ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ന്യൂയോർക്ക് ചാപ്റ്റർ ഏകദിന സെമിനാർ ഏപ്രിൽ ഒന്നിന്
Tuesday, March 28, 2017 5:35 AM IST
ന്യൂയോർക്ക്: ആതുര സേവനരംഗത്തും സാമൂഹ്യപ്രവർത്തന രംഗത്തും അമേരിക്കൻ മലയാളി സമൂഹത്തിൽ നിറസാന്നിധ്യമായ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ന്യൂയോർക്ക് ചാപ്റ്റർ ഏപ്രിൽ ഒന്നിന് വിദ്യാഭ്യാസ ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു.

ന്യൂയോർക്ക് ഫ്ളോറൽപാർക്ക് 26 നോർത്ത് ടൈസണ്‍ അവന്യൂവിൽ (26 N Tyson Ave, Floral Park, NY 11001), സംഘടിപ്പിക്കുന്ന ന്ധകോംപ്രിഹെൻസീവ് ഇകെജി റിവ്യൂ’ സെമിനാറിൽ പ്രിയ മാത്യു ചിറയിൽ, ബ്ലെസി വർഗീസ് എന്നിവർ ക്ലാസുകൾ നയിക്കും. ആതുര സേവന രംഗത്തു പ്രവർത്തിക്കുന്നവരും നഴ്സിംഗ് വിദ്യാർഥികൾക്കും സെമിനാറിൽ പങ്കെടുക്കാം.

നഴ്സിംഗ് മേഖലയിലെ വിവിധ വിഷയങ്ങൾ സെമിനാറിൽ ചർച്ച ചെയ്യും. നഴ്സസ് അസോസിയേഷൻ അംഗങ്ങൾക്ക് ഇരുപതു ഡോളറും അംഗങ്ങൾ അല്ലാത്തവർക്ക് ഇരുപത്തിയഞ്ചു ഡോളറും വിദ്യർഥികൾക്ക് പതിനഞ്ചു ഡോളറും നഴ്സിംഗ് രംഗത്തു നിന്നും വിരമിച്ചവർക്ക് പതിനഞ്ച് ഡോളറുമാണ് രജിസ്ട്രേഷൻ ഫീസ് എന്ന് പിആർഒ ലൈസി അലക്സ് പറഞ്ഞു.

വിവരങ്ങൾക്ക്: മേരി ഫിലിപ്പ് (പ്രസിഡന്‍റ്) 347 254 9834, താരാ സാജൻ (വൈസ് പ്രസിഡന്‍റ്) 347 401 4231, സിസിലി ജോയ് പഴംപള്ളിൽ (ജനറൽ സെക്രട്ടറി) 646 823 8428.

റിപ്പോർട്ട്: ബിജു ജോണ്‍