ബ്രിസ്റ്റോളിൽ ഫാ. ഷാജി തുമ്പേചിറയിൽ നയിക്കുന്ന ധ്യാനം 9, 10 തീയതികളിൽ
Thursday, December 8, 2016 8:18 AM IST
ലണ്ടൻ: ബ്രിസ്റ്റോളിലെ പിഷ്ഫോണ്ട്സ് സെന്റ് ജോസഫ് ദേവാലയത്തിൽ ക്രിസ്മസിനൊരുക്കമായി ഡിസംബർ ഒമ്പത്, പത്ത് (വെള്ളി, ശനി) തീയതികളിൽ ധ്യാനം നത്തുന്നു. പ്രമുഖ വചനപ്രഘോഷകനും ഗാനരചയിതാവും സംഗീതജ്‌ഞനുമായ ഫാ. ഷാജി തുമ്പേചിറയിൽ ആണ് ധ്യാനം നയിക്കുന്നത്.

വെള്ളി വൈകുന്നേരം നാലിന് കുമ്പസാരത്തോടെ ആരംഭിക്കുന്ന ധ്യാനം രാത്രി ഒമ്പതിന് അവസാനിക്കും. ശനി രാവിലെ ഒമ്പതു മുതൽ വൈകുന്നേരം 4.30 വരെയുമാണ് ധ്യാനം. പ്രശസ്ത ഗായകനായ ബിജു കൊച്ചുതള്ളിയിലായിരിക്കും ഗാനശുശ്രൂഷ നയിക്കുന്നത്.

റിപ്പോർട്ട്: ഫിലിപ്പ് ജോസഫ്