മർത്തമറിയം ഏകദിന സമ്മേളനം 26 ന്
Saturday, May 19, 2018 6:09 PM IST
ലണ്ടൻ: മലങ്കര ഓർത്തഡോക്സ് സഭ മർത്തമറിയം സമാജം യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിന്‍റെ ആഭിമുഖ്യത്തിൽ എഴാമത് വാർഷിക ഏകദിന സമ്മേളനം മേയ് 26 നു (ശനി) ലണ്ടൻ സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും.

സമ്മേളത്തിന്‍റെ നടത്തിപ്പിനായി റവ. ഡോ. നൈനാൻ വി. ജോണിന്‍റെ നേതൃത്വത്തിൽ ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഭദ്രാസന പ്രതിനിധികൾ

ഇടവക മർത്തമറിയം സമാജം ഭാരവാഹികൾ എന്നിവർ പ്രവർത്തിക്കുന്നു.

സമ്മേളനത്തിൽ അഖിലമലങ്കര സഭയുടെ മർത്ത മറിയം സമാജം സെക്രട്ടറി പ്രഫ. മേരി മാത്യു, വെരി റെവറൻ കൊച്ചുപറന്പിൽ ഗീവറുഗീസ് റന്പാൻ എന്നിവർ മൂഖ്യതിഥികളായിരിക്കും. ’ദാഹിക്കുന്നവനു ഞാൻ ജീവനീരുറവിൽ നിന്നും സൗജന്യമായി കൊടുക്കും. ജയിക്കുന്നവനു ഇത് അവകാശമായി ലഭിക്കും. ഞാൻ അവനു ദൈവവും അവൻ എനിക്കു മകനുമായിരിക്കും’ (വെളിപാട് 21:67) എന്നതായിരിക്കും ഈ വർഷത്തെ മുഖ്യ ചിന്താവിഷയം.

വിവരങ്ങൾക്ക്: ഫാ. വർഗീസ് ജോണ്‍ 07908064000, ഷെറി ജോണ്‍ 07832007124.

റിപ്പോർട്ട്: ഫിലിപ്പ് ഏബ്രഹാം