എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്ക നായര്‍ സംഗമം 2016: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
Wednesday, January 27, 2016 7:29 AM IST
ന്യൂയോര്‍ക്ക്: 2016 ഓഗസ്റ് 12, 13, 14 തീയതികളില്‍ ഹൂസ്റണിലെ ക്രൌണ്‍ പ്ളാസ ഹോട്ടലില്‍ (8686 ഗശൃയ്യ ഉൃശ്ല, ഒീൌീി, ഠലഃമ, ഠത 77054) നടക്കുന്ന എന്‍എസ്എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ കണ്‍വന്‍ഷന്റെ ഒരുക്കങ്ങളുടെ അവലോകന യോഗം പ്രസിഡന്റ് ജി.കെ. പിള്ളയുടെ അധ്യക്ഷതയില്‍ കൂടി.

വിപുലമായ കാര്യപരിപാടികളോടുകൂടി കണ്‍വന്‍ഷന്‍ നടത്താന്‍ യോഗത്തില്‍ ധാരണയായി. കണ്‍വന്‍ഷന്റെ വിജയത്തിനായി അമേരിക്കയിലുള്ള എല്ലാ നായര്‍ കുടുംബാംഗങ്ങളെയും ഹൂസ്റണിലേക്കു സ്വാഗതം ചെയ്യുന്നുവെന്നു പ്രസിഡന്റ് ജി.കെ. പിള്ള അറിയിച്ചു. സാധാരണ രീതിയില്‍ നിന്നും തികച്ചും വ്യത്യസ്തമായിട്ടായിരിക്കും 'നായര്‍ സംഗമം 2016' എന്നു പേരിട്ടിരിക്കുന്ന ഈ കണ്‍വന്‍ഷനെന്നും, നോര്‍ത്ത് അമേരിക്കയിലെ എല്ലാ നായര്‍ കുടുംബാംഗങ്ങള്‍ക്കും പരസ്പരം പരിചയപ്പെടാനും സൌഹൃദം പങ്കു വയ്ക്കാനുമുളള ഒരു അസുലഭ സന്ദര്‍ഭമായിരിക്കും ഇതെന്നും ജനറല്‍ സെക്രട്ടറി സുനില്‍ നായര്‍ അഭിപ്രായപ്പെട്ടു. കലാപരമായും സാംസ്കാരികപരമായും വേറിട്ട ഒരനുഭവമായിരിക്കും 'നായര്‍ സംഗമം 2016' എന്നു ട്രഷറര്‍ പൊന്നു പിള്ള പറഞ്ഞു.

യുവജനങ്ങള്‍ക്ക് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള ഈ സംഗമത്തില്‍ പുതിയ തലമുറയ്ക്ക് ആശയവിനിമയം നടത്താനുമുള്ള വേദിയായിരിക്കും ഈ കണ്‍വന്‍ഷന്‍ എന്നു ജോയിന്റ് ട്രഷറര്‍ ബാലു മേനോന്‍ പറഞ്ഞു. നായര്‍സംഗമം 2016ല്‍ കലാ സാംസ്കാരിക വിദ്യാഭ്യാസ വ്യവസായ തുടങ്ങിയ മേഘലകള്‍ക്ക് മുന്‍തൂക്കവും ഈ മേഘലകളില്‍ കഴിവു തെളിയിച്ച ആളുകളുമായി അടുത്തിടപഴകാന്‍ പറ്റുന്ന ഒരു സുവര്‍ണ്ണാവസരം ആണെന്ന് എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക നാഷണല്‍ കമ്മിറ്റി മെമ്പറും ഷിക്കാഗോ എന്‍എസ്എസ് പ്രസിഡന്റും ആയ എം.എന്‍.സി. നായര്‍ പറഞ്ഞു. നാഷണല്‍ കമ്മിറ്റി മെമ്പര്‍ വാസുദേവന്‍ പിള്ള, നായര്‍ സംഗമം 2016ന്റെ വിജയത്തിനു പല മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയതിനോടൊപ്പം കൂടുതല്‍ കരയോഗങ്ങള്‍ രൂപവത്കരിക്കുന്നതിനു വേണ്ട ശ്രമം തുടരണം എന്നും അഭിപ്രായപ്പെട്ടു.

നായര്‍ സംഗമം 2016 എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ കണ്‍വന്‍ഷന്റെ വേദിക്കു ശ്രീ വിദ്യാധിരാജ നഗര്‍ എന്നുമാണു പേരിട്ടിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : പ്രസിഡന്റ് ജി. കെ. പിള്ള 8322770234, ജനറല്‍ സെക്രട്ടറി സുനില്‍ നായര്‍ 516710 8760, ട്രഷറര്‍ പൊന്നു പിള്ള 281261 4950 .

റിപ്പോര്‍ട്ട്: ജയപ്രകാശ് നായര്‍