പാർട്ടികൾക്ക് ആദായ നികുതി ഇളവ്: ഹർജി സുപ്രീം കോടതി തള്ളി
പാർട്ടികൾക്ക് ആദായ നികുതി ഇളവ്: ഹർജി സുപ്രീം കോടതി തള്ളി
Wednesday, January 11, 2017 2:28 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ഷ്‌ട്രീയ പാ​ർ​ട്ടി​ക​ൾ​ക്ക് ആ​ദാ​യ നി​കു​തി ഇ​ള​വ് അ​നു​വ​ദി​ച്ച​ത് നി​യ​മ​വി​രു​ദ്ധ​മോ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മോ അ​ല്ലെ​ന്നു സു​പ്രീം കോ​ട​തി. പാ​ർ​ട്ടി​ക​ൾ​ക്ക് ആ​ദാ​യ നി​കു​തി ഇ​ള​വ് അ​നു​വ​ദി​ച്ച​ത് ചോ​ദ്യം ചെ​യ്തു​ള്ള പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി കോ​ട​തി ത​ള്ളി. ഭ​ര​ണ​നി​ർ​വ​ഹ​ണ​ത്തി​നാ​യി സ്വീ​ക​രി​ച്ച ന​ട​പ​ടി​യാ​ണ് പാ​ർ​ട്ടി​ക​ൾ​ക്ക് ഇ​ള​വ് അ​നു​വ​ദി​ച്ച​തെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ജെ.​എ​സ്. ഖെ​ഹാ​ർ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.

പാ​ർ​ട്ടി​ക​ൾ​ക്ക് ഇ​ള​വ് അ​നു​വ​ദി​ക്കു​ന്ന​തി​നു വ്യ​വ​സ്ഥ ചെ​യ്യു​ന്ന ആ​ദാ​യ നി​കു​തി വ​കു​പ്പി​ലെ 13 (എ) ​റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ഭി​ഭാ​ഷ​ക​നാ​യ എം.​എ​ൽ. ശ​ർ​മ​യാ​ണ് സു​പ്രീം കോ​ട​തി​യി​ൽ പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി ന​ൽ​കി​യ​ത്. നോ​ട്ട് റ​ദ്ദാ​ക്ക​ലി​നി​ടെ​യി​ൽ പോ​ലും സാ​ധാ​ര​ണ​ക്കാ​ര​ന് വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യ ന​ട​പ​ടി​ക​ളു​മാ​യി ആ​ദാ​യ നി​കു​തി വ​കു​പ്പ് മു​ന്നോ​ട്ടു പോ​കു​ന്ന​തി​നി​ടെ, ല​ഭി​ക്കു​ന്ന ഫ​ണ്ടു​ക​ളെ കു​റി​ച്ച് വ്യ​ക്ത​മാ​യ ഉ​ത്ത​രം ന​ൽ​കാ​ത്ത രാ​ഷ്‌ട്രീയ പാ​ർ​ട്ടി​ക​ൾ​ക്ക് നൂ​റ് ശ​ത​മാ​നം നി​കു​തി ഇ​ള​വ് അ​നു​വ​ദി​ച്ച​തി​ൽ അ​ഴി​മ​തി​യു​ണ്ടെ​ന്ന് ഹ​ർ​ജി​ക്കാ​ര​ൻ ആ​രോ​പി​ച്ചു.

പ​രാ​തി​ക​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന് ക​ത്ത് ന​ൽ​കി​യ​താ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും എം.​എ​ൽ. ശ​ർ​മ വാ​ദി​ച്ചു. എ​ന്നാ​ൽ, ആ​ദാ​യ നി​കു​തി നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ളി​ൽ ഇ​ട​പെ​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ കോ​ട​തി, ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ പ്ര​കാ​രം കോ​ട​തി​ക്ക് ഇ​ട​പെ​ടാ​നാ​വി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.