സി​പി​എ​മ്മി​നു ബോം​ബ് നി​ർ​മി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല: എം.​വി. ഗോ​വി​ന്ദ​ൻ
സി​പി​എ​മ്മി​നു ബോം​ബ് നി​ർ​മി​ക്കേ​ണ്ട  ആ​വ​ശ്യ​മി​ല്ല: എം.​വി. ഗോ​വി​ന്ദ​ൻ
Tuesday, April 9, 2024 1:32 AM IST
കൊ​​ച്ചി: സി​​പി​​എ​​മ്മി​​നു ബോം​​ബ് നി​​ർ​​മി​​ക്കേ​​ണ്ട ആ​​വ​​ശ്യ​​മി​​ല്ലെ​​ന്നു സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി എം.​​വി. ഗോ​​വി​​ന്ദ​​ൻ. പാ​​നൂ​​ർ സ്ഫോ​​ട​​ന​​വു​​മാ​​യി പാ​​ർ​​ട്ടി​​ക്കു യാ​​തൊ​​രു ബ​​ന്ധ​​വു​​മി​​ല്ല.

സ്ഫോ​​ട​​ന​​ത്തി​​ൽ മ​​രി​​ച്ച​​യാ​​ളു​​ടെ വീ​​ട്ടി​​ൽ പാ​​ർ​​ട്ടി പ്ര​​വ​​ർ​​ത്ത​​ക​​ർ പോ​​യ​​തു മ​​നു​​ഷ്യ​​ത്വ​​ത്തി​​ന്‍റെ പേ​​രി​​ലാ​​ണെ​​ന്നും എം.​​വി. ഗോ​​വി​​ന്ദ​​ൻ കൊ​​ച്ചി​​യി​​ൽ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു. ‌സ്ഫോ​​ട​​ന​​ത്തി​​ന്‍റെ പേ​​രി​​ൽ അ​​റ​​സ്റ്റി​​ലാ​​യ ഡി​​വൈ​​എ​​ഫ്ഐ പ്ര​​വ​​ർ​​ത്ത​​ക​​ൻ, പ​​രി​​ക്കേ​​റ്റ​​യാ​​ളെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ക്കാ​​നാ​​ണു സ്ഥ​​ല​​ത്തെ​​ത്തി​​യ​​ത്. പോ​​ലീ​​സ് അ​​തെ​​ല്ലാം പ​​രി​​ശോ​​ധി​​ക്ക​​ട്ടെ. ബോം​​ബു​​ണ്ടാ​​ക്കി​​യ​​വ​​ർ ക്രി​​മി​​ന​​ൽ കു​​റ്റ​​മാ​​ണു ചെ​​യ്ത​​ത്.


ഇ​​ട​​തു​​പ​​ക്ഷ സ​​ർ​​ക്കാ​​ർ അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്ന 2016നു​ശേ​​ഷം 27 പ്ര​​വ​​ർ​​ത്ത​​ക​​ർ കൊ​​ല്ല​​പ്പെ​​ട്ടി​​ട്ടും സം​​യ​​മ​​നം പാ​​ലി​​ച്ച പാ​​ർ​​ട്ടി​​യാ​​ണു സി​​പി​​എം. ഞ​​ങ്ങ​​ളെ ആ​​ക്ര​​മി​​ച്ചാ​​ലും തി​​രി​​ച്ച് ആ​​ക്ര​​മി​​ക്കി​​ല്ല. ജ​​ന​​ങ്ങ​​ളെ അ​​ണി​​നി​​ര​​ത്തി​​യാ​​ണ് പാ​​ർ​​ട്ടി പ്ര​​തി​​രോ​​ധ​​മൊ​​രു​​ക്കു​​ന്ന​​ത്.

ഈ ​​നി​​ല​​പാ​​ടി​​ലൂ​​ടെ പ​​ല​​യി​​ട​​ത്തും സം​​ഘ​​ർ​​ഷ​​ങ്ങ​​ൾ ഒ​​ഴി​​വാ​​യി. ഇ​​ക്കാ​​ര്യ​​ത്തി​​ൽ സി​​പി​​എ​​മ്മി​​നെ അ​​ഭി​​ന​​ന്ദി​​ക്കു​​ക​​യാ​​ണ് മാ​​ധ്യ​​മ​​ങ്ങ​​ൾ ചെ​​യ്യേ​​ണ്ട​​ത്. മാ​​ധ്യ​​മ​​ങ്ങ​​ൾ വ​​ല​​തു​​പ​​ക്ഷ താ​​ത്പ​​ര്യ​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്കാ​​ൻ ക​​ള്ള​​പ്ര​​ചാ​​ര​​ണ​​ങ്ങ​​ൾ ന​​ട​​ത്തു​​ക​​യാ​​ണ്.-​ എം.​​വി. ഗോ​​വി​​ന്ദ​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.