ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്‍റെ നാമകരണ നടപടികളുടെ അതിരൂപതാതല സമാപനം 13ന്
ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്‍റെ  നാമകരണ നടപടികളുടെ  അതിരൂപതാതല സമാപനം 13ന്
Tuesday, April 9, 2024 12:41 AM IST
കോ​​​ട്ട​​​യം: കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​താ വൈ​​​ദി​​​ക​​​നും സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സ്ഥാ​​​പ​​​ക​​​നു​​​മാ​​​യ ദൈ​​​വ​​​ദാ​​​സ​​​ന്‍ പൂ​​​ത​​​ത്തി​​​ല്‍ തൊ​​​മ്മി​​​യ​​​ച്ച​​​ന്‍റെ നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ അ​​​തി​​​രൂ​​​പ​​​താ​​​ത​​​ല സ​​​മാ​​​പ​​​നം 13നു ​​​കോ​​​ട്ട​​​യം ക്രി​​​സ്തു​​​രാ​​​ജ ക​​​ത്തീ​​​ഡ്ര​​​ലി​​​ല്‍ ന​​​ട​​​ക്കും.

നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ള്‍ക്കു​​​ള്ള രേ​​​ഖ​​​ക​​​ള്‍ പ​​​രി​​​ശു​​​ദ്ധ സിം​​​ഹാ​​​സ​​​ന​​​ത്തി​​​നു സ​​​മ​​​ര്‍പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യാ​​​ണ് അ​​​തി​​​രൂ​​​പ​​​താ​​​ത​​​ല​​​ത്തി​​​ലു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ പൂ​​​ര്‍ത്തി​​​യാ​​​ക്കു​​​ന്ന​​​ത്. കോ​​​ട്ട​​​യം ക്രി​​​സ്തു​​​രാ​​​ജാ ക​​​ത്തീ​​​ഡ്ര​​​ലി​​​ല്‍ രാ​​​വി​​​ലെ 10ന് ​​​ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ടി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ര്‍മി​​​ക​​​ത്വ​​​ത്തി​​​ല്‍ കൃ​​​ത​​​ജ്ഞ​​​താ​​​ബ​​​ലി​​​യോ​​​ടെ ക​​​ര്‍മ​​​ങ്ങ​​​ള്‍ക്കു തു​​​ട​​​ക്ക​​​മാ​​​കും. തു​​​ട​​​ര്‍ന്ന് സ​​​ഭാ​​​നി​​​യ​​​മ​​​മ​​​നു​​​സ​​​രി​​​ച്ചു​​​ള്ള അ​​​തി​​​രൂ​​​പ​​​താ​​​ത​​​ല ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളു​​​ടെ സ​​​മാ​​​പ​​​ന​​​ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍ത്തി​​​യാ​​​ക്കും.


1871 ഒ​​​ക്‌ടോ​​​ബ​​​ര്‍ 24ന് ​​​നീ​​​ണ്ടൂ​​​ര്‍ പൂ​​​ത​​​ത്തി​​​ല്‍ കു​​​ടും​​​ബ​​​ത്തി​​​ല്‍ ജ​​​നി​​​ച്ച തൊ​​​മ്മി​​​യ​​​ച്ച​​​ന്‍ 1897 ഡി​​​സം​​​ബ​​​ര്‍ 28 കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത​​​യി​​​ല്‍ വൈ​​​ദി​​​ക​​​നാ​​​യി അ​​​ഭി​​​ഷി​​​ക്ത​​​നാ​​​യി.

1925 മേ​​​യ് മൂ​​​ന്നി​​​നു കൈ​​​പ്പു​​​ഴ​​​യി​​​ല്‍ സെ​​​ന്‍റ് തോ​​​മ​​​സ് അ​​​സൈ​​​ലം സ്ഥാ​​​പി​​​ച്ചു. തു​​​ട​​​ര്‍ന്ന് 1928 ജൂ​​​ലൈ മൂ​​​ന്നി​​​നു സെ​​​ന്‍റ് ജോ​​​സ​​​ഫ് സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹ​​​വും സ്ഥാ​​​പി​​​ച്ചു. 1943 ഡി​​​സം​​​ബ​​​ര്‍ നാ​​​ലി​​​ന് അ​​​ദേ​​​ഹം ദി​​​വം​​​ഗ​​​ത​​​നാ​​​യി. 2009 ജ​​​നു​​​വ​​​രി ജ​​​നു​​​വ​​​രി 26നാ​​​ണ് പൂ​​​ത​​​ത്തി​​​ല്‍ തൊ​​​മ്മി​​​യ​​​ച്ച​​​നെ ദൈ​​​വ​​​ദാ​​​സ പ​​​ദ​​​വി​​​യി​​​ലേ​​​ക്ക് ഉ​​​യ​​​ര്‍ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.