ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു
Wednesday, August 17, 2016 12:41 AM IST
ഷിക്കാഗോ: ഭാരത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനാഘോഷം ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് മിഡ്വെസ്റ്റ് റീജിയൻ ഷിക്കാഗോ ആഘോഷിക്കുന്നു.

ഓഗസ്റ്റ് 20–നു രാവിലെ 11.30–നു ഷിക്കാഗോയിലുള്ള വെസ്റ്റേൺ അവന്യൂ/ഡിവോൺ അവന്യൂവിൽ നിന്ന് ആരംഭിക്കുന്ന വർണശബളമായ പരേഡിൽ പങ്കെടുത്തുകൊണ്ടായിരിക്കും ആഘോഷപരിപാടികൾക്ക് തുടക്കംകുറിക്കുക.

ഈ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുക്കുവാൻ ഷിക്കാഗോയിലും പരിസരത്തുമുള്ള ജാതിമത കക്ഷിഭേദമെന്യേ ഏവരേയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്കും പരേഡിൽ പങ്കെടുക്കുവാനും വിളിക്കുക: അഗസ്റ്റിൻ കരിങ്കുറ്റിയിൽ (630 263 6647), വർഗീസ് പാലമലയിൽ (224 659 0911), പ്രൊഫ. തമ്പി മാത്യു (847 226 5486), ജോസി കുരിശിങ്കൽ (773 478 4357), തോമസ് മാത്യു (773 509 1947), സതീശൻ നായർ (847 708 3279). സതീശൻ നായർ അറിയിച്ചതാണിത്.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം