മാസ്ക് അപ്സ്റ്റേറ്റ് ഓണാഘോഷങ്ങൾ സെപ്റ്റംബർ 24ന്
Monday, August 8, 2016 6:39 AM IST
സൗത്ത് കരോളിന: മലയാളി അസോസിയേഷൻ ഓഫ് സൗത്ത് കരോളിന (മാസ്ക്) അപ്സ്റ്റേറ്റിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 24നു നടക്കും. വൈകുന്നേരം നാലു മുതൽ ഗ്രീൻവിൽ വേദിക് സെന്റർ ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾ.

കേരള തനിമയുള്ള കലാപരിപാടികൾക്കൊപ്പം നാടൻ വിഭവങ്ങളടങ്ങിയ സ്വാദിഷ്ടമായ ഓണസദ്യയും ഉണ്ടായിരിക്കുമെന്നു ഭാരവാഹികളായ സുതീഷ് തോമസ്, ജോൺ മാത്യു, അനീഷ് രാജേന്ദ്രൻ, കൊച്ചുമോൻ നിരണം എന്നിവർ പറഞ്ഞു.