മാർപാപ്പയുടെ സന്ദർശനം; സ്വിറ്റ്സർലൻഡിലെ സഭയ്ക്ക് സാന്പത്തിക ബാധ്യത
Saturday, June 16, 2018 9:27 PM IST
ജനീവ: ഫ്രാൻസിസ് മാർപാപ്പയുടെ സ്വിറ്റ്സർലൻഡ് സന്ദർശനത്തിന് രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ, സാന്പത്തിക ബാധ്യതയിൽ നട്ടം തിരിയുകയാണ് രാജ്യത്തെ കത്തോലിക്കാ സഭ.

ജൂണ്‍ 21 നാണ് മാർപാപ്പയുടെ സ്വിറ്റ്സർലൻഡ് സന്ദർശനം. ജനീവയിലേക്കു നടത്തുന്ന സന്ദർശനത്തിന് 20 ലക്ഷം ഫ്രാങ്കാണ് ഇതുവരെ പ്രതീക്ഷിക്കുന്ന ബജറ്റ്. ലോസേൻ, ജനീവ, ഫ്രീബർഗ് എന്നിവിടങ്ങളിലെ സഭയുടെ ആകെ വാർഷിക ബജറ്റിനു തുല്യമാണ് ഈ തുക. സുരക്ഷാ ചെലവുകൾക്കു മാത്രം പത്തു ലക്ഷം ഫ്രാങ്ക് വരും.

തയാറാക്കിയ ബജറ്റ് നിയന്ത്രണത്തിൽ നിൽക്കുന്നില്ലെന്നും പ്രതീക്ഷിച്ചതിനെക്കാൾ തുക ഇതിനകം ചെലവായികഴിഞ്ഞെന്നും സഭാ വൃത്തങ്ങൾ പറയുന്നു. 15 പാരിഷുകൾ 1500 ഫ്രാങ്ക് വീതം സംഭാവന നൽകിയിരുന്നുവെങ്കിലും ഇതു മതിയാകാത്ത അവസ്ഥയാണുള്ളത്. ഇനിയും 15 ലക്ഷം ഫ്രാങ്ക് കൂടി വേണമെന്നാണ് കണക്കാക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ