ഗാ​മ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് 2017: ന​ര​സിം​ഹം XI ജേതാക്കളായി
Wednesday, November 15, 2017 11:29 AM IST
ഓ​സ്റ്റി​ൻ: ഗാ​മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന വാ​ർ​ഷി​ക ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ന​ര​സിം​ഹം ടീം ​കി​രീ​ടം നേ​ടി. റൗ​ണ്ട് റോ​ക്കി​ലെ ഹി​ൽ ക​ണ്‍​ട്രി ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ അ​ഞ്ചു ടീ​മു​ക​ൾ (അ​ളി​യ​ൻ​സ്, മ​ച്ചാ​ൻ​സ്, മം​ഗ​ല​ശ്ശേ​രി ബ്രോ​സ്, ന​ര​സിം​ഹം, പു​ലി​മു​രു​ഗ​ൻ​സ്) പ​ങ്കെ​ടു​ത്തു. ഡ​ബി​ൾ എ​ലി​മി​നേ​ഷ​ൻ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ആ​വേ​ശ​ക​ര​മാ​യ ഫൈ​ന​ലി​ൽ ന​ര​സിം​ഹം ടീം ​അ​ളി​യ​ൻ​സ് ടീ​മി​നെ 6 വി​ക്ക​റ്റു​ക​ൾ​ക്കു തോ​ൽ​പി​ച്ചു. സ്കോ​ർ: അ​ളി​യ​ൻ​സ് 50/4 (6 ഓവർ) , ​ന​ര​സിം​ഹം 51/1 (5.4 ഓവർ). ​ടോ​സ് നേ​ടി​യ അ​ളി​യ​ൻ​സ് ടീം ​ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ന​ര​സിം​ഹം ടീ​മി​ലെ അ​രു​ണ്‍ പ​ദ്മ​നാ​ഭ​ൻ (15* റ​ണ്‍​സും, 1 വി​ക്ക​റ്റും) മാ​ൻ ഓ​ഫ് ദി ​മാ​ച്ച് അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി. ടീ​മി​ലെ മ​റ്റു താ​ര​ങ്ങ​ളാ​യ വി​ക്രം അ​യ്യ​ർ മാ​ൻ ഓ​ഫ് ദി ​ടൂ​ർ​ണ​മെ​ന്‍റും, രാ​കേ​ഷ് നാ​യ​ർ മി​ക​ച്ച ബാ​റ്റ്സ്മാ​നു​ള്ള അ​വാ​ർ​ഡു​ക​ൾ നേ​ടി. മി​ക​ച്ച ബൗ​ള​ർ അ​വാ​ർ​ഡി​ന് അ​ളി​യ​ൻ​സ് ടീ​മി​ലെ മോ​ജി​ൻ കൊ​ട്ടാ​ര​ത്തി​ൽ അ​ർ​ഹ​നാ​യി.

സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ ഗാ​മ​യു​ടെ മു​ൻ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ സ​ന്തോ​ഷ് ക​റു​ത്തേ​തി​ൽ, റോ​യ് ഒ​ലി​ക്ക​ങ്ങേ​ൽ, ഡി​ജോ​യ് ദി​വാ​ക​ര​ൻ എ​ന്നി​വ​ർ വ്യ​ക്തി​ഗ​ത അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ച്ചു. ഗാ​മ​യു​ടെ സ്പോ​ർ​ട്സ് ടീം ​കോ​ർ​ഡി​നേ​റ്റ​ർ ര​മേ​ഷ് ച​ന്ദ്ര​യും വൈ​സ് പ്ര​സി​ഡ​ന്‍റ് ശി​വ​പ്ര​സാ​ദ് വ​ള​പ്പി​ലും ചേ​ർ​ന്നു വി​ജ​യി​ക​ൾ​ക്ക് മെ​ഡ​ലു​ക​ളും/​ട്രോ​ഫി​യും സ​മ്മാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ് ശ​ങ്ക​ർ ച​ന്ദ്ര​മോ​ഹ​ൻ ന​ന്ദി പ്ര​ക​ടി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: മാ​ർ​ട്ടി​ൻ വി​ല​ങ്ങോ​ലി​ൽ