ഫി​യാ​ത്ത് മി​ഷ​ൻ എ​ക്സി​ബി​ഷ​ൻ ജറൂസലെം ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ഇ​ന്നു​മു​ത​ൽ
ഫി​യാ​ത്ത് മി​ഷ​ൻ എ​ക്സി​ബി​ഷ​ൻ ജറൂസലെം ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ഇ​ന്നു​മു​ത​ൽ
Wednesday, April 10, 2024 12:29 AM IST
തൃ​​​ശൂ​​​ർ: ഫി​​​യാ​​​ത്ത് മി​​​ഷ​​​ൻ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ജി​​​ജി​​​എം (ഗ്രേ​​​റ്റ് ഗാ​​​ത​​​റിം​​​ഗ് ഓ​​​ഫ് മി​​​ഷ​​​ൻ) ഇ​​​ന്നു മു​​​ത​​​ൽ 14 വ​​​രെ തൃ​​​ശൂ​​​ർ ജറൂസലെം ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ന​​​ട​​​ത്തും. ആ​​​ദ്യ​​​ദി​​​ന​​​മാ​​​യ ഇ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ ദി​​​വ്യ​​​ബ​​​ലി അ​​​ർ​​​പ്പി​​​ച്ചു മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

അ​​​ഖി​​​ലേ​​​ന്ത്യാ ​​​ത​​​ല​​​ത്തി​​​ൽ മി​​​ഷ​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന വി​​​വി​​​ധ മി​​​ഷ​​​ൻ രൂ​​​പ​​​ത​​​ക​​​ളും കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​നു​​​ക​​​ളും ത​​​ങ്ങ​​​ളു​​​ടെ മി​​​ഷ​​​നെ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന സ്റ്റാ​​​ളു​​​ക​​​ളോ​​​ടു​​​കൂ​​​ടി​​​യ അ​​​തി​​​വി​​​പു​​​ല​​​മാ​​​യ എ​​​ക്സി​​​ബി​​​ഷ​​​നി​​​ൽ അ​​​ന്പ​​​തി​​​ൽ​​​പ​​​രം സ്റ്റാ​​​ളു​​​ക​​​ളു​​​ണ്ടാ​​​വും. എ​​​ക്സി​​​ബി​​​ഷ​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇം​​​ഗ്ലീ​​​ഷി​​​ലും മ​​​ല​​​യാ​​​ള​​​ത്തി​​​ലും തെ​​​ലു​​​ങ്കി​​​ലും അ​​​ഞ്ചു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി മി​​​ഷ​​​ൻ ധ്യാ​​​ന​​​വും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ വി​​​വി​​​ധ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ വി​​​വി​​​ധ ജീ​​​വി​​​താ​​​വ​​​സ്ഥ​​​യി​​​ലു​​​ള്ള​​​വ​​​ർ ഒ​​​രു​​​മി​​​ച്ചു​​​വ​​​ന്ന് മി​​​ഷ​​​നെ​​​ക്കു​​​റി​​​ച്ച് കേ​​​ൾ​​​ക്കാ​​​നും അ​​​റി​​​യാ​​​നും മി​​​ഷ​​​ന​​​റി​​​യാ​​​യി സ്വ​​​യം സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നും ഒ​​​ത്തു​​​കൂ​​​ടു​​​ന്ന ഏ​​​ക​​​ദി​​​ന കൂ​​​ട്ടാ​​​യ്മ​​​ക​​​ളാ​​​ണ് മി​​​ഷ​​​ൻ ഗാ​​​ത​​​റിം​​​ഗു​​​ക​​​ൾ. അ​​​ഞ്ചാ​​​മ​​​ത് ജി​​​ജി​​​എം മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സി​​​ൽ വി​​​വി​​​ധ മി​​​ഷ​​​ൻ ഗാ​​​ത​​​റിം​​​ഗു​​​ക​​​ളാ​​​ണ് സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.


കേ​​​ര​​​ള​​​ത്തി​​​ൽ​​​നി​​​ന്നും മി​​​ഷ​​​ൻ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​മാ​​​യി മു​​​പ്പ​​​തോ​​​ളം ബി​​​ഷ​​​പ്പു​​​മാ​​​ർ ജി​​​ജി​​​എ​​​മ്മി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.

ജി​​​ജി​​​എ​​​മ്മി​​​ന്‍റെ ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ക്കു​​​ന്ന സെ​​​മി​​​നാ​​​റു​​​ക​​​ളി​​​ൽ ശ​​​നി​​​യാ​​​ഴ്ച ‘മ​​​ണി​​​പ്പു​​​ർ ക​​​ന​​​ലാ​​​കു​​​ന്പോ​​​ൾ’ എ​​​ന്ന വി​​​ഷ​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ച് മ​​​ണി​​​പ്പൂ​​​ർ ബി​​​ഷ​​​പ് എ​​​മ​​​രി​​​റ്റ​​​സ് ഡോ. ​​​ഡൊ​​​മി​​​നി​​​ക് ലൂ​​​മ​​​ണ്‍ സം​​​സാ​​​രി​​​ക്കും. ഞാ​​​യ​​​റാ​​​ഴ്ച ന​​​ട​​​ക്കു​​​ന്ന സെ​​​മി​​​നാ​​​റി​​​ൽ ‘ക്രൈ​​​സ്ത​​​വ​​​രു​​​ടെ വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ ഇ​​​ന്ന്’ എ​​​ന്ന വി​​​ഷ​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ഡ്വ. ജ​​​സ്റ്റി​​​ൻ പ​​​ള്ളി​​​വാ​​​തു​​​ക്ക​​​ൽ സം​​​സാ​​​രി​​​ക്കും.

ഭാ​​​ര​​​ത​​​സു​​​വി​​​ശേ​​​ഷ​​​വ​​​ത്ക​​​ര​​​ണ​​​ത്തെ പ​​​രി​​​ശു​​​ദ്ധ അ​​​മ്മ​​​യു​​​ടെ വി​​​മ​​​ല ഹൃ​​​ദ​​​യ​​​ത്തി​​​നു സ​​​മ​​​ർ​​​പ്പി​​​ച്ചു ന​​​ട​​​ത്ത​​​പ്പെ​​​ടു​​​ന്ന മി​​​ഷ​​​ൻ റോ​​​സ​​​റി​​​ക്കു സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റാ​​​യ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് നേ​​​തൃ​​​ത്വം ന​​​ൽ​​​കും.

മി​​​ഷ​​​നി​​​ൽ സ്തു​​​ത്യ​​​ർ​​​ഹ​​​മാ​​​യ സേ​​​വ​​​നം ചെ​​​യ്ത​​​വ​​​രി​​​ൽ​​​നി​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​വ​​​രെ ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​ന്നേ​​രം 6.30ന് ​​​ബി​​​ഷ​​​പ് മാ​​​ർ ബോ​​​സ്കോ പു​​​ത്തൂ​​​രി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ആ​​​ദ​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.