ഡാളസ്: വേൾഡ് മലയാളി കൗണ്‍സിൽ ഡിഎഫ്ഡബ്ല്യു പ്രൊവിൻസ് ഇന്ത്യയുടെ എഴുപതാം പിറന്നാൾ ആഘോഷിച്ചു. ഡബ്ല്യുഎംസി കൗണ്‍സിൽ അമേരിക്ക റീജണ്‍ പ്രസിഡന്റ് പി.സി. മാത്യു ഉദ്ഘാടനം ചെയ്തു. തനിക്കു ലഭിച്ച സ്വാതന്ത്ര്യം ആസ്വദിക്കുന്നവരാണ് ഇന്ത്യക്കാർ എന്നും പ്രത്യേകിച്ച് മലയാളികൾ ലോകത്തിന്റെ ഏതു കോണിൽ ആയിരുന്നാലും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നവരാണെന്ന് പി.സി. മാത്യു പറഞ്ഞു. ഇപ്പോൾ നാം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിനുവേണ്ടി ജീവൻ പണയംവച്ച സമര നേതാക്കളായ മഹാത്മാ ഗാന്ധി, നെഹ്റു, വല്ലഭായി പട്ടേൽ തുടങ്ങിയവരെ മനുഷ്യരാശിക്ക് മറക്കുവാൻ കഴിയില്ലെന്ന് അദ്ദേഹം എടുത്തു പറഞ്ഞു. 2018 ഓഗസ്റ്റിൽ ന്യൂജേഴ്സിയിൽ നടക്കുന്ന പതിനൊന്നാമത് ബിയനിൽ ഗ്ലോബൽ കോണ്‍ഫറൻസിൽ ഏവരും പങ്കെടുക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
പ്രൊവിൻസ് വൈസ് ചെയർ ഷേർലി നിറക്കൽ അധ്യക്ഷത വഹിച്ചു. വേൾഡ് മലയാളി കൗണ്‍സിൽ ബിസിനസ് ഫോറം പ്രതിനിധികളായി ഫ്രിക്സ് മോൻ മൈക്കിൾ (നിയുക്ത പ്രസിഡന്റ്), ബെന്നി ജോണ്‍ (കോഓർഡിനേറ്റർ), സണ്ണി കൊച്ചുപുരക്കൽ, രാജൻ മാത്യു (സെക്രട്ടറി), ഷാജി നിരക്കൽ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഡാളസിലെ പ്രമുഖ ബിസിനസുകാരനും ഇന്ത്യ ഗാർഡൻ ഉടമയുമായ സണ്ണി മാളിയേക്കൽ രചിച്ച ആത്മ കഥയുടെ കോപ്പി പി.സി. മാത്യുവിന് കൈമാറി. അഡ്വൈസറി ബോർഡ് ചെയർമാൻ ടി.സി. ചാക്കോ, പ്രൊവിൻസ് ചെയർമാൻ തോമസ് ചെല്ലേത്, പ്രസിഡന്റ് തോമസ് എബ്രഹാം, ബിസിനസ് ഫോറം മുൻ പ്രസിഡന്റ് രാജു വർഗീസ്, അനിൽ മാത്യു, പ്രൊവിൻസ് സെക്രട്ടറി വർഗീസ് കയ്യാലക്കകം എന്നിവർ പ്രസംഗിച്ചു. ഗ്ലോബൽ ചെയർമാൻ ഐസക് പട്ടാണിപ്പറന്പിൽ, ഗ്ലോബൽ പ്രസിഡന്റ് ഡോ. എ.വി. അനൂപ്, ഗ്ലോബൽ സെക്രട്ടറിമാരായ ടി.പി. വിജയൻ, സി.യു. മത്തായി, റീജണ്‍ ചെയർമാൻ ജോർജ് പനക്കൽ, വൈസ് പ്രസിഡന്റ് ചാക്കോ കോയിക്കലേത്, ഗ്ലോബൽ ബിസിനസ് ഫോറം പ്രസിഡന്റ് തോമസ് മൊട്ടക്കൽ, ഗ്ലോബൽ ഹെൽത്ത് ഫോറം പ്രസിഡന്റ് ഡോ. എലിസബത്ത് മാമൻ, ഗ്ലോബൽ യൂത്ത് ഫോറം പ്രസിഡന്റ് സുധിർ നന്പ്യാർ എന്നിവരും സ്വാതന്ത്ര്യദിന സന്ദേശങ്ങൾ അയച്ചു.