ല​ക്ഷ്യം ബോ​ധ​വ​ത്ക​ര​ണം മാ​ത്രം: സീ​റോ മ​ല​ബാ​ർ സ​ഭ
ല​ക്ഷ്യം  ബോ​ധ​വ​ത്ക​ര​ണം മാ​ത്രം: സീ​റോ  മ​ല​ബാ​ർ സ​ഭ
Wednesday, April 10, 2024 12:29 AM IST
കൊ​​ച്ചി: വി​വാ​ദ​ചി​ത്ര​മാ​യ ‘കേ​ര​ള സ്റ്റോ​റി’​യു​ടെ പ്ര​ദ​ർ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ശ​ദീ​ക​ര​ണ​വു​മാ​യി സീ​റോ​മ​ല​ബാ​ർ സ​ഭ. ‘കേ​ര​ള സ്റ്റോ​റി’ എ​ന്ന ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ച​തു ചേ​രി​തി​രി​വു സൃ​ഷ്‌​ടി​ക്കാ​നോ മ​ത​സ്പ​ർ​ധ വ​ള​ർ​ത്താ​നോ അ​ല്ലെ​ന്നും പ്ര​ണ​യ​ക്കെ​ണി​ക്കെ​തി​രേ കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ അ​വ​ബോ​ധം വ​ള​ർ​ത്താ​ൻ മാ​ത്ര​മാ​ണെ​ന്നും സീ​റോ മ​ല​ബാ​ർ സ​ഭ മീ​ഡി​യ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ.​ആ​ന്‍റ​ണി വ​ട​ക്കേ​ക്ക​ര പ​റ​ഞ്ഞു.

സെ​ൻ​സ​ർ ബോ​ർ​ഡ് അ​നു​മ​തി ന​ൽ​കു​ക​യും 2023 മേ​യ് അ​ഞ്ചു​മു​ത​ൽ രാ​ജ്യ​മെ​ന്പാ​ടും പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്ത ച​ല​ച്ചി​ത്ര​മാ​ണി​ത്. പി​ന്നീ​ട് തി​യ​റ്റ​റു​ക​ളി​ലും ഒ​ടി​ടി പ്ലാ​റ്റ് ഫോ​മു​ക​ളി​ൽ വ​രി​ക​യും ചെ​യ്ത ചി​ത്ര​മാ​ണി​ത്.


സഭ എ​ന്തു കാ​ണി​ക്ക​ണ​മെ​ന്നും എ​ന്തു കാ​ണി​ക്ക​രു​തെ​ന്നും മ​റ്റു​ള്ള​വ​ര​ല്ല തീ​രു​മാ​നി​ക്കേ​ണ്ട​ത്.
ഇ​തി​നു പി​ന്നി​ൽ യാ​തൊ​രു ല​ക്ഷ്യ​ങ്ങ​ളും സ​ഭ​യ്ക്കി​ല്ല. അ​തി​നാ​ൽ​ത്ത​ന്നെ ഇ​തൊ​രു വി​വാ​ദ​മാ​ക്കി വ​ള​ർ​ത്തി​ക്കൊ​ണ്ടു​പോ​ക​രു​തെ​ന്നാ​ണ് സ​ഭ​യു​ടെ ആ​ഗ്ര​ഹ​വും അ​ഭ്യ​ർ​ഥ​ന​യു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.