ഫോമാ ഫൈനാന്‍സ് കമ്മറ്റി നിലവില്‍ വന്നു
Thursday, February 21, 2019 8:46 PM IST
ഡാളസ്: ഫോമാ ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാനായി മോന്‍സി വര്‍ഗീസിനെയും (ന്യൂയോര്‍ക്ക്), കോഓര്‍ഡിനേറ്ററായി രാജന്‍ യോഹന്നാനെയും (ഹൂസ്റ്റൺ) നാഷണല്‍ കമ്മിറ്റി തെരഞ്ഞെടുത്തു.

ഫോമായുടെ സ്റ്റാന്‍റിംഗ് കമ്മറ്റികളില്‍ വളരെയേറെ പ്രാധന്യമര്‍ഹിക്കുന്ന ഒരു കമ്മിറ്റിയാണിത്. ഫോമായുടെ ധനകാര്യ ഇടപാടുകള്‍ ആവശ്യമെങ്കില്‍, മുടക്കം കൂടാതെ മൂല്യനിർണയത്തിനു വിധേയമാക്കുകയും ബൈലോയില്‍ നിഷ്കര്‍ഷിച്ച പ്രകാരം പണമിടപാടുകള്‍ പാലിക്കുന്നുണ്ടോയെന്നും കണക്കുകള്‍ കൃത്യമായി സൂക്ഷിക്കുന്നുണ്ടോയെന്നും പരിശോധിക്കുവാന്‍ ഈ കമ്മിറ്റിക്ക് പൂര്‍ണാവകാശമുണ്ട്. മോന്‍സി വര്‍ഗീസ്‌ ഫോമായുടെ പ്രഥമ എക്സിക്യൂട്ടീവ് മെമ്പറായി (ജോയിന്‍റ് ട്രഷറര്‍) സേവനം അനുഷ്ടിച്ചിട്ടുണ്ട്. കോഓര്‍ഡിനേറ്റര്‍ രാജന്‍ യോഹന്നാന്‍ ഫോമാ ദേശീയ കമ്മിറ്റിയംഗമാണ്.

പുതിയ ഫിനാൻസ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ഫോമായ്ക്ക് കൂടുതല്‍ കരുത്തേകുമെന്ന് പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തിലിനോടൊപ്പം, വൈസ് പ്രസിഡന്‍റ് വിന്‍സെന്‍റ് ബോസ് മാത്യു, സെക്രട്ടറി ജോസ് ഏബ്രഹാം, ജോയിന്‍റ് സെക്രട്ടറി സാജു ജോസഫ്‌, ട്രഷറര്‍ ഷിനു ജോസഫ്‌, ജോയിന്‍റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

റിപ്പോർട്ട്: പന്തളം ബിജു തോമസ്‌