മിസോറാമില്‍ വെടിവയ്പില്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു
Wednesday, August 5, 2015 12:31 AM IST
ഐസോള്‍: തെക്കന്‍ മിസോറാമിലെ ഛക്മ ഓട്ടോണോമസ് ജില്ലാ കൌണ്‍സിലിലേക്ക് നടന്ന അനധികൃത നിയമനങ്ങള്‍ക്കെതിരേ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിനിടയിലുണ്ടായ പോലീസ് വെടിവയ്പില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ടു. അഘോഷ് ഛക്മ (20) ആണു കൊല്ലപ്പെട്ടത്. ഛക്മ യുവജന, വിദ്യാര്‍ഥി സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് അക്രമാസക്തമായതോടെയാണു വെടിയുതിര്‍ക്കാന്‍ നിര്‍ബന്ധിതരായതെന്നു പോലീസ് ഉദ്യാഗസ്ഥര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.