ചരക്കുകൂലി കൂട്ടിയതുവഴി കിട്ടുന്നതു നാലായിരംകോടി
ചരക്കുകൂലി കൂട്ടിയതുവഴി കിട്ടുന്നതു നാലായിരംകോടി
Friday, February 27, 2015 12:02 AM IST
ന്യൂഡല്‍ഹി: റെയില്‍വേയുടെ പ്രധാന വരുമാനം ചരക്കുകൂലിയില്‍നിന്നാണ്. അടുത്തവര്‍ഷവും അതിനു മാറ്റമില്ല.യാത്രക്കൂലി കൂട്ടിയാല്‍ എതിര്‍പ്പ് കൂടും, കാര്യമായ തുക കിട്ടുകയുമില്ല. ചരക്കുകൂലി അങ്ങനെയല്ല. എതിര്‍പ്പ് കുറവ്, വരവ് മെച്ചം.

റെയില്‍വേയുടെ അടുത്തവര്‍ഷത്തെ ട്രാഫിക് വരുമാനം 1,83,578 കോടിരൂപ. അതില്‍ യാത്രക്കൂലിയായി കിട്ടുന്നത് 50,175 കോടിരൂപ മാത്രം. 1,21,423 കോടി രൂപ വരുന്നതു ചരക്കു കടത്തില്‍നിന്ന്.

ചരക്കുകൂലിയില്‍ രണ്ടു മാറ്റങ്ങളാണ് ഇന്നലെ വരുത്തിയത്. ബേസ് റേറ്റ് 10 ശതമാനം വര്‍ധിപ്പിച്ചു. ഇത് എല്ലാ ചരക്കുകള്‍ക്കും ബാധകമാണ്. നിലവിലുള്ള ബേസ് നിരക്കിന്റെ 10 ശതമാനം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ഇതുവഴി നിലവിലുള്ള ചരക്കുകൂലിയുടെ 10 ശതമാനം അധികം നല്‍കണം.

ഇതിനുപുറമേയാണ് വലിയ കടത്ത് ഇനങ്ങളുടെ നിരക്ക് കാര്യമായി വര്‍ധിപ്പിച്ചത്. ധാന്യങ്ങളും കല്‍ക്കരിയും സിമിന്റും ഇരുമ്പുരുക്കും പാചകവാതകവും മണ്ണെണ്ണയുമൊക്കെ ഇതില്‍പ്പെടുന്നു. റേഷനരി മുതല്‍ നിര്‍മാണ സാമഗ്രികള്‍ക്കുവരെ വില കൂട്ടുന്നതാണ് ഈ നടപടി. ഉപ്പു മാത്രം ഈ വര്‍ധനയില്‍നിന്ന് ഒഴിവായി.

ഇതുവഴി 4000 കോടിരൂപയേ അധികം ലഭിക്കൂ എന്നാണ് റെയില്‍വേ ബോര്‍ഡിലെ ട്രാഫിക് അംഗം അജയ് ശുക്ള പറഞ്ഞത്. പക്ഷേ ഇതല്ല വാസ്തവം എന്നാണു വ്യവസായമേഖല പറയുന്നത്.

യൂറിയയുടെ കടത്തുകൂലിയിലെ 10 ശതമാനം വര്‍ധന മൂവായിരം കോടിരൂപയുടെ വരുമാനം ഉണ്ടാക്കുമെന്നാണു രാസവളകമ്പനികള്‍ പറയുന്നത്. യൂറിയയുടെ കടത്തുകൂലിയിലെ ഈ അധികഭാരം ഗവണ്‍മെന്റ് വഹിക്കും. കര്‍ഷകര്‍ക്കു യൂറിയ ടണ്ണിന് 5360 രൂപയ്ക്കുതന്നെ നല്‍കുമെന്ന് റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹയും രാസവളം മന്ത്രി അനന്ത്കുമാറും പറഞ്ഞു. ഭക്ഷ്യധാന്യങ്ങളുടെ ചരക്കുകൂലി വര്‍ധന 650 കോടിരൂപ വരുമെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്.

ചരക്കുകൂലി കൂട്ടുന്ന കാര്യം ബജറ്റ് പ്രസംഗത്തില്‍ മന്ത്രി സുരേഷ് പ്രഭു പറഞ്ഞില്ല. ബജറ്റ് രേഖകളില്‍ മാത്രം പെടുത്തി. തന്മൂലം സംപ്രേഷണം കഴിഞ്ഞു കുറേ നേരത്തിനു ശേഷമേ ചരക്കുകൂലി കൂട്ടുന്ന കാര്യം ജനങ്ങള്‍ അറിഞ്ഞുള്ളൂ. ചരക്കുകൂലിയിലെ വര്‍ധന സിമിന്റ് ചാക്കൊന്നിന് അഞ്ചുരൂപ മുതല്‍ പത്തുരൂപവരെ വില കൂട്ടുമെന്നു ഡാല്‍മിയ സിമിന്റ് വക്താവ് പറഞ്ഞു.

കല്‍ക്കരി, സ്റീല്‍, സിമിന്റ് തുടങ്ങിയവയ്ക്കെല്ലാം ചരക്കുകൂലി കൂടിയ സാഹചര്യത്തിലാണിത്. സിമിന്റിന്റെ കടത്തുകൂലി മാത്രം ചാക്കൊന്നിന് ദൂരമനുസരിച്ച് രണ്ടുമുതല്‍ നാലുവരെ രൂപയുടെ വര്‍ധന വരുത്തും.

സമഗ്ര വികസനത്തിന് അഞ്ചിന പരിപാടി

സെബി മാത്യു

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ സമഗ്ര വികസനത്തിനായി അഞ്ചു ലക്ഷ്യങ്ങള്‍ മുന്നോട്ടു വച്ചാണു റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഇന്നലെ റെയില്‍വേ ബജറ്റ് അവതരിപ്പിച്ചത്. ഉപയോക്താവിനു മികച്ചതും സുരക്ഷിതവുമായ യാത്രാ മാര്‍ഗമൊരുക്കി ഇന്ത്യന്‍ റെയില്‍വേയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും അടിസ്ഥാന സൌകര്യം വികസിപ്പിച്ചു സാമ്പത്തികമായി ലാഭത്തിലാക്കുകയുമാണു ലക്ഷ്യമിടുന്നതെന്ന് മന്ത്രി ബജറ്റില്‍ അവകാശപ്പെടുന്നു.

ഇടക്കാല പദ്ധതികള്‍, പങ്കാളിത്തം വര്‍ധിപ്പിക്കല്‍, വിഭവ സമാഹരണം, ഭരണനവീകരണവും മാനവശേഷി വികസനവും സുതാര്യതയുമാണു നാലുവര്‍ഷം കൊണ്ടു നടപ്പാക്കുന്നതിനായി മന്ത്രി മുന്നോട്ടുവച്ച അഞ്ചു ലക്ഷ്യങ്ങള്‍. ഇടക്കാല പദ്ധതികളിലൂടെ അടിസ്ഥാന സൌകര്യ വികസനത്തിനാണ് ബജറ്റ് പ്രധാനമായും ഊന്നല്‍ നല്‍കുന്നത്.

പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, ട്രാഫിക് നവീകരണം തുടങ്ങിയവയ്ക്കായി 1,99,320 കോടി രൂപ, നെറ്റ് വര്‍ക്ക് വിപുലീകരിക്കലിനു 1,93,000 കോടി രൂപ, വടക്കുകിഴക്ക് സംസ്ഥാനങ്ങളെയും ജമ്മു കാഷ്മീരിനെയും ബന്ധിപ്പിക്കുന്ന പദ്ധതിക്കു 39,000 കോടി രൂപ, പാത നവീകരണം, മേല്‍പ്പാലം, സിഗ്നല്‍ നവീകരണം എന്നയ്ക്കായി 1,27,000 കോടി രൂപ, വിവര സാങ്കേതിക മേഖല, ഗവേഷണം എന്നിവയ്ക്കായി 5000 കോടി രൂപ, എഞ്ചിന്‍, ബോഗി നിര്‍മാണം നവീകരണം എന്നിവയ്ക്കായി 1,02,000 കോടി രൂപ യാത്രക്കാരുടെ സൌകര്യങ്ങള്‍ വര്‍ധിപ്പിക്കലിനു 12,500 കോടി രൂപ, അതിവേഗ ഇടനാഴിക്കു 65,000 കോടി, സ്റേഷനുകളുടെ നവീകരണത്തിനും ലോജിസ്റിക് പാര്‍ക്കുകള്‍ക്കും 1,00,000 കോടി രൂപയും ഉള്‍പ്പടെ 8,56,020 കോടി രൂപയാണു ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്.

സംസ്ഥാനങ്ങളെയും പൊതുമേഖല സ്ഥാപനങ്ങളെയും ബന്ധിപ്പിച്ചു സാമ്പത്തിക സഹായം ഉറപ്പു വരുത്തും. പാത നവീകരണത്തിലും സ്റേഷനുകളുടെ നവീകരണത്തിലും സ്വകാര്യ പങ്കാളിത്തം ഉറപ്പു വരുത്തും.

ഇന്ത്യന്‍ റെയില്‍വേയുടെ പുനരുദ്ധാരണത്തിനായി വിഭവ സമാരഹരണത്തിനായി ഒരു അഞ്ചു വര്‍ഷ പദ്ധതി സഹായകരമാകുമെന്നാണു മന്ത്രിയുടെ പ്രതീക്ഷ. ഇതിന്റെ തുടക്കമായി 2015 മുതല്‍ 2019 വരെയുള്ള കാലയളവില്‍ 8,56,020 കോടി രൂപയുടെ നിക്ഷേപമാണു പ്രതീക്ഷിക്കുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പൊതു-സ്വകാര്യ പങ്കാളിത്തവും ഉറപ്പു വരുത്തും.

നിക്ഷേപം സമാഹരിക്കുന്നതിനായി സമീപിച്ചപ്പോള്‍ വിവിധ ബാങ്കുകളും പെന്‍ഷന്‍ പദ്ധതികളും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്െടന്നും മന്ത്രി വ്യക്തമാക്കി. അടുത്ത സാമ്പത്തിക വര്‍ഷം റെയില്‍വേയുടെ ഓപ്പറേറ്റിംഗ് നിരക്ക് 91.8 ശതമാനത്തില്‍ നിന്നും 88.5 ശതമാനമാക്കി മെച്ചപ്പെടുത്തും. വകുപ്പു തല തീരുമാനമെടുക്കുന്നതിലുള്ള കാലതമാസം ഒഴിവാക്കാനും ഔദ്യോഗിക തല ആശയവിനിമയം മെച്ചപ്പെടുത്തി പരിശീലന പരിപാടികള്‍ക്കും പ്രാധാന്യം നല്‍കും. ഭരണത്തിലും നടപടിക്രമങ്ങളിലും സുതാര്യത വര്‍ധിപ്പിക്കുന്നതിന് അടിയന്തര പ്രാധാന്യം നല്‍കമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ദശാബ്ദങ്ങളായി റെയില്‍വേയിലെ സൌകര്യങ്ങളൊന്നും മെച്ചപ്പെട്ടിട്ടില്ല. നിക്ഷേപങ്ങളുടെ പോരായ്മയായിരുന്നു ഇതിനു കാരണമായതെന്നും സുരേഷ് പ്രഭു ചൂണ്ടിക്കാട്ടി. സാമ്പത്തിക പരാധീനത മൂലം സുരക്ഷ, സേവനത്തിന്റെ ഗുണമേന്മ, നിലവാരവും കാര്യക്ഷമത തുടങ്ങിയ കാര്യങ്ങളിലും പോരായ്മകളുണ്ടായി. ഇക്കാര്യങ്ങളില്‍ അവസാനമുണ്ടാകണമെന്നും സുരക്ഷാ, അടിസ്ഥാന സൌകര്യം തുടങ്ങിയ കാര്യങ്ങളില്‍ അളവുകോലാകുന്ന തരത്തില്‍ ഇന്ത്യന്‍ റെയില്‍വേയെ മാറ്റിയെടുക്കേണ്ടതുണ്െടന്നും സുരേഷ് പ്രഭു ബഡ്ജറ്റ് പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

യാത്രക്കൂലിയേക്കാള്‍ പണം കല്‍ക്കരിയുടെ കടത്തുകൂലിയില്‍

ന്യൂഡല്‍ഹി: മനുഷ്യരുടെ യാത്രയേക്കാള്‍ ഇന്ത്യന്‍ റെയില്‍വേയെ സമ്പന്നമാക്കുന്നത് കല്‍ക്കരി കടത്ത്.
അടുത്തവര്‍ഷം യാത്രക്കൂലി ഇനത്തില്‍ റെയില്‍വേയ്ക്ക് കിട്ടുമെന്നു പ്രതീക്ഷിക്കുന്ന മൊത്തം തുക 50,175 കോടിരൂപ. എന്നാല്‍ കല്‍ക്കരി കടത്തുകൂലിയായി കിട്ടുന്നത് 50,398.59 കോടിരൂപ വരും.

ഈ മാര്‍ച്ച് 31-ന് അവസാനിക്കുന്ന വര്‍ഷം യാത്രക്കൂലിയില്‍ 43,002 കോടിരൂപ കിട്ടുമ്പോള്‍ കല്‍ക്കരി കടത്തുകൂലിയില്‍ 44,486.27 കോടിയാണു വരവ്.2013-14-ല്‍ യാത്രക്കൂലി 36,632.25 കോടിയായിരുന്നപ്പോള്‍ 39,144.46 കോടി കല്‍ക്കരിയില്‍ നിന്നു ലഭിച്ചു.

2013-14 ല്‍ മൊത്തം 839.71 കോടി യാത്രക്കാരുണ്ടായിരുന്നു. 2014-15 ലെ പ്രതീക്ഷ 835 കോടിയും 2015-16 ലേത് 860.1 കോടിയുമാണ്. അതേസമയം 2013-14 ല്‍ റെയില്‍വേ 50.81 കോടി ടണ്‍ കല്‍ക്കരി കൈകാര്യം ചെയ്തു. ഈ വര്‍ഷമത് 54.3 കോടിയും അടുത്തവര്‍ഷം 58.5 കോടി ടണ്ണും ആകും.

ടിക്കറ്റ് ബുക്കിംഗ് 120 ദിവസം മുമ്പേ

സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പുതിയ റെയില്‍വേ ബഡ്ജറ്റില്‍ ട്രെയിന്‍ ടിക്കറ്റുകള്‍ മുന്‍കൂറായി ബുക്കു ചെയ്യാനുള്ള സമയപരിധി നാലുമാസമാക്കി ഉയര്‍ത്തി. നിലവില്‍ 60 ദിവസമായിരുന്ന സമയപരിധിയാണ് ഇപ്പോള്‍ 120 ദിവസമായി ഉയര്‍ത്തിയിരിക്കുന്നത്. മൂന്‍കൂറായി ടിക്കറ്റ് ബുക്ക് ചെയ്യാത്തവര്‍ക്കു അഞ്ചു മിനിട്ടിനുള്ളില്‍ ടിക്കറ്റ് ലഭ്യമാക്കാനുള്ള സംവിധാനം നടപ്പിലാക്കുമെന്നും റെയില്‍വേ മന്ത്രി പറഞ്ഞു. ഇതിനായി ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന ടിക്കറ്റ് വെന്‍ഡിംഗ് മെഷിനുകള്‍ സ്ഥാപിക്കും.

പേപ്പര്‍ലെസ് ടിക്കറ്റ് സംവിധാനത്തിനായി ടിടിഇമാര്‍ക്കു കൈയില്‍ കൊണ്ട് നടക്കാന്‍ സാധിക്കുന്ന തരത്തിലുള്ള മെഷീനുകള്‍ നല്‍കും. ട്രെയിന്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിനും പുറപ്പെടുന്നതിനും 15-30 മിനിട്ട് മുന്‍പു യാത്രക്കാര്‍ക്ക് എസ്എംഎസ് അലര്‍ട്ട് നല്‍കും. ബി കാറ്റഗറിയിലുള്ള 400 ലധികം റെയില്‍വേ സ്റ്റേഷനുകളില്‍ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തും. വിവിധ ഭാഷകളില്‍ ഇ-ടിക്കറ്റിംഗ് സംവിധാനമേര്‍പ്പെടുത്തും.

ട്രെയിനുകളിലെ ജനറല്‍ കംപാര്‍ട്ട്മെന്റുകളില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനുള്ള സംവിധാനവും ഒരുക്കും. യാത്രക്കാര്‍ക്കു പരാതി നല്‍കാന്‍ 138 എന്ന ടോള്‍ ഫ്രീ നമ്പറും മന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറും ഈ നമ്പര്‍ പ്രവര്‍ത്തിക്കും. സുരക്ഷാ സംബന്ധമായ പരാതികള്‍ രേഖപ്പെടുത്താന്‍ 182 എന്ന ടോള്‍ ഫ്രീ നമ്പറും അവതരിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമേ, യാത്രക്കാര്‍ക്കു പരാതിപ്പെടാന്‍ മൊബൈല്‍ ആപ്ളിക്കേഷനും അവതരിപ്പിക്കും.

സാധാരണക്കാര്‍ക്കു പ്രയോജനകരമാകുന്ന തരത്തില്‍ തെരഞ്ഞെടുത്ത ട്രെയിനുകളില്‍ കൂടുതല്‍ കോച്ചുകള്‍ അനുവദിക്കും. തിരക്കു കൂടിയ ട്രെയിനുകളായിരിക്കും ഇതിനായി തെരഞ്ഞെടുക്കുക. നിലവില്‍ പ്ളാറ്റ്ഫോമുകള്‍ നവീകരിച്ചു ലിഫ്റ്റുകളും എസ്കലേറ്ററും മറ്റും സ്ഥാപിക്കുന്നതിനായി 120 കോടി രൂപയോളം വകയിരുത്തിയിട്ടുണ്ട്. മുതിര്‍ന്ന പൌരന്മാര്‍ക്ക് വീല്‍ചെയര്‍ ബുക്ക് ചെയ്യാനുള്ള സൌകര്യം ഏര്‍പ്പെടുത്തും. കാറ്ററിംഗ് സര്‍വീസിലുള്ള പോരായ്മകള്‍ പരിഹരിക്കുന്നതിനായി യാത്രക്കാരുടെ ഇഷ്ടത്തിന് അനുസരിച്ച് തെരഞ്ഞെടുക്കാന്‍ ഇകാറ്ററിംഗ് സര്‍വീസ് നടപ്പാക്കും. ആദ്യപടിയായി 108 ട്രെയിനുകളിലാണ് ഇത് നടപ്പാക്കുന്നത്. ഓണ്‍ലൈനായി ഭക്ഷണ സാധനങ്ങള്‍ ബുക്ക് ചെയ്യാനുള്ള സൌകര്യമാണ് ഇകേറ്ററിംഗ് സര്‍വീസുകള്‍. പ്ളാറ്റ്ഫോമുകളില്‍ സോളാര്‍ പ്ളാന്റുകള്‍ സ്ഥാപിക്കും. ഭിന്നശേഷിയുള്ളവര്‍ക്കു സഹായകരമായി ട്രെയിന്‍ വാതിലുകളുടെ വലുപ്പം കൂട്ടും.

വനിതകളുടെ സുരക്ഷ

വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ട്രെയിനുകളില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ബഡ്ജറ്റ് പ്രഖ്യാപനം. വനിതാ യാത്രികര്‍ക്കു നേരെ വര്‍ധിച്ചു വരുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണു നീരീക്ഷണ കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ഭയ ഫണ്ടു കൂടി പ്രയോജനപ്പെടുത്തിക്കൊണ്ടാണു നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നത്.

ഇതിനു പുറമേ, 24 മണിക്കൂര്‍ ഹെല്‍പ്പ്ലൈനും ഏര്‍പ്പെടുത്തും. 180 ആണ് പുതിയ ഹെല്‍പ്പ് ലൈന്‍ നമ്പര്‍. ഇതിനു പുറമേ മുതിര്‍ന്നവര്‍ക്കും ഗര്‍ഭിണികള്‍ക്കും ട്രെയിനുകളില്‍ ലോവര്‍ ബെര്‍ത്ത് ഉറപ്പാക്കും.

ശുചിത്വത്തിനു മുന്‍ഗണന

ട്രെയിനുകളില്‍ ശുചിത്രം ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പാക്കുമെന്നു ബഡ്ജറ്റ് പ്രഖ്യാപനം. ട്രെയിനുകളിലെ ടോയിലറ്റുകള്‍ ബയോടോയിലറ്റുകളാക്കും. ആദ്യ പടിയായി 17,000 ബയോ ടോയിലറ്റുകളാണുണ്ടാക്കുന്നത്. ഇതിനു പുറമേ 650 സ്റേഷനുകളില്‍ കൂടി ശുചിമുറികള്‍ നടപ്പിലാക്കും.

എന്‍ഐഎഫ്റ്റി എന്‍ഐഡി എന്നിവയുമായി സഹകരിച്ചു ട്രെയിന്‍ കോച്ചുകളിലെ ഉള്‍ഭാഗത്തു മാറ്റങ്ങളുണ്ടാക്കും. നിലവില്‍ അപ്പര്‍ ബെര്‍ത്തുകളിലേക്ക് കയറാന്‍ സ്ഥാപിച്ചിരിക്കുന്ന ഏണിപ്പടികള്‍ മാറ്റി പുതിയ ഡിസൈനിലുള്ളവ സ്ഥാപിക്കും. ലോവര്‍ ബെര്‍ത്തുകളില്‍ മുതിര്‍ന്ന പൌരന്മാര്‍ക്ക് അനുവദിച്ചിരിക്കുന്ന ബെര്‍ത്ത് ക്വോട്ടാ വര്‍ദ്ധിപ്പിക്കും.

പ്രഭുവിന്റെ ഹൈസ്പീഡ് ബജറ്റ് പ്രസംഗം

ന്യൂഡല്‍ഹി: ബുള്ളറ്റ് ട്രെയിനിനേക്കാള്‍ വേഗത്തിലാണു കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഇന്നലെ ബജറ്റ് പ്രസംഗം നടത്തിയത്. 67 മിനിറ്റു കൊണ്ടു 8926 വാക്കുകള്‍ സംസാരിച്ച മന്ത്രി ഒരു മിനിട്ടില്‍ 133 വാക്കുകള്‍ ആണു തൊടുത്തു വിട്ടത്്. എല്ലാം എങ്ങനെ നടപ്പാക്കുമെന്ന് അറിയില്ല, എന്ന പ്രാര്‍ഥനയോടെ തുടങ്ങിയ പ്രസംഗം സഭയില്‍ ചിരി പടര്‍ത്തി. തുടര്‍ന്നും പ്രസംഗത്തില്‍ നര്‍മത്തിന്റെ നുറുങ്ങുകളും പഴഞ്ചൊല്ലുകളും ഇടയ്ക്കു ചേര്‍ത്താണു മന്ത്രി ബജറ്റ് പ്രസംഗം നടത്തിയത്.

ട്രെയിനുകളില്‍ മിഡില്‍ ബെര്‍ത്തുകളില്‍ സ്ത്രീകള്‍ക്കും തന്നെപ്പോലെ പ്രായമായവര്‍ക്കും ഉറപ്പാക്കുമെന്നു പറഞ്ഞു. ഡല്‍ഹി-കൊല്‍ക്കത്ത അതിവേഗ ഇടനാഴി പ്രഖ്യാപനത്തിനോടൊപ്പം കൊല്‍ക്കത്തയിലുള്ള തന്റെ ചങ്ങാതിമാര്‍ക്കു കൂടുതല്‍ വേഗത്തില്‍ യാത്ര ചെയ്യാന്‍ കഴിയുമെന്നാണു പറഞ്ഞത്.

ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെ ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളാണു രാജ്യത്തെ റെയില്‍വേയെന്നാണു മന്ത്രി തന്റെ വകുപ്പിനെ വിശേഷിപ്പിച്ചത്. തുടര്‍ന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ഭാരത ദര്‍ശനം നടത്തിയത് ഇന്ത്യയിലുടനീളം മൂന്നാം ക്ളാസ് കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്താണെന്നും മന്ത്രി എടുത്തു പറഞ്ഞു. വിവേകാനന്ദ സൂക്തം ഉദ്ധരിച്ചാണ് മന്ത്രി തന്റെ ബജറ്റു പ്രസംഗം അവസാ നിപ്പിച്ചത്.

ഒമ്പതു പ്രധാന മേഖലകള്‍ക്ക് ഊന്നല്‍

ന്യൂഡല്‍ഹി: 2015-16-ലെ റെയില്‍വേ ബജറ്റില്‍ ഒമ്പതു പ്രധാന മേഖലകള്‍ക്കാണ് ഊന്നല്‍ നല്‍കിയിട്ടുള്ളതെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. അവ ഇപ്രകാരമാണ്:

1. സമ്പദ്ഘടനയുടെ പ്രധാന ചാലകശക്തിയായി ഇന്ത്യന്‍ റെയില്‍വേയെ വീണ്ടും മാറ്റിയെടുക്കല്‍.
2. വര്‍ധിച്ച നിക്ഷേപത്തിനു വിഭവസമാഹരണം.
3. തിരക്കേറിയ റൂട്ടുകളില്‍ ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കല്‍; ഗേജ് മാറ്റം, പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം എന്നിവയ്ക്ക് ഊന്നല്‍.
4.പദ്ധതി നിര്‍വഹണം.
5. യാത്രക്കാരുടെ സൌകര്യങ്ങള്‍ വര്‍ധിപ്പിക്കല്‍
6. സുരക്ഷ
7. സുതാര്യതയും, സംവിധാനം മെച്ചപ്പെടുത്തലും
8. ജനങ്ങളുടെ ഏറ്റവും സ്വീകാര്യമായ യാത്രാസംവിധാനമായി റെയില്‍വേയെ നിലനിര്‍ത്തല്‍.
9. സുസ്ഥിരത.



റെയില്‍വേ ബജറ്റ് - 2015 മുഖ്യ സവിശേഷതകള്‍

യാത്രക്കൂലിയില്‍ വര്‍ധനയില്ല
1,100,011 കോടി രൂപയുടെ പദ്ധതിയടങ്കല്‍, 52 ശതമാനം വര്‍ധയാത്രക്കാര്‍ക്കുള്ള സൌകര്യങ്ങളില്‍ 67 ശതമാനം വര്‍ധ അഞ്ചുവര്‍ഷത്തെ കര്‍മപരിപാടി നിര്‍ദേശിച്ചു
സുസ്ഥിര വികസനത്തിനും യാത്രാസുരക്ഷയ്ക്കും മുന്‍ഗണഅഞ്ചുമിനിട്ടുള്ളില്‍ റെയില്‍വേ ടിക്കറ്റ് കിട്ടത്തക്കവിധം ഹോട്ട് ബട്ടണുകള്‍, നാണയ വിതരണയന്ത്രങ്ങള്‍
ഇഷ്ടാനുസരണം ഭക്ഷണം തെരഞ്ഞെടുക്കാന്‍ ഇ-കാറ്ററിംഗ്
ആദര്‍ശ സ്റേഷന്‍ പദ്ധതിയില്‍ 200 സ്റേഷനുകള്‍ കൂടി
വൈഫൈ സൌകര്യം ബി- വിഭാഗത്തിലുള്ള സ്റേഷനുകളില്‍
യാത്രക്കാരുടെ പരാതികള്‍ പരിഹരിക്കാന്‍ ദിവസം മുഴുവന്‍ ഹെല്‍പ്പ് ലൈന്‍
സബേര്‍ബന്‍ കോച്ചുകളില്‍ സ്ത്രീകളുടെ സുരക്ഷയ്ക്കു നിരീക്ഷണ കാമറകള്‍
9 റെയില്‍വേ ഇടനാഴികളില്‍ വേഗം 200 കിലോമീറ്റര്‍ വരെയായി കൂട്ടും. ഡല്‍ഹി - കോല്‍ക്കത്ത, ഡല്‍ഹി-മുംബൈ യാത്രകള്‍ക്ക് ഒരു രാത്രി മതിയാകും
ചരക്ക് ട്രെയിനുകളുടെ വേഗവും കൂട്ടും
9400 കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കലും മൂന്നുവരി പാതയും നാലുവരി പാതയും
ട്രെയിനുകളും റെയില്‍വേസ്റേഷനുകളും ശുചിയായി സൂക്ഷിക്കാന്‍ പ്രത്യേക വകുപ്പ്
സ്റേഷനുകളില്‍ സ്വയം പ്രവര്‍ത്തിപ്പിക്കാവുന്ന തരത്തിലുള്ള ലോക്കര്‍ സൌകര്യം ഉറപ്പാക്കും
തെരഞ്ഞെടുത്ത ട്രെയിനുകളില്‍ സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കും.
ജനറല്‍ ക്ളാസ് കോച്ചുകളുടെ എണ്ണം തെരഞ്ഞെടുത്ത ട്രെയിനുകളില്‍ കൂട്ടും.
മുകളിലത്തെ ബര്‍ത്തുകളിലേക്കുള്ള ചവിട്ടുപടികള്‍ കൂടുതല്‍ സൌകര്യപ്രദമാക്കും
മുതിര്‍ന്ന പൌരന്മാര്‍ക്ക് കൂടുതല്‍ ലോവര്‍ ബര്‍ത്ത് ക്വോട്ട അനുവദിക്കും.
ഗര്‍ഭിണികള്‍, മുതിര്‍ന്ന പൌരന്മാര്‍, അംഗ പരിമിതിയുള്ളവര്‍ എന്നിവര്‍ക്കു ലോവര്‍ ബര്‍ത്ത് ഉറപ്പാക്കും.
മുതിര്‍ന്ന പൌരന്മാരുടെയും സ്ത്രീകളുടേയും സീറ്റ് കോച്ചുകളുടെ മധ്യഭാഗത്തായി ക്രമീകരിക്കും.
ലിഫ്റ്റുകളും എസ്കലേറ്ററുകളും നിര്‍മിക്കുന്നതിന് 120 കോടി
പുതിയ കോച്ചുകളില്‍ കാഴ്ചയില്ലാത്ത യാത്രക്കാര്‍ക്കായി ബ്രെയിലി സൌകര്യം ഏര്‍പ്പെടുത്തും.
യാത്രക്കാരുടെ സൌകര്യങ്ങള്‍ക്കായുള്ള വിഹിതത്തില്‍ 67 ശതമാനത്തിന്റെ വര്‍ധന
പ്രധാന നഗരങ്ങളില്‍ 10 ഉപഗ്രഹ റെയില്‍വേ ടെര്‍മിനലുകള്‍ സ്ഥാപിക്കും
2015-16 കാലയളവില്‍ 6,608 കി.മീ പാത വൈദ്യുതീകരിക്കും
റെയില്‍ ട്രാഫിക് സൌകര്യം മെച്ചപ്പെടുത്താന്‍ 2374 കോടി
970 റെയില്‍വേ മേല്‍പ്പാലങ്ങളും അടിപ്പാലങ്ങളും നിര്‍മിക്കും.
3438 ആളില്ലാ ലെവല്‍ ക്രോസുകള്‍ ഒഴിവാക്കും.
റെയില്‍വേയുടെ സാങ്കേതിക നവീകരണത്തിനായി “കായകല്‍പ’ എന്ന പേരില്‍ ഒരു നവീകരണ സമിതി
സാങ്കേതിക പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനായി പ്രത്യേക പോര്‍ട്ടല്‍ തുടങ്ങും
നാലു റെയില്‍വെ ഗവേഷണ കേന്ദ്രങ്ങള്‍ ആരംഭിക്കും
റെയില്‍വേയുടെ പൊതു സ്വകാര്യ പങ്കാളിത്ത വിഭാഗം പുനസംഘടിപ്പിക്കും
വിദേശ റെയില്‍ സാങ്കേതിക വിദ്യ സഹകരണ പദ്ധതി ആരംഭിക്കും
വിഭവ സമാഹരണം, പദ്ധതി വികസനം, ഭൂമി എറ്റെടുക്കല്‍, പ്രധാന റെയില്‍ പദ്ധതികളുടെ നിരീക്ഷണം എന്നിവയ്ക്കായി സംസ്ഥാനങ്ങളുമായി ചേര്‍ന്ന് സംയുക്ത സംരംഭങ്ങള്‍ തുടങ്ങും.
ജനറല്‍ ക്ളാസ് കോച്ചുകളില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജിംഗ് സൌകര്യം
റെയില്‍വേ ഭൂമി കെയേറ്റം തടയാന്‍ ഭൂരേഖകള്‍ ഡിജിറ്റൈസ് ചെയ്യും
100 ഡെമുകളെ സിഎന്‍ജി-ഡീസല്‍ ഇരട്ട ഇന്ധനക്ഷമമാക്കും
ഇന്‍ക്രെഡിബിള്‍ റെയില്‍ ഫോര്‍ ഇന്‍ക്രെഡിബിള്‍ ഇന്ത്യ പദ്ധതിക്കു തുടക്കമിടും

എസ്എംഎസ് അലര്‍ട്ട്, വേക്ക് അപ്പ് കോള്‍

ട്രെയിനുകളുടെ പുറപ്പെടല്‍, എത്തിച്ചേരല്‍ വിവരമറിയിക്കാന്‍ എസ്എംഎസ് അലര്‍ട്ട് സംവിധാനം
യാത്രക്കാര്‍ക്കു വേണ്ടി മൊബൈല്‍ അടിസ്ഥാനമാക്കി വേക്ക് അപ്പ് കോള്‍ സംവിധാനം
അഹമ്മദാബാദ്-മുംബൈ ഇടനാഴിയില്‍ ബുള്ളറ്റ് ട്രെയിന്‍ ഏര്‍പ്പെടുത്തും
4000 വനിതാ ആര്‍പിഎഫ് കോണ്‍സ്റബിള്‍മാരെ നിയമിക്കും
വാഗണുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സൌകര്യം
എല്ലാ പ്രധാന സ്റേഷനുകളിലും ഫുട്ഓവര്‍ ബ്രിഡ്ജുകള്‍, എസ്കലേറ്ററുകള്‍, ലിഫ്റ്റുകള്‍ എന്നിവ സ്ഥാപിക്കും.
റെയില്‍വേയുടെ ഓഫീസുകള്‍ അടുത്ത അഞ്ചുവര്‍ഷം കൊണ്ട് പേപ്പര്‍ രഹിത ഓഫീസുകളാക്കി മാറ്റും.
സംരംഭകത്വം പ്രോത്സാഹിപ്പിക്കാന്‍ ഇന്നവേഷന്‍ -ഇന്‍കുബേഷന്‍ സെന്ററുകള്‍
പ്രമുഖ മെട്രോ നഗരങ്ങളെ ബന്ധിപ്പിച്ച് അതിവേഗ ട്രെയിന്‍ സര്‍വീസ് ശൃംഖല സൃഷ്ടിക്കും.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സ്റേഷനുകളില്‍ ആധുനിക സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തും
പാല്‍, പച്ചക്കറികള്‍, പഴങ്ങള്‍, എന്നിവ കൊണ്ടുപോകാന്‍ പ്രത്യേക ടാങ്കര്‍ ട്രെയിനുകള്‍, റേക്കുകള്‍, ചരക്കു ടെര്‍മിനലുകള്‍ എന്നിവ സ്ഥാപിക്കും
വാഗണുകള്‍ ബുക്ക് ചെയ്യാന്‍ ഓണ്‍ലൈന്‍ സംവിധാനം രണ്ടു മാസത്തിനുള്ളില്‍ ഏര്‍പ്പെടുത്തും. സുതാര്യത ഉറപ്പു വരുത്തിക്കൊണ്ട്, പദ്ധതികള്‍ക്ക് ആവശ്യമുള്ള സാധന സാമഗ്രികള്‍ക്ക് ഇ- വാങ്ങല്‍ സംവിധാനം ഏര്‍പ്പെടുത്തും.
തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് പ്രത്യേക ട്രെയിനുകള്‍, രണ്ടു ടൂറിസ്റ് ട്രെയിനുകള്‍
സ്വാമിവിവേകാനന്ദന്റെ ജീവിതം പ്രമേയമാക്കി ഒരു പ്രത്യേക ട്രെയിന്‍.
ഐഐടി വാരണാസിയില്‍ മാളവ്യ ചെയര്‍

പാത ഇരട്ടിപ്പിക്കലിന് അനുവദിച്ച തുക

ന്യൂഡല്‍ഹി: സുരേഷ് പ്രഭു അവതരിപ്പിച്ച റെയില്‍വേ ബജറ്റില്‍ കേരളത്തിലെ പാത ഇരട്ടിപ്പിക്കലിന് അനുവദിച്ചിരിക്കുന്ന തുക.

മാവേലിക്കര- ചെങ്ങന്നൂര്‍, 1.6 കോടി
ചെങ്ങന്നൂര്‍- ചിങ്ങവനം, 58 കോടി
കുറുപ്പന്തറ- ചിങ്ങവനം, 105 കോടി
മുളന്തുരുത്തി- കുറുപ്പന്തറ, 19.90 കോടി
എറണാകുളം- കുമ്പളം, 30 കോടി
കുമ്പളം- തുറവൂര്‍, 80 കോടി
തുറവൂര്‍ - അമ്പലപ്പുഴ, 22.86 കോടി
അമ്പലപ്പുഴ- ഹരിപ്പാട്, 55 കോടി
ചേപ്പാട്- ഹരിപ്പാട്, അഞ്ച് കോടി
ചേപ്പാട്- കായംകുളം, ഒരു കോടി
തിരുവനന്തപുരം- കന്യാകുമാരി, 20.58 കോടി
കോഴിക്കോട്- മംഗലാപുരം,4.20 കോടി
കങ്കനടി- പനമ്പൂര്‍, 80 കോടി

റെയില്‍വേ ബജറ്റിലെ കേരളത്തിന്റെ വിഹിതം

മേല്‍പ്പാലം, അടിപ്പാത നിര്‍മാണം

ഷൊര്‍ണൂര്‍- എറണാകുളം (71) 10 ലക്ഷം
എലത്തൂര്‍- കൊയിലാണ്ടി (201) 80 ലക്ഷം
പൊള്ളാച്ചി പുതുനഗരം- പാലക്കാട് ടൌണ്‍ (49) 10,000 രൂപ
കൊല്ലം- മയ്യനാട് (541) 10 ലക്ഷം
എറണാകുളം- തിരുനെട്ടൂര്‍ (76-ടി) 10 ലക്ഷം
എറണാകുളം- കൊല്ലം (രണ്ട്) 1.5 കോടി
ഷൊര്‍ണൂര്‍- മംഗലാപുരം (174) 80 ലക്ഷം
ഷൊര്‍ണൂര്‍- എറണാകുളം (54) 10 ലക്ഷം
ഇരിങ്ങാലക്കുട- ചാലക്കുടി (45) 1.5 കോടി
ചാലക്കുടി- കുറുകുറ്റി (52) 1.5 കോടി
പയ്യന്നൂര്‍- തൃക്കരിപ്പൂര്‍ (261) 10 ലക്ഷം
തിരൂര്‍- താനൂര്‍ (172) 1.5 കോടി
വടകര- മാഹി (217) 1.5 കോടി
കറുകുറ്റി- അങ്കമാലി (59) ഒരു കോടി
പൂങ്കുന്നം- മുളങ്കുന്നത്തുകാവ് (14) 10 ലക്ഷം
കോഴിക്കോട്- വെസ്റ്റ് ഹില്‍ (അമലപുരി- 185) 10 ലക്ഷം
തിരുനാവായ (170) 80 ലക്ഷം
വടകര- മുകളി (216) 10 ലക്ഷം
ചെറുവത്തൂര്‍- നീലേശ്വരം (268) 10 ലക്ഷം
കാഞ്ഞങ്ങാട്- പള്ളിക്കര (274) 10 ലക്ഷം
കോട്ടയം- ചിങ്ങവനം (36) ഒരു കോടി
ചാലക്കുടി- കറുകുറ്റി (50) 10 ലക്ഷം
മുരുക്കുംപുഴ- തിരുവനന്തപുരം (575 എ) 10 ലക്ഷം
കൊച്ചുവേളി- തിരുവനന്തപുരം (578) 10 ലക്ഷം

ഏറ്റുമാനൂര്‍- കൊല്ലം (33) ഒരു കോടി
കുട്ടിക്കുളം- കാസര്‍ഗോഡ് (280) 10 ലക്ഷം
ഉപ്പള- മഞ്ചേശ്വരം (289) 10 ലക്ഷം

ഇടമണ്‍- പുനലൂര്‍ (518) 10 ലക്ഷം
തിരുവനന്തപുരം സെന്‍ട്രല്‍- നേമം (രണ്ട്) 10 ലക്ഷം
പരവൂര്‍- കൊല്ലം (554) 10 ലക്ഷം
കണ്ണപുരം- പഴവങ്ങാടി (257) 10 ലക്ഷം
തെള്ളിശേരി- ധര്‍മ്മടം (230) 10 ലക്ഷം
ഏറ്റുമാനൂര്‍- കോട്ടയം (30) 10 ലക്ഷം
അങ്ങാടിപ്പുറം (ഏഴ്) 1.5 കോടി
കുമ്പളം തുറവൂര്‍ (17) 10 ലക്ഷം
കൊല്ലം- മയ്യനാട് (547) 10 ലക്ഷം
ഷൊര്‍ണൂര്‍- അങ്ങാടിപ്പുറം (നാല്) 10 ലക്ഷം
പൂങ്കുന്നം- ഗുരുവായൂര്‍ (14) 10 ലക്ഷം
ഇടവ- വര്‍ക്കല (557) ഒരു ലക്ഷം
എറണാകുളം- തൃപ്പൂണിത്തുറ (മൂന്ന്) ഒരു കോടി
പാലക്കാട്- പൊള്ളാച്ചി (119-124) ഒരു കോടി
മുരിക്കുമ്പുഴ- കഴക്കൂട്ടം (573) ഒരു ലക്ഷം
കഴക്കൂട്ടം- കൊച്ചുവേളി (577 ബി) 10 ലക്ഷം
ചിറയിന്‍കീഴ്- മുരിക്കുമ്പുഴ (566, 567, 569) 10 ലക്ഷം വീതം
എറണാകുളം ടൌണ്‍- എറണാകുളം (220 ബി) ഒരു ലക്ഷം
വൈക്കം റോഡ്- കുറുപ്പന്തറ (22) 10 ലക്ഷം
കായംകുളം- ഓച്ചിറ (41) ഒരു ലക്ഷം
കുണ്ടറ- കൊല്ലം (528) ഒരു ലക്ഷം
തൃശൂര്‍- ഒല്ലൂര്‍ (24) 10 ലക്ഷം
ചാലക്കുടി- കറുകുറ്റി (56) 10 ലക്ഷം
കല്ലായി- കോഴിക്കോട് (180) 10 ലക്ഷം
എറണാകുളം - ആലപ്പുഴ- കായംകുളം (16, 108) 10 ലക്ഷം

ചെങ്ങന്നൂര്‍ - മാവേലിക്കര (22, 23) 10 ലക്ഷം
പുതുക്കാട്- ഇരിങ്ങാലക്കുട (30) 10 ലക്ഷം
എറണാകുളം ജംഗ്ഷന്‍- കോട്ടയം- കായംകുളം 12 ലവല്‍ ക്രോസുകള്‍ക്ക് ഒരു കോടി
തിരുവനന്തപുരം- നാഗര്‍കോവില്‍ ലവല്‍ ക്രോസിംഗ് (5,7,8, 9,18,19,21) ഒരു കോടി
ഷൊര്‍ണൂര്‍- മംഗലാപുരം (273) ഒരു ലക്ഷം
കൊല്ലം- തിരുവനന്തപുരം (543) അഞ്ച് ലക്ഷം
ഷൊര്‍ണൂര്‍- മംഗലാപുരം (291, 265, 267, 204) അഞ്ച് ലക്ഷം വീതം
ഷൊര്‍ണൂര്‍- എറണാകുളം (26) അഞ്ച് ലക്ഷം
കൊല്ലം- തിരുവനന്തപുരം (574) അഞ്ച് ലക്ഷം
എറണാകുളം- കൊച്ചി ഹാര്‍ബര്‍ (76) അഞ്ച് ലക്ഷം
കായംകുളം- കൊല്ലം (55) അഞ്ച് ലക്ഷം
എറണാകുളം- കോട്ടയം- കായംകുളം (11) അഞ്ച് ലക്ഷം
കായംകുളം- കൊല്ലം (50) അഞ്ച് ലക്ഷം

പാത നവീകരണം (മേഖല)

പോഡനൂര്‍- ഷൊര്‍ണൂര്‍- കോഴിക്കോട് 4.77 കോടി
കോഴിക്കോട്- മംഗലാപുരം 5.37 കോടി
കോഴിക്കോട്- തിരുവനന്തപുരം ഒരു കോടി
ഷൊര്‍ണൂര്‍- നിലമ്പൂര്‍ മൂന്ന് കോടി
പാലക്കാട് ഡിവിഷന് 1.09 കോടി
എറണാകുളം- ആലപ്പുഴ- കായംകുളം 2.88 കോടി
എറണാകുളം- തിരുവനന്തപുരം- നാഗര്‍കോവില്‍ 1.5 കോടി
എറണാകുളം- കോട്ടയം- കായംകുളം ഒരു കോടി
ഷൊര്‍ണൂര്‍- എറണാകുളം- തിരുവനന്തപുരം 4.89 കോടി
എറണാകുളം- തിരുവനന്തപുരം രണ്ട് കോടി

തിരുവനന്തപുരം ഡിവിഷന് 15 കോടി പാലം നിര്‍മ്മാണം

ഷൊര്‍ണൂര്‍- മംഗലാപുരം (925, 1149, 1159, 1177) 3.5 കോടി,
കോഴിക്കോട്- മംഗലാപുരം (11588, 1085, നാലെണ്ണം) 1.80 കോടി
പോഡന്നൂര്‍- ഷൊര്‍ണൂര്‍ (11 ബ്രിഡ്ജസ്) ഒരു കോടി
തിരുവനന്തപുരം- മാവേലിക്കര (150, 153) 50 ലക്ഷം,
ഷൊര്‍ണൂര്‍- എറണാകുളം (99) 50 ലക്ഷം

സിഗ്നലിംഗ്

ഷൊര്‍ണൂര്‍-എറണാകുളം- ആലപ്പുഴ- കായംകുളം- തിരുവനന്തപുരം 90 ലക്ഷം
തിരുവനന്തപുരം- കന്യാകുമാരി 20 ലക്ഷം
മങ്കര- മണ്ണന്നൂര്‍- ഒറ്റപ്പാലം- പറളി മൂന്ന് കോടി
അങ്കമാലി- കാലടി 1.20 കോടി
പാലക്കാട് ഡിവിഷന്‍ 1.5 കോടി
എറണാകുളം-തിരുവനന്തപുരം ഒരു ലക്ഷം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.