ഹാദിയ: എൻഐഎ അന്വേഷണം റദ്ദാക്കണമെന്ന് ഹർജി
Saturday, September 16, 2017 11:50 AM IST
ന്യൂ​ഡ​ൽ​ഹി: ഹാ​ദി​യ എ​ന്ന അ​ഖി മ​തം മാ​റി​യ കേ​സി​ൽ എ​ൻ​ഐ​എ അ​ന്വേ​ഷ​ണം റ​ദ്ദാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് യു​വ​തി​യെ വി​വാ​ഹം ചെ​യ്ത ഷ​ഫീ​ൻ ജ​ഹാ​ൻ സു​പ്രീംകോ​ട​തി​യി​ൽ. ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി ഈ ​കേ​സി​ൽ ശ​രി​യാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​ല്ലെ​ന്നും എ​ൻ​ഐ​എ അ​ന്വേ​ഷ​ണ​ത്തി​നു​ള്ള ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​ണ് ഷ​ഫീ​ൻ ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഷ​ഫീ​ൻ ജ​ഹാ​ന്‍റെ ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി സെ​പ്റ്റം​ബ​ർ 22നു ​വാ​ദം കേ​ൾ​ക്കും.

ഇ​തി​നു പു​റ​മേ, ഹാ​ദി​യ​യെ സു​പ്രീംകോ​ട​തി​യി​ൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കു നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്നും ഷ​ഫീ​ന്‍റെ ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

കേ​സി​ൽ കേ​ര​ള പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്നും അ​തി​നാ​ൽ എ​ൻ​ഐ​എ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നു​മാ​ണ് ഹ​ർ​ജി​യി​ൽ പ​റ​യു​ന്ന​ത്. കേ​ര​ള പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണം തു​ട​രാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.

കേ​സി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി എ​ൻ​ഐ​എ മു​ൻ​പ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.