ഹൂസ്റ്റനില്‍ സര്‍ഗസന്ധ്യ ജൂണ്‍ 23ന്
Sunday, June 17, 2018 4:23 PM IST
ഹൂസ്റ്റണ്‍: പ്രതിഭകളുടേയും കലാകാരികളുടേയും സംഗമം കോര്‍ത്തിണക്കി സര്‍ഗസന്ധ്യ എന്ന ഒരു വിസ്മയ ജ്വാല ജൂണ്‍ ഇരുപത്തി മൂന്നാം തീയതി ഹൂസ്റ്റണിലുള്ള സെന്റ് ജോസഫ് ഹാളില്‍ (മിസ്സോറി സിറ്റി, ടെക്‌സസ്) ഹൂസ്റ്റണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനശേഖരണാര്‍ഥം നടത്തപ്പെടുന്നു. ഈ പരിപാടിയിലേക്ക് എല്ലാവരേയും ക്ഷേത്ര കമ്മറ്റിയുടേയും പ്രോഗ്രാം കമ്മറ്റിയുടേയും പേരില്‍ പ്രസിഡന്റ് ബിജു പിള്ള സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

ഗാന നൃത്ത മിമിക്‌സിന്റെ അവിസ്മയമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് ഒരു കൂട്ടം
അനുഗ്രഹീത കലാകാരന്മാരും കലാകാരികളും ചേര്‍ന്ന് ഹൂസ്റ്റന്‍ നഗരത്തെ ആനന്ദസാഗരത്തിന്‍
ആറാടിക്കുവാന്‍ ഉടന്‍ തന്നെഎത്തി ചേരുന്നതാണ്.

നടി ഷീലയും, ഇന്‍ഡ്യയിലെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച നടി സുരഭി ലക്ഷ്മി, വിനോദ് കോട്ടൂര്‍, സിനിമാ പിന്നണി ഗായിക രഞ്ജിനി ജോസ് തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കുന്ന രണ്ടര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഈ പരിപാടിയിലേക്ക് എല്ലാ മലയാളി കളേയും സ്‌നേഹാദരങ്ങളോടെ ക്ഷണിച്ചു കൊള്ളുന്നു.

ഈ പരിപാടിയുടെ ടിക്കറ്റുകള്‍ 11620 ormandi st, ല്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ ബുക്കിങ്ങിന് www.guruvayurappanhouston.org (ph, 7187298994). കൂടുതല്‍ വിവരങ്ങള്‍ക്കു് ബന്ധപ്പെടുക, ജയന്‍ അരവിന്ദാക്ഷന്‍.832713 1713, അജിത് നായര്‍ 832713710, ശശിധരന്‍ പിള്ള 832 428 6929, ബാബു ദാസ് 4436007774, സുനില്‍ മേനോന്‍ 8326132252.

റിപ്പോര്‍ട്ട്: ശങ്കരന്‍കുട്ടി, ഹൂസ്റ്റണ്‍.