സൈമില്‍ ലോകോത്തര സ്‌കൂള്‍ പഠന പരിശീലനം ലക്ഷ്യം: പ്രഫ. ജെ. ഫിലിപ്പ്
സൈമില്‍ ലോകോത്തര സ്‌കൂള്‍ പഠന പരിശീലനം ലക്ഷ്യം: പ്രഫ. ജെ. ഫിലിപ്പ്
Tuesday, April 9, 2024 1:32 AM IST
കോ​ട്ട​യം: ബി​സി​ന​സ് മാ​നേ​ജ്‌​മെ​ന്‍റ് പ​രി​ശീ​ല​ന​ത്തി​ലെ ഗു​രു എ​ന്ന​റി​യ​പ്പെ​ടു​ന്ന പ്ര​ഫ. ജെ. ​ഫി​ലി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​റ്റു​മാ​നൂ​ര്‍ പേ​രൂ​ര്‍ പ​ള്ളി​ക്കു​ന്നി​ല്‍ സൈം ​ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ന്‍റെ​യും മ​രി​യ ഫി​ലി​പ്പ് ബ്ലോ​ക്കി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ഇ​ന്നു ന​ട​ക്കും.

എം​ബി​എ പ​രി​ശീ​ല​ന​ത്തി​ല്‍ മു​ന്‍നി​ര കേ​ന്ദ്ര​ങ്ങ​ളാ​യി ബം​ഗ​ളൂരു, ചെ​ന്നൈ, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന സേ​വ്യ​ര്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് ആ​ന്‍ഡ് ഓ​ണ്‍ട്ര​പ്പ​ണ​ര്‍ഷി​പ്പി(​സൈം)​ന്‍റെ നൂ​ത​ന സം​രം​ഭ​മാ​ണ് പേ​രൂ​രി​ല്‍ സ്ഥാ​പി​ത​മാ​യ സൈം ​സ്‌​കൂ​ള്‍.

ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള ഒ​രു സ്‌​കൂ​ള്‍ എ​ന്ന സ്വ​പ്‌​നം യാ​ഥാ​ര്‍ഥ്യ​മാ​കു​ന്ന​താ​യി പ്ര​ഫ. ജെ. ​ഫി​ലി​പ്പ് വ്യ​ക്ത​മാ​ക്കി. കു​ട്ടി​ക​ളി​ള്‍ നേ​തൃ​വാ​സ​ന​യും പ​ഠ​ന-​പാ​ഠ്യേ​ത​ര രം​ഗ​ങ്ങ​ളി​ല്‍ സ​മ​ഗ്ര​വി​ക​സ​ന​വു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ലോ​ക​ത്തി​ല്‍ എ​വി​ടെ​ച്ചെ​ന്നാ​ലും ന​ന്നാ​യി ഇം​ഗ്‌​ളീ​ഷ് എ​ഴു​തു​ക​യും സം​സാ​രി​ക്കു​ക​യും ചെ​യ്യാ​ന്‍ സാ​ധി​ക്ക​ണം. പ്ര​സം​ഗം, ഡി​ബേ​റ്റ് തു​ട​ങ്ങി​യ​വ​യി​ലും ശോ​ഭി​ക്ക​ണം. ജീ​വി​ത​ത്തി​ല്‍ അ​ര്‍പ​ണ​ബോ​ധ​മു​ണ്ടാ​ക​ണം. ക​ഠി​നാ​ധ്വാ​ന​വും ആ​ദ​ര്‍ശ​ശു​ദ്ധി​യും പ​രി​സ്ഥി​തി​സ്‌​നേ​ഹ​വും വ​ള​ര​ണം-​ഇ​ത്ത​ര​ത്തി​ല്‍ കാ​ലോ​ചി​ത​മാ​യ ഒ​രു സ്‌​കൂ​ള്‍ പ​ഠ​ന സ​മു​ച്ച​യ​മാ​ണ് കോ​ട്ട​യ​ത്ത് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് പ്ര​ഫ. ജെ. ​ഫി​ലി​പ്പ് പ​റ​ഞ്ഞു.


അ​കാ​ല​ത്തി​ല്‍ പൊ​ലി​ഞ്ഞ മ​ക​ള്‍ മ​രി​യ ഫി​ലി​പ്പി​ന്‍റെ ആ​ഗ്ര​ഹ​മാ​യി​രു​ന്നു പി​താ​വ് ഒ​രു ബി​സി​ന​സ് സ്‌​കൂ​ള്‍ ആ​രം​ഭി​ക്ക​ണ​മെ​ന്ന​ത്. മ​ക​ളു​ടെ ഓ​ര്‍മ​യ്ക്കാ​യാ​ണ് സൈം ​സ്‌​കൂ​ളി​ലെ പ്ര​ധാ​ന മ​ന്ദി​ര​ത്തി​ന് മ​രി​യ ഫി​ലി​പ്പ് ബ്ലോ​ക്ക് എ​ന്ന് നാ​മ​ക​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

ഇ​ന്ന് 12ന് ​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ല്‍ സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ര്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ല്‍, ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി, മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍, ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം, മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍, മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി, ജോ​സ് കെ. ​മാ​ണി എം​പി, പി.​സി. സി​റി​യ​ക്, സൈം ​ചെ​യ​ര്‍മാ​ന്‍ പ്ര​ഫ. ജെ. ​ഫി​ലി​പ്പ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.