ഹിറ്റ്ലറുടെ നഷ്‌ടപ്പെട്ട സ്വർണം കടലിൽ?
Tuesday, November 29, 2016 10:07 AM IST
ബർലിൻ: ജർമൻ ഏകാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്ലറുടെ നഷ്‌ടപ്പെട്ട സ്വർണ ശേഖരം കടലിൽനിന്നു കിട്ടിയതായി സൂചന. നൂറു മില്യൻ യൂറോ മതിക്കുന്നതാണ് സ്വർണ നിക്ഷേപം.

1945ൽ സോവ്യറ്റ് സൈന്യം മുക്കിക്കളഞ്ഞ എംവി വിൽഹെ ഗുസ്റ്റ്ലോഫ് എന്ന കപ്പലിലാണ് സ്വർണമെന്നും ഇതു താൻ കണ്ടെത്തിയെന്നും ഒരു ബ്രിട്ടീഷ് മുങ്ങൽ വിദഗ്ധനാണ് അവകാശപ്പെടുന്നത്.

ഇതു ഹിറ്റ്ലറുടെ സ്വർണം തന്നെയാണെന്നതിനു തെളിവുള്ളതായും ഡൈവർ ഫിൽ സെയേഴ്സ് പറയുന്നു. ഈ കപ്പൽ മുങ്ങിയപ്പോൾ രക്ഷപെട്ട ഒരാൾ, ഇതിൽ സ്വർണം കയറ്റുന്നതായി കണ്ടതായി സാക്ഷ്യപ്പെടുത്തിയിട്ടുള്ളതായും സെയേഴ്സ്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ