ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്: പൊ​തുതാ​ത്​പ​ര്യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി തീ​ര്‍​പ്പാ​ക്കി
ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ്:  പൊ​തുതാ​ത്​പ​ര്യ ഹ​ര്‍​ജി  ഹൈ​ക്കോ​ട​തി തീ​ര്‍​പ്പാ​ക്കി
Tuesday, April 9, 2024 12:41 AM IST
കൊ​​​ച്ചി: ഡ്രൈ​​വിം​​​ഗ് ലൈ​​​സ​​​ന്‍​സും ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ സ​​​ർ​​ട്ടി​​​ഫി​​​ക്ക​​​റ്റും കാ​​​ര്‍​ഡ് രൂ​​​പ​​​ത്തി​​​ല്‍ ഹാ​​​ര്‍​ഡ് കോ​​​പ്പി​​​യാ​​​യി വീ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​ന്‍ പ​​​ണം വാ​​​ങ്ങി​​​യി​​​ട്ടും ന​​​ല്‍​കാ​​​ത്ത​​​തി​​​നെ​​​തി​​​രാ​​​യ പൊ​​​തു​​താ​​ത്​​​പ​​​ര്യ ഹ​​​ര്‍​ജി ഹൈ​​​ക്കോ​​​ട​​​തി തീ​​​ര്‍​പ്പാ​​​ക്കി.

പ്രി​​​ന്‍റ് രൂ​​​പ​​​ത്തി​​​ലു​​​ള്ള രേ​​​ഖ​​​ക​​​ള്‍ അ​​​താത് മേ​​​ല്‍​വി​​​ലാ​​​സ​​​ങ്ങ​​​ളി​​​ലേ​​​ക്ക് അ​​​യ​​​ച്ചു​​കൊ​​​ടു​​​ത്തു തു​​​ട​​​ങ്ങി​​​യെ​​​ന്നും എ​​​ല്ലാ​​​വ​​​ര്‍​ക്കും ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്നും സ​​​ര്‍​ക്കാ​​​ര്‍ അ​​​റി​​​യി​​​ച്ച​​​തു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ.​​​ജെ. ദേ​​​ശാ​​​യി, ജ​​​സ്റ്റീ​​​സ് വി.​​​ജി. അ​​​രു​​​ണ്‍ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഹ​​​ര്‍​ജി തീ​​​ര്‍​പ്പാ​​​ക്കി​​​യ​​​ത്.


245 രൂ​​​പ ഫീ​​​സാ​​​യി വാ​​​ങ്ങി​​​യി​​​ട്ടും ഡ്രൈ​​വിം​​ഗ് ലൈ​​​സ​​​ന്‍​സും ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റും ഡി​​​ജി ലോ​​​ക്ക​​​റി​​​ലെ എം ​​​പ​​​രി​​​വാ​​​ഹ​​​ന്‍ ആ​​​പ്പി​​​ല്‍നി​​​ന്നു ഡൗ​​​ണ്‍​ലോ​​​ഡ് ചെ​​​യ്യാ​​​നു​​​ള്ള നി​​​ര്‍​ദേ​​​ശ​​​മാ​​​ണ് ന​​​ല്‍​കു​​​ന്ന​​​തെ​​​ന്നും പ്രി​​​ന്‍റ​​ഡ് കോ​​​പ്പി അ​​​യ​​​ച്ചു​​ന​​​ല്‍​കു​​​ന്നി​​​ല്ലെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി എ​​​റ​​​ണാ​​​കു​​​ളം സ്വദേ​​​ശി എ​​​ന്‍. ​​പ്ര​​​കാ​​​ശ് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യാ​​​ണ് കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.