ഫൊക്കാന ഭാരവാഹികള്‍ക്കു പമ്പ മലയാളി അസോസിയേഷന്‍ സ്വീകരണം നല്‍കി
Monday, March 16, 2015 8:24 AM IST
ഫിലാഡല്‍ഫിയ: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ബോര്‍ഡ് ഓഫ് ട്രസ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പളളിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് എട്ടിനു ഫിലാഡല്‍ഫിയായില്‍ എത്തിയ പ്രതിനിധി സംഘത്തിനു പമ്പ മലയാളി അസോസിയേഷന്‍ ഓഫീസില്‍ സ്വീകരണം നല്‍കി.

പമ്പ പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍ സ്വാഗതം ആശംസിച്ചു. ഫൊക്കാനയുടെ കേരള കണ്‍വന്‍ഷന്റെ അവലോകനവും ഭാവിപരിപാടികളെയും കുറിച്ച് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പ് വിശദീകരിച്ചു.

ഫൊക്കാനയില്‍ അംഗ സംഘടനകളുടെ പ്രാധാന്യം 2016 ലെ കണ്‍വന്‍ഷന്‍ എന്നീകാര്യങ്ങളെക്കുറിച്ച് പോള്‍ കറുകപ്പളളില്‍ സംസാരിച്ചു. ജോണ്‍ പി. ജോണ്‍, വിനോദ് കെആര്‍കെ, ജോയി ഇട്ടന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ഫൊക്കാനയുടെ 2016 ലെ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുവാന്‍ അംഗ സംഘടനകള്‍ അണിചേരണമെന്ന് പമ്പ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ തമ്പി ചാക്കോ ആഹ്വാനം ചെയ്തു.

ഷാജി വര്‍ഗീസ് (മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി), ആനി ലിബി (കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സി), സജി പോത്തന്‍ (ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്‍) എന്നിവരും സ്വീകരണ യോഗത്തില്‍ പങ്കെടുത്തു. ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റി സെക്രട്ടറി ബോബി ജേക്കബ്, പമ്പ ട്രഷറര്‍ ഫിലിപ്പോസ് ചെറിയാന്‍ എന്നിവരും ആശംസകള്‍ നേര്‍ന്നു. പമ്പ ജനറല്‍ സെക്രട്ടറി അലക്സ് തോമസ് നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: ജോര്‍ജ് ഓലിക്കല്‍