ഇലക്‌ട്രിക് വാഹന മത്സരത്തിൽ അമൽ ജ്യോതിക്ക് മിന്നുന്ന വിജയം
ഇലക്‌ട്രിക് വാഹന മത്സരത്തിൽ അമൽ ജ്യോതിക്ക് മിന്നുന്ന വിജയം
Wednesday, April 10, 2024 12:29 AM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: ഹി​ന്ദു​സ്ഥാ​ൻ ഇ​ന്നോ​വെ​റ്റീ​വ് പ്രോ​ഡ​ക്ട് ഡ​വ​ല​പ്പ്മെ​ന്‍റ് സൊ​സൈ​റ്റി​യും (എ​ച്ച്ഐ​പി​ഡി​എ​സ്) സൊ​സൈ​റ്റി ഫോ​ർ സ​യ​ൻ​സ്, ടെ​ക്നോ​ള​ജി, മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ഹ്യൂമാ​നി​റ്റീ​സും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച സോ​ളാ​ർ ഇ​ല​ക്‌ട്രിക് വെ​ഹി​ക്കി​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ ജ്യോ​തി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ന്‍റെ ടീം ​സ്റ്റെ​ല്ലാ​ർ ഉ​ജ്വ​ല വി​ജ​യം നേ​ടി.

മാ​ർ​ച്ച് 27 മു​ത​ൽ 31 വ​രെ ക​ർ​ണാ​ട​ക​യി​ലെ മ​ണി​പ്പാ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യി​ൽ ദേ​ശീ​യ ത​ല​ത്തി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ അ​മ​ൽ ജ്യോ​തി ടീം ​മൂ​ന്ന് വ്യ​ത്യ​സ്ത വി​ഭാ​ഗ​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യി. ബെ​സ്റ്റ് മോ​ട്ടോ​ർ മാ​ൻ, ആ​ക്സ​ല​റേ​ഷ​ൻ വി​ഭാ​ഗം, മാ​നു​വ​ര​ബി​ലി​റ്റി വി​ഭാ​ഗം എ​ന്നി​വ​യി​ലാ​ണ് അ​മ​ൽ ജ്യോ​തി ടീം ​ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്.

കോ​ള​ജി​ലെ മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡോ. ​അ​നീ​ഷ് ആ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ൽ​ഫി​ൻ ജി. ​അ​ല​ക്സ് (ടീം ​ക്യാ​പ്റ്റ​ൻ), എ​സ്. അ​ബി​ജി​ത്ത് (വൈ​സ് ക്യാ​പ്റ്റ​ൻ), എ​ബി​ൻ റെ​ജി (ടീം ​മാ​നേ​ജ​ർ), എ​ൻ.​പി. പ്ര​ശോ​ഭ് (ഇ​ല​ക്‌ട്രിക്ക​ൽ ഹെ​ഡ്), ആ​ൽ​ബി​ൻ ജോ​ൺ, പ്രി​ൻ​സ് ജോ​ർ​ജ്, വി.​എ​സ്. ഗൗ​തം, പ​വ​ൻ കു​മാ​ർ, ആ​ൽ​വി​ൻ ജോ​ർ​ജ് തു​ട​ങ്ങി 35 പേ​ർ ചേ​ർ​ന്ന ടീ​മാ​ണ് സോ​ളാ​ർ വാ​ഹ​ന നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.


ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി തി​രി​ച്ചെ​ത്തി​യ ടീം ​സ്റ്റെ​ല്ലാ​റി​നെ കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് സ്വീ​ക​ര​ണം ന​ൽ​കി അ​നു​മോ​ദി​ച്ചു. അ​നു​മോ​ദ​ന​ച​ട​ങ്ങി​ൽ കോ​ള​ജ് മാ​നേ​ജ​ർ റ​വ. ഡോ. ​മാ​ത്യു പാ​യി​ക്കാ​ട്ട്, ഡ​യ​റ​ക്ട​ർ ഡോ. ​സെഡ്. വി. ​ളാ​ക​പ്പ​റ​മ്പി​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ലി​ല്ലി​ക്കു​ട്ടി ജേ​ക്ക​ബ്, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഫാ. ​ജി​ൻ​സ് അ​ര​ക്ക​പ്പറ​മ്പി​ൽ, ഡീ​ൻ അ​ക്കാ​ദ​മി​ക്സ് ഡോ. ​ബി​നു സി. ​എ​ൽ​ദോ​സ്, മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം മേ​ധാ​വി ഡോ. ​റോ​ഷ​ൻ കു​രു​വി​ള, ഓ​ട്ടോ​മൊ​ബൈ​ൽ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജെ.​പി. അ​ജി​ത്ത് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.