ​​​ൾ ബി​​​ജെ​​​പി 37 അ​​​ല്ലെ​​​ങ്കി​​​ൽ 38 സീ​​​റ്റു​​​ക​​​ൾ വി​​​ജ​​​യി​​​ക്കാ​​​നാ​​​ണു സാ​​​ധ്യ​​​ത. കോ​​​ണ്‍ഗ്ര​​​സാ​​​ക​​​ട്ടെ ഈ ​​​സീ​​​റ്റു​​​ക​​​ളി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള എം​​​പി​​​മാ​​​രു​​​ടെ എ​​​ണ്ണം എ​​​ട്ടി​​​ൽ​​​നി​​​ന്ന് ഒ​​​ന്പ​​​താ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ചേ​​​ക്കും.

പ​​​ശ്ചി​​​മ ബം​​​ഗാ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള പാ​​​ർ​​​ട്ടി​​​യു​​​ടെ ഒ​​​രേ​​​യൊ​​​രു എം​​​പി​​​യാ​​​യ ബി​​​കാ​​​ഷ് ര​​​ഞ്ജ​​​ൻ ഭ​​​ട്ടാ​​​ചാ​​​ര്യ ഈ ​​​വ​​​ർ​​​ഷം വി​​​ര​​​മി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ സി​​​പി​​​എ​​​മ്മി​​​ന്‍റെ രാ​​​ജ്യ​​​സ​​​ഭാ പ്രാ​​​തി​​​നി​​​ധ്യം നാ​​​ലി​​​ൽ​​​നി​​​ന്ന് മൂ​​​ന്നാ​​​യി കു​​​റ​​​ഞ്ഞ് കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു മാ​​​ത്ര​​​മാ​​​യി ഒ​​​തു​​​ങ്ങും. 17 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും കോ​​​ണ്‍ഗ്ര​​​സി​​​ന് പ്രാ​​​തി​​​നി​​​ധ്യ​​​മി​​​ല്ലാ​​​താ​​​കു​​​ന്പോ​​​ൾ എ​​​ൻ​​​സി​​​പി​​​യു​​​ടെ ശ​​​ര​​​ദ് പ​​​വാ​​​ർ വി​​​ഭാ​​​ഗം സ്വ​​​ന്ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന ര​​​ണ്ട് രാ​​​ജ്യ​​​സ​​​ഭാ സീ​​​റ്റു​​​ക​​​ളും അ​​​വ​​​ർ​​​ക്കു ന​​​ഷ്‌​​​ട​​​മാ​​​യേ​​​ക്കാം.

രാ​​​ജ്യ​​​സ​​​ഭാ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ, രാ​​​ജ്യ​​​സ​​​ഭാ ഉ​​​പാ​​​ധ്യ​​​ക്ഷ​​​ൻ ഹ​​​രി​​​വം​​​ശ് നാ​​​രാ​​​യ​​​ണ്‍ സിം​​​ഗ്, മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി എ​​​ച്ച്.​​​ഡി. ദേ​​​വ​​​ഗൗ​​​ഡ, കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രാ​​​യ ഹ​​​ർ​​​ദീ​​​പ് സിം​​​ഗ് പു​​​രി, ബി.​​​എ​​​ൽ. വ​​​ർ​​​മ, ജോ​​​ർ​​​ജ് കു​​​ര്യ​​​ൻ, ര​​​വ്നീ​​​ത് സിം​​​ഗ് ബി​​​ട്ടു, എ​​​ൻ​​​സി​​​പി (എ​​​സ്പി) അ​​​ധ്യ​​​ക്ഷ​​​ൻ ശ​​​ര​​​ദ് പ​​​വാ​​​ർ, കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​വ് ദി​​​ഗ്‌​​​വി​​​ജ​​​യ് സിം​​​ഗ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ഈ ​​​വ​​​ർ​​​ഷം സ്ഥാ​​​ന​​​മൊ​​​ഴി​​​യു​​​ന്ന 72 എം​​​പി​​​മാ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. ഇ​​​വ​​​ർ​​​ക്കു​​​ പു​​​റ​​​മെ രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലേ​​​ക്കു നാ​​​മ​​​നി​​​ർ​​​ദേ​​​ശം ചെ​​​യ്യ​​​പ്പെ​​​ട്ട സു​​​പ്രീം​​​കോ​​​ട​​​തി മു​​​ൻ ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ര​​​ഞ്ജ​​​ൻ ഗൊ​​​ഗോ​​​യി​​​യും ഈ ​​​വ​​​ർ​​​ഷം കാ​​​ലാ​​​വ​​​ധി പൂ​​​ർ​​​ത്തി​​​യാ​​​ക്കും.

എ​​​ൻ​​​ഡി​​​എ-135, ഇ​​​ന്ത്യാ സ​​​ഖ്യം-80, മ​​​റ്റു​​​ള്ള​​​വ​​​ർ-29, ഒ​​​ഴി​​​ഞ്ഞു​​​കി​​​ട​​​ക്കു​​​ന്ന​​​ത്- 29 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലെ ഇ​​​പ്പോ​​​ഴ​​​ത്തെ ക​​​ക്ഷി​​​നി​​​ല. പു​​​തി​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം എ​​​ൻ​​​ഡി​​​എ​​​യു​​​ടെ അം​​​ഗ​​​ബ​​​ലം 145 ആ​​​യി ഉ​​​യ​​​ർ​​​ന്നേ​​​ക്കും. ഇ​​​ന്ത്യാ സ​​​ഖ്യ​​​ത്തി​​​ന്‍റേ​​​ത് 75 ആ​​​യും മ​​​റ്റു​​​ള്ള​​​വ​​​രു​​​ടേ​​​ത് 25 ആ​​​യും മാ​​​റു​​​മെ​​​ന്നും പ്ര​​​തീ​​​ക്ഷി​​​ക്ക​​​പ്പെ​​​ടു​​​ന്നു.

National

രാജ്യസഭയും കടന്ന് ആണവോർജ ബിൽ; ഇനി സ്വകാര്യകന്പനികളുടെ കടന്നുവരവ്

ന്യൂ​​​ഡ​​​ൽ​​​ഹി: ലോ​​​ക്സ​​​ഭ​​​യ്ക്കു പി​​​ന്നാ​​​ലെ രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലും ആ​​​ണ​​​വോ​​​ർ​​​ജ ബി​​​ൽ പാ​​​സാ​​​യി. സ​​​സ്റ്റൈ​​​ന​​​ബി​​​ൾ ഹാ​​​ർ​​​നെ​​​സിം​​​ഗ് ആ​​​ൻ​​​ഡ് അ​​​ഡ്വാ​​​ൻ​​​സ്മെ​​​ന്‍റ് ഓ​​​ഫ് ന്യൂ​​​ക്ലി​​​യ​​​ർ എ​​​ന​​​ർ​​​ജി ഫോ​​​ർ ട്രാ​​​ൻ​​​സ്ഫോ​​​ർ​​​മിം​​​ഗ് ഇ​​​ന്ത്യ 2025 എ​​​ന്ന​​​റി​​​യ​​​പ്പെ​​​ടു​​​ന്ന ബി​​​ല്ല് ഇ​​​തോ​​​ടെ നി​​​യ​​​മ​​​മാ​​​കു​​​ന്ന​​​തി​​​ലേ​​​ക്ക് ഒ​​​രു പ​​​ടി​​​കൂ​​​ടി അ​​​ടു​​​ത്തു.

ആ​​​ണ​​​വ​​​മേ​​​ഖ​​​ല​​​യു​​​ടെ സ്വ​​​കാ​​​ര്യ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തി​​​ന് വ​​​ഴി​​​തു​​​റ​​​ക്കു​​​ന്ന സു​​​പ്ര​​​ധാ​​​ന ബി​​​ല്ല് പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി​​​ക​​​ൾ​​​ക്കു വി​​​ട​​​ണ​​​മെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ ആ​​​വ​​​ശ്യ​​​ത്തി​​​നു ചെ​​​വി​​​കൊ​​​ടു​​​ക്കാ​​​തെ​​​യാ​​​ണ് ബി​​​ല്ല് രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ കേ​​​ന്ദ്രം പാ​​​സാ​​​ക്കി​​​യ​​​ത്.

ആ​​​ണ​​​വോ​​​ർ​​​ജം സ്വ​​​കാ​​​ര്യ​​​വ​​​ത്ക​​​രി​​​ക്കു​​​ന്പോ​​​ഴു​​​ള്ള സു​​​ര​​​ക്ഷാ ആ​​​ശ​​​ങ്ക​​​ക​​​ളും ആ​​​ണ​​​വ അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ ബാ​​​ധ്യ​​​ത​​​ക​​​ളെ​​​പ്പ​​​റ്റി​​​യു​​​ള്ള വ്യ​​​വ​​​സ്ഥ​​​ക​​​ളും ബി​​​ല്ല് സ​​​ഭ​​​യി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ പ്ര​​​തി​​​പ​​​ക്ഷം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ണ​​​വോ​​​ർ​​​ജ​​​ത്തി​​​ന്‍റെ സ​​​ന്പ​​​ന്ന​​​മാ​​​യ ച​​​രി​​​ത്രം അ​​​നു​​​സ്മ​​​രി​​​ച്ച കോ​​​ണ്‍ഗ്ര​​​സ് എം​​​പി ജ​​​യ്റാം ര​​​മേ​​​ശ്, മേ​​​ഖ​​​ല​​​യി​​​ലെ നി​​​ർ​​​ണാ​​​യ​​​ക വി​​​കാ​​​സ​​​ങ്ങ​​​ൾ 2014നും ​​​പ​​​തി​​​റ്റാ​​​ണ്ടു​​​ക​​​ൾ മു​​​ന്പ് തു​​​ട​​​ങ്ങി​​​യ​​​താ​​​ണെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

ഹോ​​​മി ബാ​​​ബ​​​യെ ചെ​​​യ​​​ർ​​​മാ​​​നാ​​​ക്കി 1948 ഓ​​​ഗ​​​സ്റ്റ് 15ന് ​​​ആ​​​ണ​​​വോ​​​ർ​​​ജ ക​​​മ്മീ​​​ഷ​​​ൻ രൂ​​​പീ​​​ക​​​രി​​​ച്ച​​​തി​​​നു​​​ശേ​​​ഷം ആ​​​ണ​​​വോ​​​ർ​​​ജ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ആ​​​ദ്യ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണം 1948 ഏ​​​പ്രി​​​ൽ ആ​​​റി​​​നാ​​​ണു പാ​​​സാ​​​യ​​​തെ​​​ന്ന് ജ​​​യ്റാം ര​​​മേ​​​ശ് പ​​​റ​​​ഞ്ഞു.

ബി​​​ല്ല് ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ണ​​​വോ​​​ർ​​​ജ സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ പ്ര​​​ഭു​​​വാ​​​ഴ്ച​​​യ്ക്കു വ​​​ഴി​​​വ​​​യ്ക്കു​​​മെ​​​ന്ന് തൃ​​​ണ​​​മൂ​​​ൽ എം​​​പി സാ​​​ഗ​​​രി​​​ക ഘോ​​​ഷ് പ​​​റ​​​ഞ്ഞു. ഗു​​​രു​​​ത​​​ര​​​മാ​​​യ സു​​​ര​​​ക്ഷാ​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ മു​​​ഖ​​​വി​​​ല​​​യ്ക്കെ​​​ടു​​​ക്കാ​​​തെ ആ​​​ണ​​​വോ​​​ർ​​​ജ​​​ത്തി​​​ന്‍റെ വി​​​ത​​​ര​​​ണ ബാ​​​ധ്യ​​​ത​​​യെ ദു​​​ർ​​​ബ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണ് ബി​​​ല്ല് ചെ​​​യ്യു​​​ന്ന​​​തെ​​​ന്ന് ഡി​​​എം​​​കെ എം​​​പി പി. ​​​വി​​​ൽ​​​സ​​​ൺ പ്ര​​​തി​​​ക​​​രി​​​ച്ചു.

ബി​​​ല്ല് പ്ര​​​ഥ​​​മ​​​മാ​​​യി ആ​​​ണ​​​വ വി​​​ത​​​ര​​​ണ​​​ക്കാ​​​ർ​​​ക്ക് ഗു​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​താ​​​ണെ​​​ന്ന് സി​​​പി​​​എം എം​​​പി എ.​​​എ. റ​​​ഹീം പ​​​റ​​​ഞ്ഞു. എ​​​ന്നാ​​​ൽ ആ​​​ണ​​​വോ​​​ർ​​​ജ​​​ത്തി​​​ന്‍റെ സു​​​ര​​​ക്ഷാ​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ ബി​​​ല്ല് ഒ​​​രു വി​​​ട്ടു​​​വീ​​​ഴ്ച​​​യും ചെ​​​യ്യി​​​ല്ലെ​​​ന്നു കേ​​​ന്ദ്ര ശാ​​​സ്ത്ര-​​​സാ​​​ങ്കേ​​​തി​​​ക വ​​​കു​​​പ്പ് സ​​​ഹ​​​മ​​​ന്ത്രി ജി​​​തേ​​​ന്ദ്ര സിം​​​ഗ് വ്യ​​​ക്ത​​​മാ​​​ക്കി.

പു​​​തി​​​യ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണം സു​​​ര​​​ക്ഷ, നി​​​യ​​​ന്ത്ര​​​ണം എ​​​ന്നി​​​വ ഉ​​​റ​​​പ്പാ​​​ക്കി​​​ക്കൊ​​​ണ്ട് ഇ​​​ന്ത്യ​​​യു​​​ടെ ആ​​​ണ​​​വോ​​​ർ​​​ജ ച​​​ട്ട​​​ക്കൂ​​​ട് ആ​​​ധു​​​നി​​​ക​​​വ​​​ത്ക​​​രി​​​ക്കാ​​​നാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഉ​​​പ​​​രി​​​സ​​​ഭ​​​യും അ​​​ധോ​​​സ​​​ഭ​​​യും ക​​​ട​​​ന്ന ബി​​​ല്ല് ഇ​​​നി രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ അ​​​ന്തി​​​മ അ​​​നു​​​മ​​​തി​​​യും ല​​​ഭി​​​ച്ച് ഔ​​​ദ്യോ​​​ഗി​​​ക ഗ​​​സ​​​റ്റി​​​ലും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു​​​ക​​​ഴി​​​ഞ്ഞാ​​​ൽ നി​​​യ​​​മ​​​മാ​​​യി മാ​​​റും.

ബി​​​ല്ലി​​​നെ​​​തി​​​രേ രാ​​​ജ്യ​​​വ്യാ​​​പ​​​ക പ്ര​​​തി​​​ഷേ​​​ധം പ്ര​​​ഖ്യാ​​​പി​​​ച്ച് എ​​​ഐ​​​പി​​​ഇ​​​എ​​​ഫ്

ആ​​​ണ​​​വോ​​​ർ​​​ജ ബി​​​ല്ലി​​​നെ​​​തി​​​രേ ഓ​​​ൾ ഇ​​​ന്ത്യ പ​​​വ​​​ർ എ​​​ൻ​​​ജി​​​നി​​​യേ​​​ഴ്സ് ഫെ​​​ഡ​​​റേ​​​ഷ​​​ൻ (എ​​​ഐ​​​പി​​​ഇ​​​എ​​​ഫ്) ഈ ​​​മാ​​​സം 23ന് ​​​രാ​​​ജ്യ​​​വ്യാ​​​പ​​​ക പ്ര​​​തി​​​ഷേ​​​ധം പ്ര​​​ഖ്യാ​​​പി​​​ച്ചു.

കേ​​​ന്ദ്ര ട്രേ​​​ഡ് യൂ​​​ണി​​​യ​​​നു​​​ക​​​ളു​​​മാ​​​യും ക​​​ർ​​​ഷ​​​ക​​​സം​​​ഘ​​​ട​​​ന​​​യാ​​​യ സം​​​യു​​​ക്ത് കി​​​സാ​​​ൻ മോ​​​ർ​​​ച്ച​​​യു​​​മാ​​​യും (എ​​​സ്ക​​​ഐം) സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണു പ്ര​​​തി​​​ഷേ​​​ധം.

National

'കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് ജോൺ ബ്രിട്ടാസ്': രാജ്യസഭയിൽ വെളിപ്പെടുത്തലുമായി കേന്ദ്രമന്ത്രി

ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് സിപിഎം എംപി ജോൺ ബ്രിട്ടാസാണെന്ന് വെളിപ്പെടുത്തലുമായി കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്‍. അക്കാര്യത്തിൽ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര മന്ത്രി രാജ്യസഭയിൽ പറഞ്ഞു.

സർവസമ്മതത്തോടെയാണ് പിഎം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടതെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നുവെന്നും ധർമേന്ദ്ര പ്രധാൻ പറഞ്ഞു.

പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ല. സംസ്ഥാന സർക്കാരിലെ ആഭ്യന്തര തർക്കം മൂലം പദ്ധതി നടപ്പാക്കുന്നില്ല എന്നാണ് മനസിലാകുന്നത്. ആശയക്കുഴപ്പം ഉണ്ടാക്കിയത് സംസ്ഥാന സർക്കാർ തന്നെയാണെന്നും ധർമേന്ദ്ര പ്രധാൻ കുറ്റപ്പെടുത്തി.

അതേസമയം, മന്ത്രിയുടെ വാക്കുകൾ തള്ളാതെയായിരുന്നു സഭയിൽ ബ്രിട്ടാസിന്‍റെ പ്രസംഗം.

 

 

 

 

National

രാജ്യസഭയില്‍ ആർജെഡി വട്ടപ്പൂജ്യമാകും

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പി​​​​​ലെ ഏ​​​​​ക​​​​​പ​​​​​ക്ഷീ​​​​​യ വി​​​​​ജ​​​​​യ​​​​​ത്തോ​​​​​ടെ ബി​​​​​ഹാ​​​​​റി​​​​​ൽ വ​​​​​രും​​​​​വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ൽ ഒ​​​​​ഴി​​​​​വു​​​​​വ​​​​​രു​​​​​ന്ന മു​​​​​ഴു​​​​​വ​​​​​ൻ രാ​​​​​ജ്യ​​​​​സ​​​​​ഭാ സീ​​​​​റ്റു​​​​​ക​​​​​ളും ബി​​​​​ജെ​​​​​പി നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ലു​​​​​ള്ള എ​​​​​ൻ​​​​​ഡി​​​​​എ മു​​​​​ന്ന​​​​​ണി​​​​​യു​​​​​ടെ പോ​​​​​ക്ക​​​​​റ്റി​​​​​ലാ​​​​​കും. ബി​​​​​ഹാ​​​​​റി​​​​​ലെ അ​​​​​ടു​​​​​ത്ത നി​​​​​യ​​​​​മ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പോ​​​​​ടെ തേ​​​​​ജ​​​​​സ്വി യാ​​​​​ദ​​​​​വ് നേ​​​​​തൃ​​​​​ത്വം ന​​​​​ൽ‌​​​​​കു​​​​​ന്ന ആ​​​​​ർ​​​​​ജെ​​​​​ഡി​​​​​ക്ക് രാ​​​​​ജ്യ​​​​​സ​​​​​ഭ​​​​​യി​​​​​ൽ പ്രാ​​​​​തി​​​​​നി​​​​​ധ്യം​​​​​പോ​​​​​ലും ഇ​​​​​ല്ലാ​​​​​താ​​​വു​​​ക​​​യും ചെ​​​യ്യും.

ബി​​​​​ഹാ​​​​​റി​​​​​ൽ ആ​​​​​കെ​​​​​യു​​​​​ള്ള 16 രാ​​​​​ജ്യ​​​​​സ​​​​​ഭാം​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​ഞ്ചു​​​​​പേ​​​​​രാ​​​ണ് ആ​​​​​ർ​​​​​ജെ​​​​​ഡി പ്ര​​​​​തി​​​​​നി​​​​​ധി​​​​​ക​​​ൾ. ഒ​​​രം​​​ഗം കോ​​​ൺ​​​ഗ്ര​​​സി​​​ൽ നി​​​ന്നാ​​​ണ്. ആ​​​​​ർ​​​​​ജെ​​​​​ഡി​​​​​യു​​​​​ടെ പ്രേം​​​​​ച​​​​​ന്ദ് ഗു​​​​​പ്ത​​​​​യു​​​​​ടെ​​​​​യും എ.​​​​​ഡി. സിം​​​​​ഗി​​​​​ന്‍റെ​​​​​യും കാ​​​​​ലാ​​​​​വ​​​​​ധി ഏ​​​​​താ​​​​​നും മാ​​​​​സ​​​​​ങ്ങ​​​​​ൾ​​​​​ക്ക​​​​​കം പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​കും.

വ​​​​​രാ​​​​​നി​​​​​രി​​​​​ക്കു​​​​​ന്ന നി​​​​​യ​​​​​മ​​​​​സ​​​​​ഭ​​​​​യി​​​​​ലെ അം​​​​​ഗ​​​​​ബ​​​​​ല​​​​​മ​​​​​നു​​​​​സ​​​​​രി​​​​​ച്ച് ര​​​​​ണ്ടു സീ​​​​​റ്റു​​​​​ക​​​​​ളും എ​​​​​ൻ​​​​​ഡി​​​​​എ​​​​​യ്ക്കു അ​​​​​നാ​​​​​യാ​​​​​സം വി​​​ജ​​​യി​​​ക്കാ​​​നാ​​​കും. എ​​​​​ൻ​​​​​ഡി​​​​​എ അം​​​​​ഗ​​​​​ങ്ങ​​​​​ളാ​​​​​യ ഹ​​​​​രി​​​​​വം​​​​​ശ്, രാം​​​​​നാ​​​​​ഥ് താ​​​​​ക്കൂ​​​​​ർ (ര​​​​​ണ്ടു​​​​​പേ​​​​​രും ജെ​​​​​ഡി​​​​​യു) ഉ​​​​​പേ​​​​​ന്ദ്ര കു​​​​​ശ്‌​​​​​വാ​​​​​ഹ (ആ​​​​​ർ​​​​​എ​​​​​ൽ​​​​​എം) എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ കാ​​​​​ലാ​​​​​വ​​​​​ധി അ​​​​​ടു​​​​​ത്ത​​​​​വ​​​​​ർ​​​​​ഷം ഏ​​​​​പ്രി​​​​​ൽ ഒ​​​​​ന്പ​​​​​തി​​​​​ന് തീ​​​​​രും. അ​​​​​ഞ്ച് സീ​​​​​റ്റു​​​​​ക​​​​​ളി​​​ലേ​​​ക്കും വി​​​​​ജ​​​​​യി​​​​​ക്കാ​​​​​ൻ ഓ​​​​​രോ സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക്കും 42 വോ​​​​​ട്ട് വേ​​​​​ണ​​​​​മെ​​​​​ന്നാ​​​​​ണ് വി​​​​​ദ​​​​​ഗ്ധ​​​​​ർ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്.

243 അം​​​​​ഗ സ​​​​​ഭ​​​​​യി​​​​​ൽ മ​​​​​ഹാ​​​​​സ​​​​​ഖ്യ​​​​​ത്തി​​​​​ന് 35 പേ​​​​​രു​​​​​ടെ പി​​​​​ന്തു​​​​​ണ​​ മാ​​​ത്ര​​​മാ​​​ണു​​​ള്ള​​​ത്. ആ​​​​​ർ​​​​​ജെ​​​​​ഡി (25) കോ​​​​​ൺ​​​​​ഗ്ര​​​​​സ് (ആ​​​​​റ്) സി​​​​​പി​​​​​ഐ-​​​​​എം​​​​​എ​​​​​ൽ (ര​​​​​ണ്ട്) എ​​​​​ന്നി​​​​​വ​​​​​യ്ക്കു പു​​​​​റ​​​​​മേ സി​​​​​പി​​​​​എ​​​​​മ്മി​​​​​ന്‍റെ​​​​​യും ഐ​​​​​ഐ​​​​​പി​​​​​യു​​​​​ടെ​​​​​യും ഓ​​​​​രോ അം​​​​​ഗ​​​​​ങ്ങ​​​​​വും ​​​​​കൂ​​​​​ടി ചേ​​​​​രു​​​​​ന്ന​​​താ​​​ണി​​​ത്.ആ​​​​​ർ​​​​​ജെ​​​​​ഡി​​​​​യു​​​​​ടെ ഫി​​​​​യാ​​​​​സ് അ​​​​​ഹ​​​​​മ്മ​​​​​ദ്, ബി​​​​​ജെ​​​​​പി​​​​​യു​​​​​ടെ സ​​​​​തീ​​​​​ഷ് ച​​​​​ന്ദ്ര ദു​​​​​ബെ, മ​​​​​നാ​​​​​ൻ കു​​​​​മാ​​​​​ർ മി​​​​​ശ്ര, ശം​​​​​ഭു സ​​​​​ഹാ​​​​​ര​​​​​ൻ പ​​​​​ട്ടേ​​​​​ൽ, ജെ​​​​​ഡി​​​​​യു പ്ര​​​​​തി​​​​​നി​​​​​ധി ഖി​​​​​രു മ​​​​​ഹ്തോ എ​​​​​ന്നീ രാ​​​​​ജ്യ​​​​​സ​​​​​ഭാം​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ കാ​​​​​ലാ​​​​​വ​​​​​ധി 2028 ജൂ​​​​​ലൈ ഏ​​​​​ഴി​​​​​നും അ​​​​​വ​​​​​സാ​​​​​നി​​​​​ക്കും.

ഇ​​​​​തി​​​​​നു​​​​​ശേ​​​​​ഷം 2030ന്‍റെ തു​​​​​ട​​​​​ക്ക​​​​​ത്തി​​​​​ൽ സം​​​​​സ്ഥാ​​​​​ന​​​​​ത്ത് ആ​​​​​റ് രാ​​​​​ജ്യ​​​​​സ​​​​​ഭാ സീ​​​​​റ്റു​​​​​ക​​​​​ളി​​​​​ൽ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് ന​​​​​ട​​​​​ക്കും. ബി​​​​​ജെ​​​​​പി​​​​​യി​​​​​ൽ​​നി​​​​​ന്നു​​​​​ള്ള ധ​​​​​ർ​​​​​മ്മ​​​​​ശി​​​​​ല ഗു​​​​​പ്ത, ഭീം​​​​​സിം​​​​​ഗ്, ജെ​​​​​ഡി​​​​​യു​​​​​വി​​​​​ന്‍റെ സ​​​​​ഞ്ജ​​​​​യ് കു​​​​​മാ​​​​​ർ ഝാ, ​​​​​ആ​​​​​ർ​​​​​ജെ​​​​​ഡി​​​​​യു​​​​​ടെ മ​​​​​നോ​​​​​ജ് കു​​​​​മാ​​​​​ർ ഝാ, ​​​​​സ​​​​​ഞ്ജ​​​​​യ് യാ​​​​​ദ​​​​​വ്, കോ​​​​​ൺ​​​​​ഗ്ര​​​​​സി​​​​​ന്‍റെ അ​​​​​ഖി​​​​​ലേ​​​​​ഷ് പ്ര​​​​​സാ​​​​​ദ് സിം​​​​​ഗ് എ​​​​​ന്നി​​​​​വ​​​​​രു​​​​​ടെ കാ​​​​​ലാ​​​​​വ​​​​​ധി ക​​​​​ഴി​​​​​യു​​​​​ന്ന​​​​​തോ​​​​​ടെ​​​​​യാ​​​​​ണി​​​​​ത്. വ​​​​​രു​​​​​ന്ന രാ​​​​​ജ്യ​​​​​സ​​​​​ഭാ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു​​​​​ക​​​​​ളി​​​​​ലൊ​​​​​ന്നും സ്ഥാ​​​​​നാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ വി​​​​​ജ​​​​​യി​​​​​പ്പി​​​​​ക്കാ​​​​​നു​​​​​ള്ള അം​​​​​ഗ​​​​​ബ​​​​​ലം പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​ത്തി​​​​​നി​​​​​ല്ല. വി​​​​​ജ​​​​​യം ഉ​​​​​റ​​​​​പ്പാ​​​​​യ​​​​​തി​​​​​നാ​​​​​ൽ ഏ​​​​​താ​​​​​നും വ​​​​​ർ​​​​​ഷ​​​​​ങ്ങ​​​​​ൾ​​​​​കൊ​​​​​ണ്ട് രാ​​​​​ജ്യ​​​​​സ​​​​​ഭ​​​​​യി​​​​​ലും ബി​​​ജെ​​​പി കൂ​​​ടു​​​ത​​​ൽ ക​​​രു​​​ത്ത​​​രാ​​​കും.

Latest News

Corehub Up