സ്വിറ്റ്സർലൻഡിൽ നിന്നും ഒരു ക്രിസ്തീയ സോപാന സംഗീതം
Saturday, March 17, 2018 6:41 PM IST
സാൻ മോറിറ്റ്സ്: സ്വിറ്റ്സർലൻഡിലെ സാൻ മോറിറ്റ്സിനടുത്തുള്ള സമധാൻ ഇടവക ദേവാലയത്തിലെ മലയാളി വൈദികന്‍റെ ക്രൈസ്തവ സോപാന സംഗീത രചന ഒരു നോന്പുകാല അനുഭവമായി യൂട്യൂബിൽ വൈറലാകുന്നു.

കൊച്ചി സ്വദേശിയായ ഡോ. ജോണി സേവ്യർ രചിച്ച നാല് കീർത്തനങ്ങളാണ് പ്രശസ്ത സോപാന സംഗീതജ്ഞനായ ഞെരളത്ത് ഹരി ഗോവിന്ദന്‍റെ ആലാപനത്തിലൂടെ പുറത്തിറങ്ങിയിട്ടുള്ളത്.

യേശു ക്രിസ്തുവിന്‍റെ പീഡാസഹനങ്ങളുടെ ആവിഷ്കാരമാണ് ഇതാദ്യമായി സോപാന സംഗീതത്തിലൂടെ അവതരിപ്പിച്ചിട്ടുള്ളത്.

റിപ്പോർട്ട്: ഡെൽറ്റസ് തെക്കേആലുങ്കൽ