മോർട്ടൻഗ്രോവ് സെന്‍റ് മേരീസ് ദേവാലയത്തിൽ സമ്മർ ക്യാന്പ്
Tuesday, July 18, 2017 12:36 AM IST
ഷിക്കാഗോ: മോർട്ടൻഗ്രോവ് സെന്‍റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയത്തിലെ ഈവർഷത്തെ സമ്മർ ക്യാന്പ് ജൂലൈ 24,25,26 (തിങ്കൾ, ചൊവ്വ, ബുധൻ) ദിവസങ്ങളിൽ നടത്തപ്പെടുന്നു. മൂന്നു മുതൽ പത്തുവരെ ക്ലാസുകളിലെ കുട്ടികൾക്കുവേണ്ടി നടത്തപ്പെടുന്ന ക്യാന്പ് രാവിലെ പത്തു മുതൽ വൈകിട്ട് നാലു വരേയാണ്.

ബൈബിൾ, പ്രാർത്ഥന, ലീഡർഷിപ്പ്, വ്യക്തിത്വവികസനം, അച്ചടക്കം, ക്നാനായ ചരിത്രം, സോഷ്യൽ മീഡിയ തുടങ്ങിയ വിഷയങ്ങളെപ്പറ്റി ക്ലാസുകൾ ഉണ്ടായിരിക്കുന്നതാണ്. കൂടാതെ കുട്ടികൾക്കുവേണ്ടി ഇൻഡോർ, ഒൗട്ട്ഡോർ ഗെയിമുകളും, ബൈബിൾ ഗെയിമുകളും ഒരുക്കിയിട്ടുണ്ട്. ഏറെ പ്രയോജനപ്രദമായ സമ്മർക്യാന്പിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് ഇടവക വികാരി ഫാ. തോമസ് മുളവനാൽ അറിയിച്ചു. സ്റ്റീഫൻ ചൊള്ളന്പേൽ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം