വ​ട​ത്തി​ല്‍ കു​രു​ങ്ങി യുവാവിന്‍റെ മരണം; വീ​​ഴ്ച​​യില്ലെ​​ന്ന് ക​​മ്മീ​​ഷ​​ണ​​ര്‍
വ​ട​ത്തി​ല്‍  കു​രു​ങ്ങി യുവാവിന്‍റെ മരണം; വീ​​ഴ്ച​​യില്ലെ​​ന്ന് ക​​മ്മീ​​ഷ​​ണ​​ര്‍
Tuesday, April 16, 2024 2:08 AM IST
കൊ​​ച്ചി: പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ സു​​ര​​ക്ഷ​​യ്ക്കാ​​യി കെ​​ട്ടി​​യ വ​​ട​​ത്തി​​ല്‍ കു​​രു​​ങ്ങി ബൈ​​ക്ക് യാ​​ത്രി​​ക​​നാ​​യ യു​​വാ​​വ് മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ല്‍ പോ​​ലീ​​സി​നു വീ​​ഴ്ച വ​​ന്നി​​ട്ടി​​ല്ലെ​​ന്ന് സി​​റ്റി പോ​​ലീ​​സ് ക​​മ്മീ​​ഷ​​ണ​​ര്‍ ശ്യാം ​​സു​​ന്ദ​​ര്‍. കൈ ​​കാ​​ണി​​ച്ചി​​ട്ടും നി​​ര്‍​ത്താ​​തെ മു​​ന്നോ​​ട്ടുപോ​​യ​​പ്പോ​​ഴാ​​ണ് മ​​നോ​​ജ് ഉ​​ണ്ണി അ​​പ​​ക​​ട​​ത്തി​​ല്‍പ്പെ​ട്ട​​ത്.

വ​​ടം കെ​​ട്ടി​​യ സ്ഥ​​ല​​ത്തി​ന് ആ​​റ് മീ​​റ്റ​​ര്‍ മു​​ന്‍​പ് മൂ​​ന്നു പോ​​ലീ​​സു​​കാ​​രെ നി​​ര്‍​ത്തി​​യി​​രു​​ന്നു. അ​​വ​​ര്‍ ന​​ല്‍​കി​​യ അ​​പ​​ക​​ട മു​​ന്ന​​റി​​യി​​പ്പ് അ​​വ​​ഗ​​ണി​​ച്ച് മ​​നോ​​ജ് അ​​മി​​ത​​വേ​​ഗ​​ത​​യി​​ല്‍ നി​​ർ​​ത്താ​​തെ പോ​​യി. വ​​ടം വ്യ​​ക്ത​​മാ​​യി കാ​​ണാ​​വു​​ന്ന രീ​​തി​​യി​​ലാ​​ണ് കെ​​ട്ടി​​യി​​രു​​ന്ന​​ത്.

വെ​​ളി​​ച്ച​​ക്കു​​റ​​വു​​ണ്ടെ​​ന്ന ആ​​രോ​​പ​​ണം അ​​ടി​​സ്ഥാ​​ന​​ര​​ഹി​​ത​​മാ​​ണ്. യു​​വാ​​വി​​ന് മോ​​ട്ടോ​​ര്‍​വാ​​ഹ​​നം ഓ​​ടി​​ക്കു​​ന്ന​​തി​​നു​​ള്ള ലൈ​​സ​​ന്‍​സ് ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. ആ​​ര്‍​ടി ഓ​​ഫീ​​സി​​ല്‍ നിന്നുല​​ഭി​​ച്ച രേ​​ഖ​​ക​​ള്‍ പ്ര​​കാ​​രം 2021ല്‍ ​​ലേ​​ണേ​​ഴ്‌​​സ് ലൈ​​സ​​ന്‍​സ് എ​​ടു​​ത്തി​​രു​​ന്നു. പി​​ന്നീ​​ട് ഇ​​ത് പു​​തു​​ക്കു​​ക​​യോ ടെ​​സ്റ്റ് പാ​​സാ​​യി ലൈ​​സ​​ന്‍​സ് എ​​ടു​​ക്കു​​ക​​യോ ഉ​​ണ്ടാ​​യി​​ല്ല. ലൈ​​സ​​ന്‍​സ് ഇ​​ല്ലാ​​ത്ത​​തി​​നാ​​ലാ​​ണ് പോ​​ലീ​​സ് കൈ​​കാ​​ട്ടി​​യി​​ട്ടും നി​​ര്‍​ത്താ​​തെ മു​​ന്നോ​​ട്ടു പോ​​യ​​തെ​​ന്നും ക​​മ്മീ​​ഷ​​ണ​​ര്‍ പ​​റ​​ഞ്ഞു.


സം​​ഭ​​വ​​ത്തി​​ല്‍ കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തി​​ട്ടു​​ണ്ട്. മ​​നോ​​ജി​​ന്‍റെ ര​​ക്ത​​സാ​​മ്പി​​ളു​​ക​​ള്‍ പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​യ​​ച്ചു. അ​​മി​​ത​​വേ​​ഗ​​ത​​യി​​ലാ​​ണോ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന​​തെ​​ന്ന് ക​​ണ്ടെ​​ത്താ​​ന്‍ സി​​സി​​ടി​​വി ദൃ​​ശ്യ​​ങ്ങ​​ള്‍ പ​​രി​​ശോ​​ധി​​ക്കു​​മെ​​ന്നും ക​​മ്മീ​ഷ​​ണ​​ര്‍ പ​​റ​​ഞ്ഞു.

മ​​നോ​​ജ് മ​​ദ്യ​​പി​​ച്ചി​​ട്ടി​​ല്ല: സ​​ഹോ​​ദ​​രി

കൊ​​ച്ചി: മ​​നോ​​ജ് മ​​ദ്യ​​പി​​ച്ചി​​രു​​ന്നു​​വെ​​ന്ന പോ​​ലീ​​സി​​ന്‍റെ ആ​​രോ​​പ​​ണം തെ​​റ്റാ​​ണെ​​ന്ന് സ​​ഹോ​​ദ​​രി ചി​​പ്പി. ത​​ന്‍റെ സ​​ഹോ​​ദ​​ര​​ന്‍ മ​​ദ്യ​​പി​​ച്ചി​​രു​​ന്നി​​ല്ലെ​​ന്നും മ​​ദ്യ​​പി​​ച്ചാ​​ല്‍ വാ​​ഹ​​നം എ​​ടു​​ക്കാ​​റി​​ല്ലെ​​ന്നും ചി​​പ്പി പ​​റ​​ഞ്ഞു. ഡോ​​ക്ട​​ര്‍ അ​​ട​​ക്കം പ​​റ​​ഞ്ഞ​​ത് ര​​ക്ത​​ത്തി​​ല്‍ മ​​ദ്യ​​ത്തി​​ന്‍റെ സാ​​ന്നി​​ധ്യ​​മി​​ല്ലെ​​ന്നാ​​ണ്. റോ​​ഡി​​ല്‍ വെ​​ളി​​ച്ച​​ക്കു​​റ​​വ് ഉ​​ണ്ടാ​​യി​​രു​​ന്നു.

റോ​​ഡി​​നു കു​​റു​​കെ കെ​​ട്ടി​​യ വ​​ടം കാ​​ണു​​ന്ന രീ​​തി​​യി​​ല്‍ റി​​ബ​​ണോ ബാ​​രി​​ക്കേ​​ഡോ പോ​​ലീ​​സ് വ​​ച്ചി​​രു​​ന്നി​​ല്ല. മ​​ന്ത്രി​​മാ​​ര്‍​ക്കൊ​​രു​​ക്കു​​ന്ന സു​​ര​​ക്ഷ സാ​​ധാ​​ര​​ണ​​ക്കാ​​രാ​​യ ജ​​ന​​ങ്ങ​​ളു​​ടെ കാ​​ര്യ​​ത്തി​​ലും പോ​​ലീ​​സ് ഒ​​രു​​ക്ക​​ണ​​മെ​​ന്നും അ​​തു കാ​​ണി​​ച്ചി​​രു​​ന്നെ​​ങ്കി​​ല്‍ ത​​ന്‍റെ സ​​ഹോ​​ദ​​ര​ന്‍റെ ജീ​​വ​​ന്‍ ന​​ഷ്ട​​പ്പെ​​ടി​​ല്ലാ​​യി​​രു​​ന്നു​​വെ​​ന്നും അ​​വ​​ര്‍ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.