പ്ര​സ​വം നി​ർ​ത്ത​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​യ യു​വ​തി മ​രി​ച്ചു
പ്ര​സ​വം നി​ർ​ത്ത​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു  വി​ധേ​യ​യാ​യ യു​വ​തി മ​രി​ച്ചു
Thursday, April 11, 2024 2:02 AM IST
ചാ​​​ല​​​ക്കു​​​ടി: പ്ര​​​സ​​​വം നി​​​ർ​​​ത്ത​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​​യെ​​​ തു​​​ട​​​ർ​​​ന്ന് യു​​​വ​​​തി മ​​​രി​​​ച്ചു. മാ​​​ള പാ​​​റ​​​പ്പു​​​റം ച​​​ക്യേ​​​ത്ത് സി​​​ജോ​​​യു​​​ടെ ഭാ​​​ര്യ നീ​​​തു (31) ആ​​​ണ് മ​​​രി​​​ച്ച​​​ത്. ചി​​​കി​​​ത്സ​​​പ്പി​​​ഴ​​​വാ​​​ണ് മ​​​ര​​​ണ​​​കാ​​​ര​​​ണ​​​മെ​​​ന്ന വീ​​​ട്ടു​​​കാ​​​രു​​​ടെ പ​​​രാ​​​തി​​​യി​​​ൽ പോ​​​ലീ​​​സ് അ​​​സ്വാ​​​ഭാ​​​വി​​​ക​​​മ​​​ര​​​ണ​​​ത്തി​​​നു കേ​​​സെ​​​ടു​​​ത്തു.

ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​നു നീ​​​തു കു​​​ഴി​​​ക്കാ​​​ട്ടു​​​ശേ​​​രി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ‌മൂ​​​ന്നാ​​​മ​​​ത്തെ കു​​​ഞ്ഞി​​​നെ പ്ര​​​സ​​​വി​​​ച്ചു. ഞാ​​​യ​​​റാ​​​ഴ്ച പോ​​​ട്ട​​​യി​​​ലെ പാ​​​ല​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​സ​​​വം നി​​​ർ​​​ത്താ​​​നാ​​​യി അ​​​ഡ്മി​​​റ്റ് ചെ​​​യ്തു. തി​​​ങ്ക​​​ളാ​​​ഴ്ച പ്ര​​​സ​​​വം നി​​​ർ​​​ത്ത​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കു വി​​​ധേ​​​യ​​​യാ​​​യ നീ​​​തു​​​വി​​​ന്‍റെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​യി. തു​​​ട​​​ർ​​​ന്ന് പാ​​​ല​​​സ് ഹോ​​​സ്പി​​​റ്റ​​​ലി​​​ൽ​​​നി​​​ന്നും തൃ​​​ശൂ​​​ർ ജൂ​​​ബി​​​ലി ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു റ​​​ഫ​​​ർ ചെ​​​യ്തു. ചി​​​കി​​​ത്സ​​​യി​​​ലി​​​രി​​​ക്കേ ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ നാ​​​ലു​​​മ​​​ണി​​​യോ​​​ടെ നീ​​​തു മ​​​രി​​​ച്ചു.


പാ​​​ല​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ശ​​​സ്ത്ര​​​ക്രി​​​യ​​​യ്ക്കാ​​​യി അ​​​ന​​​സ്തേ​​​ഷ്യ ന​​​ൽ​​​കി​​​യ​​​തി​​​ലെ അ​​​പാ​​​ക​​​ത​​​യാ​​​ണു മ​​​ര​​​ണ​​​കാ​​​ര​​​ണം എ​​​ന്നാ​​​രോ​​​പി​​​ച്ച് ബ​​​ന്ധു​​​ക്ക​​​ൾ ചാ​​​ല​​​ക്കു​​​ടി പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി. തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സ് അ​​​സ്വാ​​​ഭാ​​​വി​​​ക​​​മ​​​ര​​​ണ​​​ത്തി​​​നു കേ​​​സെ​​​ടു​​​ത്തു. മൃ​​​ത​​​ദേ​​​ഹം തൃ​​​ശൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ലേ​​​ക്കു പോ​​​സ്റ്റു​​​മോ​​​ർ​​​ട്ട​​​ത്തി​​​നാ​​​യി മാ​​​റ്റി.

സം​​​സ്കാ​​​രം ഇ​​​ന്നു തെ​​​ക്ക​​​ൻ താ​​​ണി​​​ശേ​​​രി പ​​​ള്ളി​​​യി​​​ൽ ന​​​ട​​​ത്തും. ഭ​​​ർ​​​ത്താ​​​വ് സി​​​ജോ അ​​​പ്പോ​​​ളോ ട​​​യേ​​​ഴ്സ് ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​ണ്. മ​​​റ്റു മ​​​ക്ക​​​ൾ: ഇ​​​സാ തെ​​​രേ​​​സ, എ​​​മി​​​ലി. പു​​​ത്ത​​​ൻ​​​ചി​​​റ പി​​​ണ്ടാ​​​ണി ഉ​​​ദ​​​യ​​​ന​​​ഗ​​​ർ താ​​​ഴ​​​ത്തു​​​പു​​​റം കു​​​ടും​​​ബാം​​​ഗ​​​മാ​​​ണ് നീതു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.