സിലിക്കൺവാലി ഇന്ത്യൻ ലയൺസ് ക്ലബ്ബ് രണ്ടാം വർഷത്തിലേക്ക്
Monday, July 18, 2016 6:16 AM IST
കലിഫോർണിയ: സിലിക്കൺ വാലി ഇന്ത്യ ലയൺസ് ക്ലബ്ബ് സേവന പാതയിൽ ഒരൂ വർഷം പൂർത്തിയാക്കുമ്പോൾ, സമൂഹത്തിൽ ഏറെ സൗജന്യ സേവനങ്ങൾ നടപ്പിലാക്കി ജനശ്രദ്ധ പിടിച്ചുപറ്റിയ സംഘടന എന്ന അഭിമാനമുണ്ട് ക്ലബ് ഭാരവാഹികൾക്ക്.

അമേരിക്കയിൽ പ്രവാസി ഇന്ത്യക്കാർക്ക് ഏറെ സംഘടനകളുണ്ടെങ്കിലും അമേരിക്കൻ ജനതയുമായി കൈകോർത്തു പ്രവർത്തിക്കുന്ന ചുരുക്കം ചില സംഘടനകളിലൊന്നാണ് സിലിക്കൺ വാലി ഇന്ത്യൻ ലയൺസ് ക്ലബ്ബ്. ക്ലബ്ബിന്റെ ആരംഭത്തിൽതന്നെ സൗജന്യ കണ്ണുപരിശോധന കൂടാതെ സ്വന്തമായി പണം മുടക്കി കണ്ണു പരിശോധിച്ചു കണ്ണാടി വാങ്ങാൻ കഴിവില്ലാത്തവർക്ക് അതിനുള്ള സൗജന്യ സംവിധാനം ഏർപ്പാടാക്കി കൊടുക്കുക, പ്രകൃതി സംരഷണത്തിന്റെ ഭാഗമായി ഗവൺമെന്റ് പാർക്കുകളിൽ മരങ്ങൾ നടുക തുടങ്ങിയ പല പദ്ധതികളും ലോക്കൻ ഗവൺമെന്റ് അധികൃതരുടെയും സമൂഹത്തിലെ അമേരിക്കൻ ജനതയുടെയും ഇന്ത്യക്കാരോടുള്ള ബഹുമാനം വർധിക്കാൻ സഹായകമായിട്ടുണ്ട്.

ബെന്നി ഡോട് കോം സംഭാവന ചെയ്ത 1200 പ്രിസ്ക്രിപ്ഷൻ കണ്ണടകൾ തരംതിരിച്ച് മറ്റു രാജ്യങ്ങളിലെ പാവപ്പെട്ട ജനങ്ങൾക്ക് സൗജന്യമായി നൽകാനുള്ള പദ്ധതിയിൽ പങ്കാളികളാകാനും ക്ലബ്ബിനു സാധിച്ചിട്ടുണ്ട്.

ക്ലബ്ബിന്റെ അടുത്ത വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ ജൂലൈ 31നു ബെർക്കിലിയിലെ ലോർഡ്സ് റസ്റ്ററന്റ് ബാങ്ക്വറ്റ് ഹാളിൽ തെരഞ്ഞെടുക്കും. ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ പ്രസിഡന്റ് ബോബ് കോർലി നിർവഹിക്കും. ഡിസ്ട്രിക്ട് ഗവർണർമാർ, ലയൺസ് ഇന്റർനാഷണൽ ഡയറക്ടർമാർ തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

<ആ>റിപ്പോർട്ട്: ജയിംസ് വർഗീസ്