ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽനി​ന്ന് സി​പി​എ​മ്മി​ന് ഒ​ഴി​ഞ്ഞു മാ​റാ​നാ​കി​ല്ല: വി.​ഡി. സ​തീ​ശ​ൻ
ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽനി​ന്ന് സി​പി​എ​മ്മി​ന് ഒ​ഴി​ഞ്ഞു മാ​റാ​നാ​കി​ല്ല: വി.​ഡി. സ​തീ​ശ​ൻ
Tuesday, April 9, 2024 1:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പാ​​​നൂ​​​ർ മു​​​ളി​​​യ​​​ത്തോ​​​ട് ബോം​​​ബ് നി​​​ർ​​​മാ​​​ണ​​​ത്തെ തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തി​​​ൽ നി​​​ന്നു സി​​​പി​​​എ​​​മ്മി​​​ന് ഒ​​​ഴി​​​ഞ്ഞു മാ​​​റാ​​​നാ​​​കി​​​ല്ലെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

ബോം​​​ബ് നി​​​ർ​​​മി​​​ച്ച​​​ത് സി​​​പി​​​എ​​​മ്മു​​​കാ​​​രാ​​​ണ്. സ്ഫോ​​​ട​​​ന​​​ത്തി​​​ൽ പ​​​രി​​​ക്കേ​​​റ്റ​​​വ​​​രും അ​​​വ​​​രെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ച​​​വ​​​രും സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​ണ്. പി​​​ന്നെ എ​​​ങ്ങ​​​നെ സി​​​പി​​​എ​​​മ്മി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തി​​​ൽ നി​​​ന്നു ഒ​​​ഴി​​​ഞ്ഞു മാ​​​റാ​​​ൻ സാ​​​ധി​​​ക്കും.


സ്ഫോ​​​ട​​​ന​​​ത്തി​​​ൽ മ​​​ര​​​ണ​​​പ്പെ​​​ട്ട സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ഷെ​​​റി​​​ന്‍റെ സം​​​സ്കാ​​​ര ച​​​ട​​​ങ്ങി​​​നു സി​​​പി​​​എം പ്ര​​​ദേ​​​ശി​​​ക നേ​​​താ​​​ക്ക​​​ളും കെ.​​​പി. മോ​​​ഹ​​​ന​​​ൻ എം​​​എ​​​ൽ​​​എ​​​യും എ​​​ത്തി​​​യ​​​ത് സം​​​ഭ​​​വ​​​ത്തി​​​ൽ സി​​​പി​​​എ​​​മ്മി​​​നു പ​​​ങ്കു​​​ണ്ടെ​​​ന്നു തെ​​​ളി​​​യി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും വി.​​​ഡി. സ​​​തീ​​​ശ​​​ൻ കൂ​​​ട്ടി​​​ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.