കാവേരി: പ്രധാനമന്ത്രി ഇടപെടണം
Tuesday, September 27, 2016 12:37 PM IST
ന്യൂഡൽഹി: കാവേരി പ്രശ്നത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്നു കർണാടകയിലെ കോൺഗ്രസ് എംപിമാർ. പ്രശ്നപരിഹാരത്തിന് പ്രധാനമന്ത്രി ഇരു സംസ്‌ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്നും എംപിമാർ ആവശ്യപ്പെട്ടു.

ലോക്സഭയിലെയും രാജ്യസഭയിലെയും 11 കോൺഗ്രസ് എംപിമാർ ഇന്നലെ പാർലമെന്റിനു മുന്നിലെ ഗാന്ധിപ്രതിമയ്ക്കു മുന്നിൽ കാവേരി വിഷയത്തിൽ പ്രതിഷേധം രേഖപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.