മാധ്യമശ്രീ പുരസ്കാരം: ലീന ഡാനിയേൽ ആശംസകൾ നേർന്നു
Tuesday, November 8, 2016 7:37 AM IST
ന്യൂയോർക്ക്: ഹൂസ്റ്റണിലെ എഡ്വിൻ ആർഎൻ റിവ്യു സെൻട്രലിന്റെ സ്‌ഥാപകയും ഇൻസ്ട്രക്ടറുമായ ലീനാ ഡാനിയേൽ ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമശ്രീ പുരസ്കാരദാന സമ്മേളനത്തിന് ആശംസ നേർന്നു.

ആർഎൻ പരീക്ഷയ്ക്ക് പരിശീലനം തേടി എത്തുന്നവരെ പരിശീലിപ്പിച്ചാണ് ഈ അമേരിക്കൻ മലയാളി വനിത നമ്മുടെയൊക്കെ ആദരവേറ്റു വാങ്ങുന്നത്.

സ്റ്റാഫോർഡിലെ സ്‌ഥാപനത്തിൽ എത്തുന്ന വിദ്യാർഥികളെ അറിവുകൊണ്ടും തന്നാലാവുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ കൊണ്ടും പരിപോഷിപ്പിക്കുവാൻ ലീനാ ഡാനിയേൽ പ്രതിജ്‌ഞയെടുത്തിരിക്കുന്നു. എഡ്വിൻ ആർഎൻ റിവ്യു സെൻട്രലിൽ പഠിക്കാനെത്തുന്നവർക്ക് നൂറു ശതമാനം വിജയം ഉറപ്പുവരുത്തുകയാണ് ലീന ഡാനിയേൽ.

റിപ്പോർട്ട്: ജോർജ് എം. കാക്കനാട്ട്