വിശ്വസിക്കാനാവുന്ന അടയാളം
വിശ്വസിക്കാനാവുന്ന അടയാളം
കോപിച്ച സൃഷ്ടാവ് പ്രീതിപ്പെടാൻ മർത്യൻപരിഹാര കർമങ്ങൾ ചെയ്തു.
ഇതൊരു വസ്തുതയാണ്. ദൈവവിശ്വാസികൾക്കു പൊതുവേ ലഭിച്ചിരിക്കുന്ന പൂർവികമായ ഒരു ധാരണയാണ്, ദൈവം തങ്ങളോടു പൊറുത്ത് പാപം മോചിച്ചുതരാൻ പരിഹാരകർമങ്ങൾ ചെയ്യണം എന്നത്. അതുമായി ബന്ധപ്പെട്ട ബലിയർപ്പണങ്ങൾ ഒരുവശത്തു നടക്കുമ്പോൾ മറുവശത്ത് ആചാരവിധിപ്രകാരമുള്ള ശുചീകരണ കർമങ്ങൾ നടക്കുന്നു. നഗ്നപാദരായി മലകയറി ഇറങ്ങുന്നവരും സ്നാനഘട്ടങ്ങളിൽ പോയി കുളിച്ചുകയറുന്നവരുമെല്ലാം അതിൽപ്പെടുന്നു.

പാപപ്പൊറുതിക്കുവേണ്ടി ഈവക കാര്യങ്ങൾ ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുകയാണ് വിവിധ മതങ്ങളിലെ ആചാര്യന്മാർ. പാപമോചനം ലഭിക്കാനുള്ള മനുഷ്യന്റെ അദമ്യമായ ദാഹത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. ദൈവത്തിൽ വിശ്വസിക്കുന്നവർക്കു ദൈവത്തിന്റെ ആനുകൂല്യം കിട്ടണമെന്ന ആഗ്രഹം ന്യായവും യുക്‌തവുമാണ്.


എന്നാൽ, എന്തൊക്കെ ബലികൾ അർപ്പിച്ചാലും എവിടെയൊക്കെ പോയി വഴിപാട് കഴിച്ചാലും ദൈവം എന്റെ പാപം പൊറുത്തു എന്നു ഭക്‌തനു ബോധ്യമാകുന്ന, വിശ്വാസം വരുന്ന, ഒരു അടയാളം കാണാനാവുന്നുണ്ടോ? ഇല്ല എന്നു തീർത്തുപറയാം.

എന്നാൽ, ദൈവത്തിന്റെ അവതാരമെന്ന് അടയാളങ്ങളിലൂടെ ഉറപ്പുതന്ന നസ്രായനായ യേശുക്രിസ്തുവിന്റെ കുരിശിലേക്കു നോക്കുന്ന മനുഷ്യന് ഉറച്ചുവിശ്വസിക്കാനാവുന്ന അടയാളമുണ്ട്–കുരിശിന്റെ സന്ദേശവും പാപിയെ നീതീകരിക്കുന്ന ദൈവത്തിന്റെ നിലപാടും അവിടെ അസന്ദിഗ്ധമായി പ്രകാശിപ്പിക്ക പ്പെട്ടിരിക്കുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.