വിജയവെള്ളിയാഴ്ച
വിജയവെള്ളിയാഴ്ച
യേശു ഉച്ചത്തിൽ നിലവിളിച്ചുകൊണ്ടു ജീവൻ വെടിഞ്ഞു. (മർക്കോസ് 15:37, മത്താ യി 27:50) ഈ നിലവിളി നിലയ്ക്കാത്ത പോരാട്ടവീര്യത്തിന്റെ ജയം കുറിച്ച അലർച്ചയാണ്. അല്ലാതെ കീഴടങ്ങലിന്റെ ദയനീയ നിലവിളിയോ പരാജിതന്റെ കരച്ചിലോ അല്ല.

എല്ലാം പൂർത്തിയായിരിക്കുന്നു എന്നു പറഞ്ഞ് അവൻ തല ചായ്ച്ച് ആത്മാവിനെ സമർപ്പിച്ചു എന്നു യോഹന്നാൻ 19:30

എല്ലാം പൂർത്തിയായപ്പോൾ പരിപൂർണ വിജയമാണ് അവൻ നേടിയത്, തീർച്ച. അസത്യത്തിനെതിരേ സത്യത്തിന്റെ വിജയം. തിന്മയ്ക്കെതിരേ നന്മയുടെ വിജയം. ഇരുളിനെതിരേ വെളിച്ചത്തിന്റെ വിജയം. വെറുപ്പിനെതിരേ സ്നേഹത്തിന്റെ വിജയം. ക്രൂരതയ്ക്കെതിരേ കാരുണ്യത്തിന്റെ വിജയം. സ്ത്രീയുടെ സന്തതി സാത്താന്റെ തല തകർത്ത് ദൈവരാജ്യം വീണ്ടെടുത്ത സമ്പൂർണ വിജയം.

മരിച്ചിട്ടും അവർ അവന്റെ പാർശ്വം കുന്തം കൊണ്ടു കുത്തിപ്പിളർന്നു (യോഹ 19; 34) ആ മുറിപ്പാടിലൂടെയും അനുഗ്രഹമേ പുറത്തുവന്നുള്ളൂ. കാരണം, അവനിൽ നന്മയും കൃപയും അനുഗ്രഹവും സൗഖ്യവുമൊക്കെയേ ഉള്ളൂ.

എന്തുകൊണ്ട് ഈ വിജയവെള്ളിയാഴ്ച ദുഃഖവെള്ളിയായി. യേശുവിന്റെ ക്രൂശിതരൂപത്തിലേക്കു നോക്കുമ്പോൾ നമുക്കു ദുഃഖമല്ല തോന്നേണ്ടത്. പിന്നെ വേദനയും അനുതാപവുമാണ്. സഹതാപമല്ല വേണ്ടത്. ഇനി പാപം ചെയ്യാതിരിക്കാനുള്ള നിശ്ചയദാർഢ്യവും പ്രതിജ്‌ഞയുമാണു വേണ്ടത്.


<യ>യേശുവിന്റെ കുരിശുമരണം നമുക്ക് എന്തു നൽകി?

1. ദൈവം പാപിയെ കൈക്കൊള്ളുമെന്ന വിശ്വാസം നൽകി.

2. പാപമൊഴികെയുള്ള എല്ലാ കാര്യത്തിലും എന്നോടൊപ്പമുള്ള സത്യദൈവത്തെ നൽകി.

3. ഉത്ഥാനത്തിന്റെ മഹത്വം നൽകി.

4. വിശുദ്ധ കുർബാനയെന്ന അവർണനീയ ദാനം നൽകി.

5. വസിക്കാൻ മൗതികശരീരമായ സഭയെ നൽകി.

6. പരിശുദ്ധാത്മാവിനെ നൽകി.

7. ഐഹിക ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചു ജ്‌ഞാനം നൽകി

8. പാപബോധവും അനുതപിക്കാനുള്ള കൃപയും നൽകി.

9. പാപത്തിനെതിരേ പോരാടാനുള്ള വീര്യം നൽകി.

10. മറ്റുള്ളവരോടു ക്ഷമിക്കാനും പൊറുക്കാനുമുള്ള ഉൾക്കാഴ്ച നൽകി.

11. സഹനത്തെ സ്വീകരിക്കാനുള്ള മനസു നൽകി.

12. ത്രിത്വൈക ദൈവവുമായി ബന്ധം നൽകി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.