സംഘബലം ക്ഷയിക്കുന്നു, ആര്‍എസ്എസ് നേതൃത്വത്തിന് ആശങ്ക
Saturday, January 31, 2015 12:27 AM IST
സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്ന ആത്മവിശ്വാസത്തില്‍ തീവ്ര അജന്‍ഡകള്‍ നടപ്പാക്കി വരുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ആര്‍എസ്എസിന്റെ സംഘബലം കുറഞ്ഞു വരുന്നു. ബിജെപിയുടെ വിജയത്തിനു ആക്കം കൂട്ടിയ ഉത്തര്‍ പ്രദേശിലാണു സംഘപരിവാര്‍ ശക്തികള്‍ ആശങ്കയുണ്ടാക്കുന്ന തരത്തില്‍ ആര്‍എസ്എസ് ശാഖകളുടെ വളര്‍ച്ച പിന്നോട്ടാണെന്നു കണ്െടത്തിയിരിക്കുന്നത്.

ഘര്‍വാപസി എന്ന പേരില്‍ മതപരിവര്‍ത്തനം, വിദ്യാഭ്യാസ രംഗത്തുള്‍പ്പടെ സംഘപരിവാര്‍ അജന്‍ഡകള്‍, രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഗാന്ധി ഘാതകന്‍ ഗോഡ്സേയുടെ പ്രതിമകള്‍ സ്ഥാപിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചു വരുന്നതിനിടെയാണു ആര്‍എസ്എസിന്റെ ശക്തി ക്ഷയിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ 9,000 ആയിരുന്ന ശാഖകളുടെ എണ്ണം ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ 5,500 ആയി ചുരുങ്ങിയിരിക്കുകയാണ്. ഭരണഘടനാ ആമുഖം തിരുത്തുന്നതുള്‍പ്പടെ കേന്ദ്ര സര്‍ക്കാരിനു മേല്‍ വിവിധ സമ്മര്‍ദങ്ങള്‍ പ്രയോഗിച്ചു വരുന്നതിനിടെയാണു ആര്‍എസ്എസിന്റെ സംഘബലം രാജ്യവ്യാപകമായി കുറഞ്ഞു വരുന്നത്.

വിദ്യാഭ്യാസ, സാംസ്കാരിക മേഖലകളില്‍ സംഘതാത്പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു തൊട്ടു പിന്നാലെ തന്നെ ആര്‍എസ്എസ് ഉള്‍പ്പടെയുള്ള സംഘപരിവാര്‍ സംഘടനകള്‍ ആരംഭിച്ചിരുന്നു.

ശക്തി വീണ്െടടുക്കുന്നതിനായി ആര്‍എസ്എസിന്റെ വിദ്യാര്‍ഥി യുവജന സംഘടനകളായ അഖിലഭാരതീയ വിദ്യാര്‍ഥി പരിഷത്, ഭാരതീയ യുവജനതാ മോര്‍ച്ച എന്നിവയോടു സര്‍വകലാശാലകള്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ചു പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനാണു മുകളില്‍ നിന്നുള്ള നിര്‍ദേശം.

രാജ്യവ്യാപകമായി മോദി തരംഗത്തെ മുന്‍നിര്‍ത്തി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ കര്‍ക്കശ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ബിജെപി അംഗത്വ വിതരണ കാമ്പയിന്‍ നടത്തുമ്പോഴാണു ആര്‍എസ്എസിന്റെ ശക്തി മുന്‍കാലങ്ങളെക്കാള്‍ ക്ഷയിച്ചു വരുന്നതായി റിപ്പോര്‍ട്ട് വരുന്നത്.


ബിജെപി അധികാരത്തില്‍ എത്തിയ നാളുകളില്‍ ആര്‍എസ്എസിനുള്ളില്‍ പ്രത്യക്ഷമായ വളര്‍ച്ചയുണ്ടായതായി കഴിഞ്ഞ ജൂണില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് വ്യക്തമാക്കിയിരുന്നു. എന്നാല്‍, മോദി അധികാരത്തിലെത്തി ഏഴുമാസം പിന്നിടുമ്പോള്‍ സംഘടനയുടെ വളര്‍ച്ച പിന്നോട്ടാണെന്നാണു ഇപ്പോള്‍ പറയുന്നത്. പലയിടങ്ങളിളും ശാഖകളുടെ അംഗബലം കുറഞ്ഞതിനാല്‍ രണ്േടാ മൂന്നോ ശാഖകന്‍ ലയിപ്പിച്ചു ഒന്നാക്കി പ്രവര്‍ത്തിച്ചു വരികയാണിപ്പോള്‍.

ആര്‍എസ്എസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ദിവസേന ഇരുന്നൂറിലേറെപ്പേര്‍ സന്ദര്‍ശിച്ചു അംഗത്വത്തിന്റെ പ്രാഥമിക വിവരങ്ങള്‍ ആരായുന്നതല്ലാതെ ആരും തന്നെ പുതിയതായി അംഗത്വമെടുക്കുന്നില്ലെന്നാണു നേതൃത്വം നിരീക്ഷിച്ചു കണ്െടത്തിയിരിക്കുന്നത്. ജോയിന്‍ ആര്‍എസ്എസ് എന്ന വെബ്സൈറ്റിന്റെ അഡ്മിന്‍ ചുമതലയുള്ള നേതാക്കള്‍ തന്നെയാണു ഇക്കാര്യം വെളിപ്പെടുത്തുന്നത്.

ഇന്ത്യയിലൊട്ടാകെ 55,000 ഗ്രാമങ്ങളില്‍ ശാഖകളുണ്െടന്ന് ആര്‍എസ്എസ് നേതൃത്വം ഇതുവരെ അവകാശപ്പെട്ടിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നരേന്ദ്ര മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി അവരോധിച്ചതോടെ ശാഖകളുടെ എണ്ണത്തില്‍ കാര്യമായ വളര്‍ച്ചയുണ്ടായി.

എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ ആര്‍എസ്എസ് ശാഖകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായി പ്രചാരക് മന്‍മോഹന്‍ വൈദ്യ ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. ഉത്തര്‍പ്രദേശില്‍ സംസ്ഥാന തെരഞ്ഞെടുപ്പിനു രണ്ടു വര്‍ഷം മാത്രം അവശേഷിക്കേ എങ്ങനെയും ഇവിടെ ശക്തി വീണ്െടടുക്കാനുള്ള ശ്രമത്തിലാണ് ആര്‍എസ്എസ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.