യുഎൻഎക്ക് കെസിഎയുടെ സാഹയഹസ്തം
Wednesday, July 19, 2017 6:13 AM IST
ലണ്ടൻ: കേരളത്തിലെ സമരം ചെയ്യുന്ന നഴ്സുമാർക്ക് സ്റ്റോക്ക് ഓണ്‍ ട്രന്‍റിലെ മലയാളി സംഘടനയായ കെസിഎയുടെ സഹായഹസ്തം. പ്രസിഡന്‍റ് സോബിച്ചൻ കോശി അധ്യക്ഷത വഹിച്ച യോഗത്തിൽ റിന്‍റോ റോക്കി പ്രസംഗിച്ചു.

ബിനോയ് ചാക്കോ, സജി വർഗീസ്, ജ്യോതിഷ്, അനിൽ പുതുശേരി തുടങ്ങിയ കെസിഎ അംഗങ്ങളുടെ നേതൃത്വത്തിൽ ഒരു ലക്ഷത്തിൽപരം രൂപ സംഭാവന സ്വീകരിക്കുകയും ഈ തുക നാട്ടിലെത്തിക്കാൻ എക്സിക്യൂട്ടീവ് മെംബർ സോക്രട്ടീസിനെ ചുമതലപ്പെടുത്തുകയും ചെയ്തു. അതനുസരിച്ച് ജൂലൈ 17ന് യുഎൻഎ നേതാക്കന്മാരായ ജാസ്മിൻ ഷാ, സുധീപ്, ബിബിൻ എന്നിവർക്ക് ചെക്ക് കൈമാറുകയും ചെയ്തു.