സ്വിസ് മലയാളീസ് വിന്‍റർത്തൂറിന് പുതിയ നേതൃത്വം
Tuesday, March 28, 2017 5:44 AM IST
സൂറിച്ച്: സ്വിറ്റ്സർലൻഡിലെ മലയാളികളുടെ സംഘടനയായ സ്വിസ് മലയാളീസ് വിന്‍റർത്തൂറിന് പുതിയ നേതൃത്വം. മാർച്ച് 12ന് വിന്‍റർത്തൂരിൽ നടന്ന പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്.

പുതിയ ഭാരവാഹികളായി സെബാസ്റ്റ്യൻ പാറക്കൽ (പ്രസിഡന്‍റ്), മാർട്ടിൻ പുതിയെടുത്ത് (സെക്രട്ടറി) റോയ് പാറങ്കിമാലിൽ (ട്രഷറർ), മനു കോട്ടുപള്ളിൽ (പിആർഒ) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ബിജു പാറത്തലയ്ക്കൽ, ജേക്കബ് പുതുപ്പലെടത്ത്, ജോണ്‍സണ്‍ ഗോപുരത്തിങ്കൽ, ജോസ് പുതിയിടം, ജോസ് കണിയാന്പുറം, പോൾ കുന്നുംപുറത്ത്, സ്റ്റീഫൻ ചെല്ലക്കുടം, സണ്ണി ചിറപ്പുറത്ത്, വർഗീസ് മുളവരിക്കൽ, വർഗീസ് കരുമത്തി, ജോസ് ഇലഞ്ഞിക്കൽ, ബിജോയ് പുതിയിടം എന്നിവരേയും തെരഞ്ഞെടുത്തു.

വനിതാ ഫോറത്തിന് അല്ലി ചിറപ്പുറത്തും സോളി കുന്നുംപുറത്തും നേതൃത്വം നൽകും. സ്റ്റീഫൻ ചെല്ലക്കുടത്തിന്‍റെ നേതൃത്വത്തിൽ ആതുരസേവനത്തിന്‍റെ സുഗമമായ നടത്തിപ്പിനായി റോസിലി പുതിയിടം, സോഫി മാളിയേക്കൽ, ഓമന നെടുംപറന്പിൽ എന്നിവരെ പൊതുയോഗം തെരഞ്ഞെടുത്തു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ