സ​തേ​ണ്‍ മെ​ത്ത​ഡി​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ റാ​ഗി​ങ്ങി​നെ ല​ജ്ജി​പ്പി​ക്കു​ന്ന ഹേ​സിം​ഗ്
ഡാ​ള​സ്: സ​തേ​ണ്‍ മെ​ത്ത​ഡി​സ്റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ റാ​ഗി​ങ്ങി​നെ പോ​ലും ല​ജ്ജി​പ്പി​ക്കു​ന്ന ഹെ​യ്സിം​ഗി​ന് നേ​തൃ​ത്വം ന​ൽ​കി​യ ക​പ്പ ആ​ൽ​ഫ ഓ​ർ​ഡ​ർ നാ​ഷ​ണ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ എ​സ്എം​യു ചാ​പ്റ്റ​ർ ഒ​ക്ടോ​ബ​ർ നാ​ലി​ന് യൂ​ണി​വേ​ഴ്സി​റ്റി സ​സ്പെ​ൻ​ഡ് ചെ​യ്തു.

നാ​ലു വ​ർ​ഷ​ത്തേ​യ്ക്കാ​ണ് സ​സ്പെ​ൻ​ഷ​ൻ. ഫ്ര​ട്ടേ​ണി​റ്റി സം​ഘ​ട​ന​യി​ൽ പു​തി​യ​താ​യി അം​ഗ​ത്വം എ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളെ അ​തി​ക്രൂ​ര​മാ​യ പീ​ഡ​ന​മു​റ​ക​ൾ​ക്ക് വി​ധേ​യ​മാ​ക്കി​യ​തി​നാ​ണ് ന​ട​പ​ടി.

ഹാ​ല​പീ​നൊ തു​ട​ങ്ങി​യ വി​വി​ധ മു​ള​ക്, ചു​വ​ന്ന ഉ​ള്ളി, പാ​ൽ എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യി വ​യ​റു നി​റ​യെ ക​ഴി​പ്പി​ച്ച​തി​നു​ശേ​ഷം ച​ർ​ദ്ദി​ച്ച​ത് വ​സ്ത്ര​ങ്ങ​ൾ കൊ​ണ്ട് തു​ട​ച്ചെ​ടു​ത്ത് ആ ​വ​സ്ത്ര​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ളെ ധ​രി​പ്പി​ക്കു​ക, അ​ടി​മ​ക​ളെ പോ​ലെ വി​ദ്യാ​ർ​ഥി​ക​ളെ പ​രി​ശീ​ലി​പ്പി​ക്കു​ക തു​ട​ങ്ങി​യ അ​തി​ക്രൂ​ര​മാ​യ മ​ർ​ദ്ദ​ന​മു​റ​ക​ളാ​ണ് ഫ്ര​ട്ടേ​ണി​റ്റി സീ​നി​യ​ർ അം​ഗ​ങ്ങ​ൾ ജൂ​ണി​യ​ർ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു നേ​രെ പ്ര​യോ​ഗി​ച്ച​തെ​ന്ന് ഡാ​ള​സ് ഓ​ഫീ​സ് ഓ​ഫ് സ്കൂ​ൾ ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്.

സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ളോ​ടു ശ​നി​യാ​ഴ്ച​ക്കു​ള്ളി​ൽ റൂം ​ഒ​ഴി​യ​ണ​മെ​ന്നും എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും യൂ​ണി​വേ​ഴ്സി​റ്റി അ​ധി​കൃ​ത​ർ ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ