20 ദി​വ​സം മു​ന്പു വാ​ങ്ങി​യ സ്മാ​ർ​ട്ഫോ​ണ്‍ പോ​ക്ക​റ്റി​ൽ പൊ​ട്ടി​ത്തെ​റി​ച്ചു
20 ദി​വ​സം മു​ന്പു വാ​ങ്ങി​യ സ്മാ​ർ​ട്ഫോ​ണ്‍ പോ​ക്ക​റ്റി​ൽ പൊ​ട്ടി​ത്തെ​റി​ച്ചു
Sunday, August 13, 2017 11:51 AM IST
ഗോ​​ദാ​​വ​​രി: പാ​​ന്‍റ്സി​​ന്‍റെ പോ​​ക്ക​​റ്റി​​ൽ​​ മൊബൈൽ ഫോ​​ണ്‍ പൊ​​ട്ടി​​ത്തെ​​റി​​ച്ചു. പു​​തു​​താ​​യി വാ​​ങ്ങി​​യ റെ​​ഡ്മി നോ​​ട്ട് 4 സ്മാ​​ർ​​ട്ഫോ​​ണാ​​ണ് പോ​​ക്ക​​റ്റി​​ൽ പൊ​​ട്ടി​​ത്തെ​​റി​​ച്ച​​ത്. ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​ലെ ഈ​​സ്റ്റ് ഗോ​​ദാ​​വ​​രി​​യി​​ലാ​​ണു സം​​ഭ​​വം.

അ​​പ​​ക​​ട​​ത്തി​​നി​​ര​​യാ​​യ ഭാ​​വ​​ന സൂ​​ര്യ​​കി​​ര​​ണി​​നു തു​​ട​​യി​​ൽ പൊ​​ള്ള​​ലേ​​റ്റു. ബൈ​​ക്ക് ഓ​​ടി​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​യി​​രു​​ന്നു പൊ​​ട്ടി​​ത്തെ​​റി. പൊ​​ട്ടി​​ത്തെ​​റി​​ച്ച​​യു​​ട​​ൻ ഫോ​​ണ്‍ പു​​റ​​ത്തെ​​ടു​​ക്കാ​​ൻ ഭാ​​വ​​ന​​യ്ക്കു ക​​ഴി​​ഞ്ഞി​​ല്ല. തു​​ട​​ർ​​ന്ന് നാ​​ട്ടു​​കാ​​രാ​​ണ് ഇദ്ദേഹത്തിന്‍റെ ര​​ക്ഷ​​യ്ക്കെ​​ത്തി​​യ​​ത്. 20 ദി​​വ​​സം മു​​ന്പാ​​ണ് ഭാ​​വ​​ന ഫോ​​ണ്‍ വാ​​ങ്ങി​​യ​​ത്. ഫോ​​ണ്‍ പൊ​​ട്ടി​​ത്തെ​​റി​​ച്ച​​തി​​ൽ ന​​ഷ്ട​​പ​​രി​​ഹാ​​രം ആ​​വ​​ശ്യ​​പ്പെ​​ട്ട് ഇദ്ദേഹം ഉ​​പ​​ഭോ​​ക്തൃ കോ​​ട​​തി​​യെ സ​​മീ​​പി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.