എന്റെ ദൈവം എന്റെ വേദന അറിയുന്നവൻ
എന്റെ ദൈവം എന്റെ വേദന അറിയുന്നവൻ
ദാരിദ്ര്യം അറിഞ്ഞവർക്കേ വിശക്കുന്നവന്റെ വേദന അറിയൂ! അകാരണമായി പീഡസഹിക്കേണ്ടിവന്നയാൾക്കേ നിരപരാധിയുടെ ദുഃഖം മനസിലാവൂ! അതുപോലെ അതിനൊരു മറുവശവും ഉണ്ട്.

എന്റെ ദൈവം വിണ്ണിലിരുന്ന് ഉറങ്ങുന്ന ദൈവമല്ല. ഭൂമിയിലെ മനുഷ്യനെ സങ്കടക്കടലിൽ തള്ളിയിട്ടിട്ട്, വെള്ളിച്ചൂരലു ചുഴറ്റി വെള്ളത്താടിയും തടവി നക്ഷത്രപ്പളുങ്കുകൾ പാകിയ വഴിയേ കാറ്റുകൊണ്ട് നടക്കുന്നവനുമല്ല. പിന്നെയോ എന്റെ വേദന അറിയുന്നവനാണ്. എന്നോടൊപ്പം സഹിക്കുന്നവനാണ്.

ഒരിക്കൽ ദുഃഖഭാരം താങ്ങാനാവാതെ കണ്ണീരോടെ ഒരു ഹൈന്ദവ സഹോദരൻ ആശ്വാസത്തിനുവേണ്ടി കൗൺസലിംഗ് സെന്ററിൽ വന്നു ആ മുറിയുടെ മുമ്പിൽ കാത്തുകെട്ടിനിന്നപ്പോൾ കൗൺസിലർ പറഞ്ഞു: നിങ്ങൾ ചാപ്പലിൽ ഇരുന്ന് പ്രാർഥിക്കുക എന്ന്. നമ്മുടെ കക്ഷി ചാപ്പലിൽ പ്രാർഥിക്കാൻ കയറിയപ്പോൾ കാണുന്നത് ക്രൂശിതനായ കർത്താവിന്റെ രൂപമാണ്.

അദ്ദേഹം പിന്നീട് പറഞ്ഞു: എന്റെ ദുഃഖഭാരങ്ങളുമായി ദൈവത്തെ സമീപിച്ചപ്പോൾ കണ്ടത് ദൈവം അതിലും വലിയ പ്രശ്നത്തിൽപ്പെട്ടു കഴിയുന്നതാണ്. എന്നാലും ഒരു ചിന്ത എന്നെ സ്വാധീനിച്ചു. അതുമറ്റൊന്നുമല്ല. ദൈവത്തിനു തീർച്ചയായും എന്റെ വിഷമം മനസിലാകും. എന്റെ വേദനയറിയുന്ന, എന്നെ മനസിലാക്കുന്ന എന്റെ ദൈവത്തോട് എല്ലാം തുറന്നു പറയാനുള്ള ഒരു വിശ്വാസം എനിക്കു ലഭിച്ചു.

നമ്മുടെ ബലഹീനതകളിൽ നമ്മോടൊത്തു സഹതപിക്കാൻ കഴിയാത്ത ഒരു പ്രധാന പുരോഹിതനല്ല നമുക്കുള്ളത്. പിന്നെയോ, ഒരിക്കലും പാപം ചെയ്തിട്ടില്ലെങ്കിലും എല്ലാക്കാര്യങ്ങളിലും നമ്മെപ്പോലെതന്നെ പരീക്ഷിക്കപ്പെട്ടവനാണ് അവൻ. ‘‘അതിനാൽ വേണ്ട സമയത്ത് കരുണയും കൃപാവരവും ലഭിക്കുന്നതിനായി നമുക്ക് പ്രത്യാശയോടെ അവനെ സമീപിക്കാം.’’ ഹെബ്രായർ 4:14–16.


കൗൺസിലിങ്ങിനു വന്ന് കർത്താവിന്റെ പീഡാസഹനം ധ്യാനിച്ച നമ്മുടെ കഥാപാത്രം യേശുക്രിസ്തുവുമായി ഗാഢബന്ധത്തിലായി. മാമ്മോദീസ സ്വീകരിച്ച് അവിടുത്തെ സഭയിൽ അംഗമായി. യേശുവിന്റെ സുവിശേഷം ജ്വലിക്കുന്ന അധരങ്ങളിൽനിന്ന് അദ്ദഹം പ്രഘോഷിക്കുന്നത് യൂ ട്യൂബിൽ യാദൃച്ഛികമായി ഞാൻ കാണാനിടയായി.

യേശുവിന്റെ പീഡാസഹനത്തെക്കുറിച്ചുള്ള ധ്യാനം ഗാഢമായ ഒരു വ്യക്‌തിബന്ധത്തിലേക്ക് വിശ്വാസിയെ നയിക്കുന്നതാണ്.

സൗജന്യ പദ്ധതി നടപ്പിലാക്കില്ലെന്ന്കൊച്ചി: ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായി അരി നൽകാനുള്ള ധൃതി പിടിച്ചുള്ള തീരുമാനം വോട്ടു ബാങ്ക് ലക്ഷ്യമാക്കിയാണെന്ന് ഓൾ ഇന്ത്യ റേഷൻ ഡീലേഴസ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. തങ്ങൾ മുൻകൂർ പണം നൽകി അരി വാങ്ങി സൗജന്യ അരി പദ്ധതി നടപ്പാക്കില്ലെന്നും അസോസിയേഷൻ നേതാക്കൾ വ്യക്‌തമാക്കി.

കാതോലിക്കാദിനം ഇന്ന്കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭ ഇന്നു കാതോലിക്കാദിനം ആചരിക്കും. വാഴൂർ സെന്റ് പീറ്റേഴ്സ് പള്ളിയിൽ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാതോലിക്കാ ദിനാചരണത്തിന്റെ സഭാതല ഉദ്ഘാടനം നിർവഹിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുളള പളളികളിൽ കാതോലിക്കേറ്റ് പതാക ഉയർത്തൽ, സഭാദിനപ്രതിജ്‌ഞ, സഭയ്ക്കുവേണ്ടിയുളള പ്രത്യേക പ്രാർഥന, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നിർധനരുടെ ഉന്നമനത്തിനും വൈദീകരുടെയും ശുശ്രൂഷകരുടെയും ക്ഷേമത്തിനുമായുളള കാതോലിക്കാ ദിന പിരിവ് ശേഖരണം എന്നിവ നടക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.