പിണറായിയും കേജരിവാളും കൂടിക്കാഴ്ച നടത്തി
പിണറായിയും കേജരിവാളും കൂടിക്കാഴ്ച നടത്തി
Wednesday, April 19, 2017 12:36 PM IST
ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ കേ​ര​ളാ ഹൗ​സി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. തി​ക​ച്ചും സൗ​ഹൃ​ദ സ​ന്ദ​ർ​ശ​ന​മാ​യി​രു​ന്നെ​ന്നും രാ​ഷ്‌ട്രീയ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്തെന്നും പി​ണ​റാ​യി വി​ജ​യ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ചു. രാ​ജ്യ​ത്തെ എ​ല്ലാ മേ​ഖ​ല​യി​ലും ഭീ​തി​ജ​ന​ക​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ് നി​ല​നി​ൽ​ക്കു​ന്ന​തെ​ന്ന് കേ​ജ​രി​വാ​ളും പ്ര​തി​ക​രി​ച്ചു.

ഭ​യ​ത്തി​ന്‍റെ രാ​ഷ്ട്രീ​യ​മാ​ണ് രാ​ജ്യ​ത്ത് നി​ല​നി​ൽ​ക്കു​ന്ന​ത്. കേ​ന്ദ്ര​ത്തി​നെ​തി​രേ ശ​ബ്ദി​ക്കു​ന്ന​വ​രെ നി​ശ​ബ്ദ​മാ​ക്കാ​നാ​ണ് ശ്ര​മം. ഇ​തു ദുഃ​ഖ​ക​ര​മാ​യ അ​വ​സ്ഥ​യാ​ണ്. കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ചയെ പു​തി​യ തു​ട​ക്ക​മെ​ന്നു വി​ശേ​ഷി​പ്പി​ക്കാ​മെ​ന്നും കേ​ജ​രി​വാ​ൾ വ്യ​ക്ത​മാ​ക്കി. ആ​ർ​എ​സ്എ​സ് രാ​ജ്യ​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യാ​ണെ​ന്നു പി​ണ​റാ​യി വി​ജ​യ​നും അ​ഭി​പ്രാ​യ​പ്പെ​ട്ടു.


ഡ​ൽ​ഹി സ​ർ​ക്കാ​രി​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ ക​വ​ർ​ന്നെ​ടു​ക്കാ​ൻ കേ​ന്ദ്രം ശ്ര​മി​ക്കു​ക​യാ​ണ്. ഡ​ൽ​ഹി​യെ ഒ​രു സം​സ്ഥാ​ന​മാ​യി കാ​ണാ​തെ സം​സ്ഥാ​ന​ത്തി​ന്‍റെ ഫെ​ഡ​റ​ൽ അ​ധി​കാ​ര​ങ്ങ​ളി​ലേ​ക്കും ക​ട​ന്നു​ക​യ​റു​ക​യാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള ബി​ജെ​പി​യെ നേ​രി​ടാ​ൻ കോ​ണ്‍ഗ്ര​സി​നെ ആ​ശ്ര​യി​ച്ച​തു കൊ​ണ്ട് കാ​ര്യ​മി​ല്ല. കോ​ണ്‍ഗ്ര​സി​ന്‍റെ ഡ​ൽ​ഹി മു​ൻ അ​ധ്യ​ക്ഷ​നും മ​റ്റും ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത് എ​ല്ലാ​വ​രും ക​ണ്ട​താ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മ​ത​നി​ര​പേ​ക്ഷ ക​ക്ഷി​ക​ൾ ഒ​ന്നി​ച്ചു നി​ൽ​ക്ക​ണ​മെ​ന്നും അ​തി​നു സി​പി​എം നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.