സിബിഐ ചോദ്യംചെയ്യലിനു ലാലു ഹാജരായി
സിബിഐ ചോദ്യംചെയ്യലിനു ലാലു ഹാജരായി
Thursday, October 5, 2017 12:23 PM IST
ന്യൂ​ഡ​ൽ​ഹി: ഐ​ആ​ർ​സി​ടി​സി ഹോ​ട്ട​ൽ കും​ഭ​കോ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ റെ​യി​ൽ​വേ മ​ന്ത്രി​യും ആ​ർ​ജെ​ഡി ത​ല​വ​നു​മാ​യ ലാ​ലു​പ്ര​സാ​ദ് യാ​ദ​വ് ചോ​ദ്യം​ചെ​യ്യ​ലി​ന് സി​ബി​ഐ ആ​സ്ഥാ​ന​ത്തെത്തി. 100 ചോ​ദ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ചോ​ദ്യാ​വ​ലി​യാ​ണ് ലാ​ലു​വി​നാ​യി സി​ബി​ഐ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ലാ​ലു​വി​ന്‍റെ മ​ക​ൻ തേ​ജ്വ​സി യാ​ദ​വി​നോ​ടും ഇ​ന്നു ചോദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ സി​ബി​ഐ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടുണ്ട്.


നേ​ര​ത്തെ ര​ണ്ടു​ത​വ​ണ ചോ​ദ്യം​ചെ​യ്യ​ലി​നു സി​ബി​ഐ വി​ളി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും ലാ​ലു നേ​രി​ട്ടു ഹാ​ജ​രാ​യി​രു​ന്നി​ല്ല. അ​ഭി​ഭാ​ഷ​ക​നെ അ​യ​ച്ച് ര​ണ്ടാ​ഴ്ച കൂ​ടി സാ​വ​കാ​ശം വേ​ണ​മെ​ന്ന് ആവ ശ്യപ്പെടുക​യാ​യി​രു​ന്നു. തേ​ജ​സ്വി യാ​ദ​വും ര​ണ്ടു ത​വ​ണ ഹാ​ജ​രാ​യി​ല്ല.
തു​ട​ർ​ന്ന് ഇ​രു​വ​രും നേ​രി​ട്ടു ഹാ​ജ​രാ​ക​ണ​മെ​ന്ന അ​റി​യി​ച്ച് സി​ബി​ഐ വീ​ണ്ടും നോ​ട്ടീ​സ് അ​യ​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.