ഡിസിഎൽ ബാലരംഗം
ഡിസിഎൽ ബാലരംഗം
Thursday, April 11, 2024 2:02 AM IST
ത്രിദിന ജീവിത ദർശന - നേതൃത്വ പരിശീലന ക്യാന്പ് തൊടുപുഴ മുട്ടം ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ ഏപ്രിൽ 11, 12, 13 തീയതികളിൽ

അ​വ​ധി​ക്കാ​ല​ത്തി​ന്‍റെ ആ​ര​വ​ങ്ങ​ളു​മാ​യി ദീ​പി​ക ബാ​ല​സ​ഖ്യം തൊ​ടു​പു​ഴ പ്ര​വി​ശ്യ സം​ഘ​ടി​പ്പി​ക്കു​ന്ന നേ​തൃ​ത്വ പ​രി​ശീ​ല​ന, ജീ​വി​ത ദ​ർ​ശ​ന ക്യാ​ന്പ് ഇ​ന്ന്തൊ​ടു​പു​ഴ മു​ട്ടം ഷ​ന്താ​ൾ ജ്യോ​തി പ​ബ്ലി​ക് സ്കൂ​ളി​ൽ ആ​രം​ഭി​ക്കു​ന്നു.

ഭാ​വി​യു​ടെ വാ​ഗ്ദാ​ന​ങ്ങ​ളാ​യ, നാ​ളെ​യു​ടെ പ്ര​തീ​ക്ഷ​ക​ളാ​യ കു​രു​ന്നു​ക​ളി​ൽ നേ​തൃ​ത്വ​ഗു​ണ​വും ജീ​വി​ത മ​ര്യാ​ദ​ക​ളും വ​ള​ർ​ത്തു​ന്ന​തി​നാ​യി ദീ​പി​ക ബാ​ല​സ​ഖ്യം സം​ഘ​ടി​പ്പി​ക്കു​ന്ന നേ​തൃ​ത്വ പ​രി​ശീ​ല​ന, ജീ​വി​ത ദ​ർ​ശ​ന ക്യാ​ന്പി​ലേ​ക്ക് കൊ​ച്ചു​കൂ​ട്ടു​കാ​ർ​ക്കു സ്വാ​ഗ​തം. ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തി​നാ​രം​ഭി​ക്കു​ന്ന ക്യാ​ന്പ് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​നു സ​മാ​പി​ക്കും.

1887-ൽ ​മ​ല​യാ​ള​ത്തി​ന്‍റെ അ​ക്ഷ​ര​ത്ത​റ​വാ​ട്ടി​ലെ പ്ര​ഥ​മ​ശ​ബ്ദ​മാ​യി "ദീ​പി​ക’ ക​ട​ന്നു​വ​ന്നു. ജ​ന​കോ​ടി​ക​ളെ അ​റി​വി​ന്‍റെ വെ​ളി​ച്ച​ത്തി​ലേ​ക്കു ന​യി​ച്ച മ​ല​യാ​ള​ത്തി​ന്‍റെ വി​ള​ക്ക് ഇ​ന്നും നി​റ​ഞ്ഞ പ്ര​ഭ​യോ​ടെ ജ്വ​ലി​ക്കു​ന്നു.

1952-ൽ ​ദീ​പി​ക​യ്ക്ക് അ​രു​മ​ക്കു​രു​ന്നാ​യി "ദീ​പി​ക ബാ​ല​സ​ഖ്യം’ പി​റ​ന്നു. പി​ഞ്ചു​ത​ല​മു​റ​യ്ക്കു​ള്ള ദീ​പി​ക​യു​ടെ അ​മൂ​ല്യ​മാ​യ സ​മ്മാ​ന​മാ​യി​രു​ന്നു ഡി.​സി.​എ​ൽ. അ​ന്നു​മു​ത​ൽ ഇ​ന്നു​വ​രെ ല​ക്ഷ​ക്ക​ണ​ക്കി​നു കു​ട്ടി​ക​ളു​ടെ വ​ഴി​കാ​ട്ടി​യാ​യി.... ക​ർ​മ്മ​ഭൂ​മി​യാ​യി.... സു​ഹൃ​ത്താ​യി.... പ​ഠ​ന​ക്ക​ള​രി​യാ​യി... കു​ടും​ബ​മാ​യി.... ദീ​പി​ക ബാ​ല​സ​ഖ്യ​മു​ണ്ട്.

ക​ക്ഷി​രാ​ഷ്ട്രീ​യ​ത്തി​നും ജാ​തി-​മ​ത-​വ​ർ​ഗ-​വ​ർ​ണ- ഭാ​ഷാ വ്യ​ത്യാ​സ​ങ്ങ​ൾ​ക്കും അ​തീ​ത​മാ​യി കു​ട്ടി​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നും മൂ​ല്യാ​ധി​ഷ്ഠി​ത ജീ​വി​ത​ത്തി​നും അ​ടി​ത്ത​റ പാ​കു​ക​യാ​ണ് ഈ ​പ്ര​സ്ഥാ​ന​ത്തി​ന്‍റെ ല​ക്ഷ്യം. ""നാം ​ഒ​രു കു​ടും​ബം’’ എ​ന്ന വി​ശ്വ​മാ​ന​വി​ക​ത​യു​ടെ മു​ദ്രാ​വാ​ക്യ​മാ​ണ് ഈ ​പ്ര​സ്ഥാ​ന​ത്തി​ന്‍റെ സ​ന്ദേ​ശ​വാ​ക്യം.

ഓ​രോ അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ന്‍റെ​യും ആ​രം​ഭം മു​ത​ൽ കു​ട്ടി​ക​ൾ​ക്കാ​യി സ്കൂ​ൾ​ത​ല​ത്തി​ലും മേ​ഖ​ലാ​ത​ല​ത്തി​ലും പ്ര​വി​ശ്യാ​ത​ല​ത്തി​ലും നി​ര​വ​ധി പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും മൂ​ല്യ​ബോ​ധ​ന ക്ലാ​സു​ക​ളും ദീ​പി​ക ബാ​ല​സ​ഖ്യം സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ അ​ധ്യ​യ​ന​വ​ർ​ഷാ​വ​സാ​നം സം​ഘ​ടി​പ്പി​ക്കു​ന്ന പ്രോ​ഗ്രാ​മാ​ണ് പ്ര​വി​ശ്യാ​ത​ല നേ​തൃ​ത്വ​പ​രി​ശീ​ല​ന ക്യാ​ന്പു​ക​ൾ.

ബാ​ല​സ​ഖ്യ​ത്തി​ന്‍റെ പ​ഞ്ച​ശീ​ല​ങ്ങ​ളാ​യ ഈ​ശ്വ​ര​ഭ​ക്തി, സാ​ഹോ​ദ​ര്യം, സേ​വ​ന​ത​ത്പ​ര​ത, കൃ​ത്യ​നി​ഷ്ഠ, അ​ച്ച​ട​ക്കം എ​ന്നീ ഗു​ണ​ങ്ങ​ൾ പ​രി​ശീ​ലി​ക്കു​ന്ന​തി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നു, ബാ​ല​സ​ഖ്യ​ത്തി​ന്‍റെ ക്യാ​ന്പു​ക​ൾ. ത​ങ്ങ​ളു​ടെ ജീ​വി​ത ല​ക്ഷ്യ​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​നു കു​ട്ടി​ക​ളെ ഒ​രു​ക്കു​ക​യാ​ണ് ഈ ​ക്യാ​ന്പി​ലൂ​ടെ.

വി​വി​ധ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ക്ലാ​സു​ക​ൾ, പ്ര​ശ​സ്ത വ്യ​ക്തി​ക​ളു​മാ​യു​ള്ള സം​വാ​ദ​ങ്ങ​ൾ, മ​ത്സ​ര​ങ്ങ​ൾ തു​ട​ങ്ങി​യ​വ ക്യാ​ന്പി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. കൂ​ടാ​തെ ല​ഹ​രി​ക്കെ​തി​രേ​യു​ള്ള ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഈ ​ക്യാ​ന്പി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്നു.

2023- ജ​നു​വ​രി 12 മു​ത​ൽ 30 വ​രെ "മ​യ​ക്കു​മ​രു​ന്നി​ൽ മ​രു​ന്നി​ല്ല, മ​ര​ണ​മാ​ണ്' എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലൂ​ടെ​യും സം​ഘ​ടി​പ്പി​ച്ച ല​ഹ​രി​വി​രു​ദ്ധ വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വേ​ശ​മാ​യി മാ​റി​യി​രു​ന്നു. ജാ​ഥ ക​ട​ന്നു​ചെ​ന്ന​യി​ട​ങ്ങ​ളി​ൽ ല​ഹ​രി​ക്കെ​തി​രെ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നും ഈ ​ജാ​ഥ​യി​ലൂ​ടെ സാ​ധി​ച്ചി​രു​ന്നു.


ല​ഹ​രി​ക്കെ​തി​രേ​യു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ൾ, കു​ട്ടി​ക​ളി​ൽ വാ​യ​നാ​ശീ​ലം​വ​ള​ർ​ത്തു​ന്ന​തി​നാ​യു​ള്ള വി​വി​ധ പ​ദ്ധ​തി​ക​ൾ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് അ​ടു​ത്ത അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ ഡി​സി​എ​ൽ പ്രാ​മു​ഖ്യം ന​ല്കു​ന്നു.

ഇ​ന്നു രാ​വി​ലെ 9-ന് ​ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. 9.30-ന് ​പ​താ​ക ഉ​യ​ർ​ത്ത​ൽ. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം 10-നു ​ന​ട​ക്കും. ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത് ക്യാ​ന്പം​ഗ​ങ്ങ​ളി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കും.

മൂ​ന്നു ദി​വ​സ​ത്തെ ക്യാ​ന്പി​ൽ കൊ​ച്ചേ​ട്ട​ൻ ഫാ.​റോ​യി ക​ണ്ണ​ൻ​ചി​റ സി​എം​ഐ, അ​ഞ്ജു എ​സ്. നാ​യ​ർ, പ്ര​ഫ. ജോ​യ്സ് മു​ക്കു​ടം, ജ​യ്ന​മ്മ സ്റ്റീ​ഫ​ൻ, ജ​യ്സ​ൺ പി. ​ജോ​സ​ഫ്, സാം ​ക്രി​സ്റ്റി ഡാ​നി​യേ​ൽ, ഫാ. ​ജി​നോ പു​ന്ന​മ​റ്റ​ത്തി​ൽ, സു​ജി മാ​സ്റ്റ​ർ കു​രു​വി​ള ജേ​ക്ക​ബ്, വി​വി​ഷ് വി. ​റോ​ള​ന്‍റ്, ബി​നോ​യി മൂ​ഴ​യി​ൽ, ഫാ. ​ജോ​സ് കി​ഴ​ക്ക​യി​ൽ, ജോ​ൺ​സ​ൺ വേ​ങ്ങ​ത്ത​ടം, മി​നി ജ​സ്റ്റി​ൻ തു​ട​ങ്ങി​യ​വ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും.

13-ന് ​ഉ​ച്ച​യ്ക്ക് 1.30-ന് ​പ്ര​തി​ഭാ​സം​ഗ​മ​വും സ​മാ​പ​ന​സ​മ്മേ​ള​ന​വും ന​ട​ക്കും. രാ​ഷ്ട്ര​ദീ പി​ക ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​തോ​മ​സ് പോ​ത്ത​നാ​മൂ​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​നം ജ​ല​വി​ഭ​വ വ​കു​പ്പു​മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി സ​മാ​പ​ന​സ​ന്ദേ​ശം ന​ൽ​കും. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സി.​വി. സു​നി​ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

മു​ട്ടം ഗ്രാ​മ​പ​ഞ്ചാ‍​യ​ത്ത് ക്ഷേ​മ​കാ​ര്യ​സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ അ​ഡ്വ. അ​രു​ൺ ചെ​റി​യാ​ൻ ക്യാ​ന്പ് പ​ത്രം പ്ര​കാ​ശ​നം ചെ​യ്യും. ജോ​യി ന​ടു​ക്കു​ടി, മി​ന്ന​ൽ ജോ​ർ​ജ്, തോ​മ​സ് കു​ണി​ഞ്ഞി, സി​സ്റ്റ​ർ ലി​റ്റി എ​സ്എ​ബി​എ​സ്, ജോ​സ് ചു​വ​പ്പു​ങ്ക​ൽ, ജോ​സ​ഫ് ആ​ന്‍റ​ണി, ഫി​ലോ​മി​ന ജെ. ​പൈ​ക​ട, ആ​രാ​ധ്യ കെ.​എ​സ്., സി​ബി കെ. ​ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

അ​വ​ധി​ക്കാ​ലം ആ​ഘോ​ഷ​മാ​ക്കാ​ൻ എ​ല്ലാ കൂ​ട്ടു​കാ​രെ​യും ഈ ​ക്യാ​ന്പി​ലേ​ക്കു സ്നേ​ഹ​പൂ​ർ​വം സ്വാ​ഗ​തം ചെ​യ്യു​ന്നു.

റോയ് ജെ. കല്ലറങ്ങാട്ട്
ജനറൽ കൺവീനർ

ഉദ്ഘാടനസമ്മേളനം

ഇന്ന്‌ 10.00 AM
കാര്യപരിപാടി
ഈശ്വരപ്രാർത്ഥന :

സ്വാഗതം : റവ. സിസ്റ്റർ ലിസ് ലിൻ SABS
(പ്രിൻസിപ്പൽ, മുട്ടം ഷന്താൾ ജ്യോതി
പബ്ലിക് സ്കൂൾ)
അധ്യക്ഷപ്രസംഗം : ശ്രീമതി ഷേർളി അഗസ്റ്റിൻ
(പ്രസിഡന്‍റ് മുട്ടം ഗ്രാമപഞ്ചായത്ത്)
ലക്കി സ്റ്റാർ ഓഫ് ദി
ക്യാന്പ് പ്രഖ്യാപനം : റവ. ഫാ. റോയി കണ്ണൻചിറ CMI
(കൊച്ചേട്ടൻ, ഡിസിഎൽ ദീപിക)
ഉദ്ഘാടനം : ലക്കിസ്റ്റാർ
ആദരിക്കൽ : റവ.ഫാ. ജോൺ പാളിത്തോട്ടം
(വികാരി, സിബിഗിരി പള്ളി)
സന്ദേശം : ശ്രീ. എൻ.കെ. ബിജു
(തൊടുപുഴ ബ്ലോക്ക്
പഞ്ചായത്ത് മെംബർ)
ആശംസ : ശ്രീ. മനോജ് ടി. ബെഞ്ചമിൻ
(പി.ടി.എ. പ്രസിഡന്‍റ്)
: ശ്രീ. റോയ് ജെ. കല്ലറങ്ങാട്ട്
(പ്രവിശ്യ കോ-ഓർഡിനേറ്റർ)
: ശ്രീമതി ബീന സണ്ണി
(ശാഖാ ഡയറക്ടർ, ഷന്താൾ ജ്യോതി
പബ്ലിക് സ്കൂൾ)
: കുമാരി പെട്ര മരിയ റെജി
(പ്രവിശ്യാ കൗൺസിലർ)
: മാസ്റ്റർ കൃഷ്ണപ്രസാദ് പനോളിൽ
(പ്രവിശ്യാ ജനറൽ സെക്രട്ടറി)
നന്ദി : ശ്രീ. എബി ജോർജ്
(ഡിസിഎൽ സംസ്ഥാന പ്രോഗ്രാം
കോ-ഓർഡിനേറ്റർ)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.