വ്യാജ ടാക്സ് ഫയലിംഗ്; 21.3 മില്യണ്‍ ഡോളറിന്‍റെ റീഫണ്ടിംഗ് തടഞ്ഞു
Tuesday, April 18, 2017 5:49 AM IST
ന്യൂയോർക്ക്: തെറ്റായ വിവരങ്ങൾ നൽകി ടാക്സ് ഫയൽ ചെയ്തത് കണ്ടെത്തിയതിനെ തുടർന്ന് 21.3 മില്യണ്‍ ഡോളറിന്‍റെ റീഫണ്ടിംഗ് തടഞ്ഞതായി ന്യൂയോർക്ക് സ്റ്റേറ്റ് കട്രോളറുടെ അറിയിപ്പിൽ പറയുന്നു. ഒരിക്കൽ റീഫണ്ടിംഗ് തടഞ്ഞാൽ പിന്നീട് ടാക്സേഷൻ ഡിപ്പാർട്ട്മെന്‍റിൽ തിരിച്ചെത്തി വിശദമായ അന്വേഷണത്തിനുശേഷം പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും കംട്രോളർ ഓഫീസ് അറിയിച്ചു.

ടാക്സ് ഫയലിംഗിന്‍റെ അവസാന ദിവസം ചൊവ്വാഴ്ചയാണെന്നും ഇതുവരെ 4.6 മില്യണ്‍ റീഫണ്ടിംഗ് നൽകി കഴിഞ്ഞതായും 4,71,000 റീഫണ്ടിംഗ് അപേക്ഷകൾ എത്രയും വേഗം പരിശോധന പൂർത്തീകരിച്ചു അയച്ചു കൊടുക്കുന്നതാണെന്നും അറിയിപ്പിൽ ചൂണ്ടിക്കാട്ടി. ഈ വർഷത്തെ ടാക്സ് റീഫണ്ടിംഗ് 4.4 ബില്യണ്‍ ഡോളറിൽ കവിഞ്ഞിരിക്കുകയാണെന്നും തെറ്റായ വിവരങ്ങൾ നൽകി ഗവണ്‍മെന്‍റിനെ കബളിപ്പിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും ഇവർ വ്യക്തമാക്കി.

റിപ്പോർട്ട്: പി.പി. ചെറിയാൻ