യേശുക്രിസ്തു ഇന്നും പീഡയേൽക്കുന്നു
യേശുക്രിസ്തു ഇന്നും പീഡയേൽക്കുന്നു
യേശുക്രിസ്തു ഇന്നലെ യും ഇന്നും എന്നും ഒരുവൻ തന്നെയാണ്. അവൻ മാറ്റമില്ലാത്തവ നും ആൽഫയും ഒമേഗയുമാണ്. അതുകൊണ്ടു രണ്ടായിരം വർഷം മുമ്പ് യേശുവിനെ ഉപേക്ഷിക്കുന്നതും ഇന്ന് ഒരാൾ അവനെ ഉപേക്ഷിക്കുന്നതും ഒരുപോലെയുള്ള പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുന്നു.

ഉപേക്ഷിക്കുന്നവനു യേശുവിനെ നഷ്‌ടപ്പെടുന്നു. അങ്ങനെ അവൻ നിത്യനാശത്തിനു സ്വയം അർഹനാകുന്നു എന്നത് ഒന്നാമത്തെ പ്രത്യാഘാതം. ബറാബാസിനെ വിട്ടുതരിക, യേശുവിനെ ക്രൂശിക്കുക എന്നു പറഞ്ഞവരുടെ ഗണത്തിൽത്തന്നെയാണ് ഇന്ന് ഉപേക്ഷിക്കുന്നവരും. ബറാബാസ് സ്വന്തം രാജ്യം സ്‌ഥാപിക്കുന്നവരുടെ പ്രതിനിധിയാണ്. ഈശോയോ ദൈവരാജ്യത്തിന്റെ കർത്താവും. 30 വെള്ളിക്കാശിന് ഈശോയെ ഒറ്റിക്കൊടുത്ത യൂദാസ് സ്കറിയോത്തയും യേശുവിനെ വിറ്റ് നാശം ഏറ്റുവാങ്ങിയവനാണ്. യേശുവിന്റെ അഭിപ്രായം എനിക്കു സ്വീകാര്യമല്ല എന്ന നിലപാടെടുക്കുന്ന ഓരോ വ്യക്‌തിയും യേശുവിനെ ഉപേക്ഷിച്ചു നാശം ഏറ്റുവാങ്ങുന്നവനാണ്. അസ്വീകാര്യമായ പലതും ഈശോ പറയുന്നുണ്ടെന്നും സ്വീകാര്യമായതു മാത്രമേ താൻ സ്വീകരിക്കുകയുള്ളൂ എന്നും നിലപാടുള്ളവരെ ക്രിസ്ത്യാനികളുടെ കൂടെ എനിക്കറിയാം. യേശുക്രിസ്തു ദൈവമായിരിക്കെ അവൻ പറഞ്ഞതെല്ലാം സ്വീകരിച്ചേ പറ്റൂ. ഒന്നു ലംഘിക്കുന്നവൻ എല്ലാം ലംഘിക്കുന്നവനു തുല്യം.


രണ്ടാമത്തെ പ്രത്യാഘാതം യേശുവിനെ ഒരാൾ ഉപേക്ഷിക്കുമ്പോൾ യേശു പീഡനത്തിന് ഇന്നും ഏൽപ്പിക്കപ്പെടുന്നു എന്നതാണ്. പീലാത്തോസിന്റെ മുന്നിൽ തടിച്ചുകൂടിയവർ, തങ്ങൾക്കു യേശുവിനെ വേണമെന്നു പറഞ്ഞിരുന്നെങ്കിൽ യേശു ക്രൂശിക്കപ്പെടുമായിരുന്നില്ല. യേശുവിനെ വേണ്ട എന്ന നിലപാടുകൾ ഇന്നും യേശുവിനെ ക്രൂശിക്കുന്നു. യേശു സ്നേഹിക്കുന്നവർക്കെതിരേ നിലകൊള്ളുന്നവരും യേശുവിനെ ക്രൂശിക്കുന്നു. യേശു സാവൂളിനോടു ചോദിച്ചു: സാവൂൾ, സാവൂൾ, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു.

തന്റെ മൗതികശരീരമായ സഭയിലൂടെ യേശു ഇന്നും പീഡിപ്പിക്കപ്പെടുന്നു. യേശു സ്വന്തമാക്കിയ ഒരാൾ പാപം ചെയ്യുമ്പോൾ യേശുവിനെ പീഡിപ്പിക്കുന്നു. നാം നുണയുന്ന ഓരോ പാപസുഖവും യേശുവിന്റെമേലുള്ള ചാട്ടവാറടികളാണ്. മാരകപാപം ക്രൂശിക്കലും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.