നേരിട്ടിടപെട്ട് ബിജെപി ദേശീയ നേതൃത്വം
നേരിട്ടിടപെട്ട് ബിജെപി ദേശീയ നേതൃത്വം
Tuesday, April 9, 2024 12:41 AM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ പാ​ര്‍ല​മെന്‍റ് മ​ണ്ഡ​ല​ത്തി​ലെ എ​ന്‍ഡി​എ സ്ഥാ​നാ​ര്‍ഥി ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ല്‍ നേ​രി​ട്ടി​ട​പെ​ട്ട് ബി​ജെ​പി ദേ​ശീ​യ നേ​തൃ​ത്വം.

പ്ര​ചാ​ര​ണ​ത്തി​ല്‍ ജി​ല്ലാ നേ​തൃ​ത്വം വേ​ണ്ട​ത്ര താ​ത്പ​ര്യം കാ​ണി​ക്കു​ന്നി​ല്ലെ​ന്ന ആ​രോ​പ​ണം പാ​ര്‍ട്ടി​ക്കു​ള്ളി​ല്‍ത്ത​ന്നെ ശ​ക്ത​മാ​യി​രി​ക്കെ​യാ​ണ് ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ ഇ​ട​പെ​ട​ല്‍. ശോ​ഭ​യു​ടെ പ്ര​ചാ​ര​ണം വി​ല​യി​രു​ത്താ​നും പ്ര​ചാ​ര​ണപ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കാ​നു​മാ​യി സം​ഘ​ട​നാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബി.എ​ല്‍. സ​ന്തോ​ഷ് ആ​ല​പ്പു​ഴ​യി​ലെ​ത്തി.


ആ​ല​പ്പു​ഴ​യു​ടെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന പ​ന്ത​ളം പ്ര​താ​പ​നെ മാ​റ്റി ബി​ജെ​പി ജി​ല്ലാ ​പ്ര​സി​ഡ​ന്‍റ് കെ. ​ഗോ​പ​കു​മാ​റി​നു ക​ഴി​ഞ്ഞ ദി​വ​സം ചു​മ​ത​ല കൈ​മാ​റി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.