ഇന്ത്യൻ വംശജരായ സോഷ്യൽ വർക്കേഴ്സിന്റെ സേവനം മഹത്തരം ജസ്റ്റീസ് റീന വാൻ ടൈൻ
Monday, January 16, 2017 7:28 AM IST
ഷിക്കാഗോ: ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ ഓഫ് ഇല്ലിനോയിസിന്റെ കുടുംബ സംഗമവും ക്രിസ്മസ് –ന്യൂഇയർ ആഘോഷവും കുക്ക് കൗണ്ടി ചൈൽഡ് പ്രൊട്ടക്ഷൻ വിഭാഗം ജഡ്ജി റീന വാൻ ടൈൻ ഉദ്ഘാടനം ചെയ്തു . ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അമേരിക്കൻ സമുഹത്തിന് നല്കുന്ന സംഭാവനകളെ ജസ്റ്റീ റീന വാൻ ടൈൻ പ്രകീർത്തിച്ചു.

പ്രസിഡന്റ് പോൾ വടകര അധ്യക്ഷത വഹിച്ച യോഗത്തിൽ ജോലിയിൽ ഉന്നത സ്‌ഥാനലബ്ധി ലഭിച്ച അസോസിയേഷൻ അംഗങ്ങളായ ജോസ് ചാക്കോ ഓലിയാനിക്കൽ, സജി മണ്ണംച്ചേരിൽ, എംബിഎ പഠനം പൂർത്തിയാക്കിയ ജോസ് കോലഞ്ചേരി എന്നിവരെ ആദരിച്ചു. ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയ സെറീൻ ഫിലിപ്പ്, എമിലി പച്ചിലമാക്കിൽ, ജോവാൻ ജോർജ്, കോളജ് പഠനം പൂർത്തിയാക്കിയ അലക്സ് അലക്സാണ്ടർ എന്നിവരെ കാഷ് അവാർഡും, പ്രശംസ പത്രവും നൽകി ആദരിച്ചു.

തുടർന്ന് ജയ്ക്ക് കണ്ണാലയും ജെറെമി കണ്ണാലയും നടത്തിയ മാജിക് ഷോയും സന്തോഷ് കുര്യന്റെ നേതൃത്വത്തിൽ നടന്ന ഗാനമേളയും അലീന സന്തോഷ്, അലിഷ്യ മണ്ണംച്ചേരിൽ, കരോൾ സെബാസ്റ്റ്യൻ, കരോളിൻ സെബാസ്റ്റ്യൻ എന്നിവരുടെ നൃത്ത സന്ധ്യയും അരങ്ങേറി. ജോസഫ് ആന്റണി ,ടോമി കണ്ണാല , ജോസ് ആനമല, സണ്ണി മേനമറ്റം തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം