ഫിലഡൽഫിയയിൽ സൺഡേ സ്കൂൾ വാർഷികം നടത്തി
Monday, June 18, 2018 11:57 PM IST
ഫിലഡൽഫിയ∙ഒരു വർഷം നീണ്ടുനിന്ന വിശ്വാസപരിശീലനത്തിന്‍റെ പരിസമാപ്തി കുറിച്ചുകൊണ്ട് ഫിലാഡൽഫിയ സെന്‍റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂൾ വാർഷികം നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു.

2017-2018 സ്കൂൾ വർഷത്തിലെ അവസാനത്തെ അധ്യയനദിവസമായ ജൂൺ 10 ന് വിശുദ്ധ കുർബാനയെതുടർന്നാണു വാർഷികാഘോഷ പരിപാടികൾ ആരംഭിച്ചത്. പ്രാർഥനാഗാനത്തോടെ ആരംഭിച്ച ആഘോഷപരിപാടികൾ വികാരി ഫാ. വിനോദ് മഠത്തിപറമ്പിൽ മതബോധനസ്കൂൾ പ്രിൻസിപ്പൽ ജേക്കബ് ചാക്കോ, വൈസ് പ്രിൻസിപ്പൽ ജോസ് മാളേയ്ക്കൽ, ട്രസ്റ്റിമാരായ റോഷിൻ പ്ലാമൂട്ടിൽ, മോഡി ജേക്കബ്, ഷാജി മിറ്റത്താനി, ജോസ് തോമസ്, പാരീഷ് സെക്രട്ടറി ടോം പാറ്റാനിയിൽ, പിടിഎ പ്രസിഡന്‍റ് തോമസ് ചാക്കോ (ബിജു), കോർഡിനേറ്റർ മോളി ജേക്കബ് എന്നിവരുടെ സാന്നിധ്യത്തിൽ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.

പ്രീകെ, കിന്റർഗാർട്ടൻ കുട്ടികളുടെ ആക്ഷൻ സോങ്, രണ്ടാം ക്ലാസുകാർ അവതരിപ്പിച്ച ഡിവോഷണൽ ഡാൻസ്, മൂന്ന്, നാല്, അഞ്ച് ക്ലാസുകാരുടെ സ്കിറ്റുകൾ എന്നിവ ദൃശ്യമനോഹരങ്ങളായിരുന്നു.

കാനായിലെ കല്യാണത്തിന്റെ ദൃശ്യാവിഷ്കരണവുമായി സ്റ്റേജ് കൈയടക്കിയ ആറാം ക്ലാസുകാരും മൾട്ടിമീഡിയാ സാങ്കേതികവിദ്യ ഉപയോഗിച്ച് വീഡിയോ അവതരിപ്പിച്ച 12–ാം ക്ലാസുകാരും കാണികളുടെ കൈയടി കരസ്ഥമാക്കി.

പ്രീകെ മുതൽ 12 വരെയുള്ള ക്ലാസുകളിൽനിന്നും ബെസ്റ്റ് സ്റ്റുഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടവർക്കു പ്രത്യേക സർട്ടിഫിക്കറ്റുകൾ വികാരി ഫാ. വിനോദ് മഠത്തിപറമ്പിൽ നൽകി ആദരിച്ചു. കൂടാതെ മാർച്ച് മാസത്തിൽ നടത്തിയ ഫെയ്ത്ത് ഫെസ്റ്റ് വിജയികൾക്കുള്ള സമ്മാനങ്ങളും, ബൈബിൾ ജപ്പടി വിജയികൾക്കുള്ള കാഷ് അവാർഡുകളും, സർട്ടിഫിക്കറ്റുകളും നൽകി. ബൈബിൾ ജപ്പടി കാഷ് അവാർഡുകൾ ബിനു പോൾ സ്പോൺസർ ചെയ്തു.

മതാധ്യാപകരായ മോളി ജേക്കബ്, ആനി മാത്യു എന്നിവർ ജനറൽ കോർഡിനേറ്റർമാരായി അധ്യാപകരായ ലീനാ ജോസഫ്, ജയിൻ സന്തോഷ,് മഞ്ജു സോബി, ആനി ആനിത്തോട്ടം, മറിയാമ്മ ഫിലിപ്, റോസ്മേരി ജോർജ്, ജാസ്മിൻ ചാക്കോ, ക്രിസ്റ്റൽ തോമസ്, കാരളിൻ ജോർജ്, ഡോ. ബ്ലെസി മെതിക്കളം, ഡോ. ബിന്ദു മെതിക്കളം എന്നിവർ വാർഷികത്തിന്റെ ക്രമീകരണങ്ങൾ ചെയ്തു.

ക്രിസ്റ്റോ തങ്കച്ചൻ, മെറിൻ ജോർജ് എന്നിവർ എംസി മാരായി. സ്കൂൾ പ്രിൻസിപ്പാൾ ജേക്കബ് ചാക്കോ സ്വാഗതവും സ്കൂൾ കൗൺസിൽ പ്രസിഡന്‍റ് സഫാനിയാ പോൾ നന്ദി പറഞ്ഞു. ജോയൽ ബോസ്കോ ശബ്ദവും വെളിച്ചവും നിയന്ത്രിച്ചു.

റിപ്പോർട്ട് : ജോസ് മാളേയ്ക്കൽ