പേരൂരില്‍ സൈം ഇന്‍റര്‍നാഷണല്‍ സ്‌കൂളിനു തുടക്കമായി
പേരൂരില്‍ സൈം ഇന്‍റര്‍നാഷണല്‍ സ്‌കൂളിനു തുടക്കമായി
Wednesday, April 10, 2024 1:41 AM IST
കോ​ട്ട​യം: ഇ​ന്ത്യ​ന്‍ ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്‌​മെ​ന്‍റ് മു​ന്‍ ഡ​യ​റ​ക്ട​ര്‍ പ്ര​ഫ. ജെ. ​ഫി​ലി​പ്പി​ന്‍റെ സ്വ​പ്ന സാ​ക്ഷാ​ത്കാ​ര​മാ​ണ് ഏ​റ്റു​മാ​നൂ​ര്‍ പേ​രൂ​രി​ല്‍ സൈം ​ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍ സ്ഥാ​പ​ന​ത്തി​ലൂ​ടെ സാ​ധ്യ​മാ​യി​രി​ക്കു​ന്ന​തെ​ന്ന് ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി. ബം​ഗ​ളൂരു, ചെ​ന്നൈ, കൊ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മു​ന്‍നി​ര എം​ബി​എ സ്ഥാ​പ​ന​ങ്ങ​ള്‍ ഇ​ദ്ദേ​ഹം സ്ഥാ​പി​ച്ചു വി​പു​ല​മാ​ക്കി.

ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള സ്‌​കൂ​ള്‍ കേ​ര​ള​ത്തി​ലും സ്ഥാ​പി​ക്ക​ണ​മെ​ന്ന പ്ര​ഫ. ജെ. ​ഫി​ലി​പ്പി​ന്‍റെ​യും ചെ​ന്നൈ സൈം ​ചെ​യ​ര്‍മാ​ന്‍ പി.​സി. സി​റി​യ​ക്കി​ന്‍റെ​യും ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡ് അം​ഗ​ങ്ങ​ളു​ടെ​യും ആ​ഗ്ര​ഹത്തിനാണ് സാ​ക്ഷാ​ത്കാ​ര​മാ​യി​രി​ക്കു​ന്ന​തെ​ന്നും മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി പ​റ​ഞ്ഞു.

സൈം ​ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍ കെ​ജി മു​ത​ല്‍ പ്ല​സ് ടു ​വ​രെ കോ​ഴ്‌​സു​ക​ളി​ല്‍ പ​രി​മി​ത​പ്പെ​ടു​ത്ത​രു​തെ​ന്നും ഉ​ന്ന​ത​ത​ല​ങ്ങ​ളി​ലേ​ക്ക് വി​ദ്യാ​ര്‍ഥി​ക​ളെ വ​ഴി​ന​ട​ത്തു​ന്ന പ​ഠ​ന കേ​ന്ദ്ര​മാ​ക​ണ​മെ​ന്നും മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ല്‍ അ​ന്താ​രാ​ഷ്‌​ട്ര നി​ല​വാ​ര​മു​ള്ള സ്‌​കൂ​ള്‍ ഉ​യ​ര്‍ന്നു വ​രു​ന്ന​ത് ഏ​റെ അ​ഭി​മാ​നം പ​ക​രു​ന്ന​താ​യി മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ പ​റ​ഞ്ഞു. ഇ​ന്‍റ​ര്‍നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ല്‍ രൂ​പ​ത​യു​ടെ സ​ഹ​ക​ര​ണം വേ​ണ​മെ​ന്ന് പ്ര​ഫ. ജെ. ​ഫി​ലി​പ്പ് താ​ത്പ​ര്യ​പ്പെ​ട്ടി​രു​ന്നു.


ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്‌​കൂ​ളി​ന് ആ​വ​ശ്യ​മാ​യ സ്ഥ​ലം അ​നു​വ​ദി​ക്കു​ക​യും അ​ന്നു മു​ത​ല്‍ സ്‌​കൂ​ളി​ന്‍റെ വി​ജ​യ​ത്തി​നാ​യി അ​തി​രൂ​പ​ത​യു​ടെ സ​ഹ​ക​ര​ണ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സൈം ​സ്‌​കൂ​ള്‍ കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​യി​ല്‍ നാ​ഴി​ക​ക്ക​ല്ലാ​യി മാ​റ​ട്ടെ​യെ​ന്ന് മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ ആ​ശം​സി​ച്ചു. കു​ട്ടി​ക​ള്‍ക്കു നേ​തൃ​പാ​ടവ​വും ഇം​ഗ്ലീ​ഷ് ഭാ​ഷാ​പ്രാ​വി​ണ്യ​വും നേ​ടി​കൊ​ടു​ക്കു​ക​യാ​ണ് സ്‌​കൂ​ളി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യ​മെ​ന്ന് പ്ര​ഫ. ജെ. ​ഫി​ലി​പ്പ് പ​റ​ഞ്ഞു.

ഉ​ദ​ഘാ​ട​ന സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി സീ​റോ​മ​ല​ബാ​ര്‍ സ​ഭാ മേ​ജ​ർ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ലി​ന്‍റെ മു​ഖ്യ​കാ​ര്‍മി​ക​ത്വ​ത്തി​ല്‍ വി​ശു​ദ്ധ കു​ര്‍ബാ​ന​യ​ര്‍പ്പി​ച്ചു. തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി, സൈം ​പ്ര​സി​ഡ​ന്‍റ് അ​നി​ല്‍ ജെ. ​ഫി​ലി​പ്, സൈം ​ചെ​ന്നൈ ചെ​യ​ര്‍മാ​ന്‍ പി.​സി. സി​റി​യ​ക്, ഡ​യ​റ​ക്ട​ര്‍ വി.​ഒ. ഫി​ലി​പ്പ്, ഏ​റ്റു​മാ​നൂ​ര്‍ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ലൗ​ലി ജോ​ര്‍ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.